ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

നമ്മുടെ രണ്ട് കൺസൈൻമെന്റുകൾ നശിച്ചു…. നശിപ്പിച്ചു …

ആര് ?????എപ്പോൾ ??????സഭാപതി അമ്പരപ്പോടെ ചോദിച്ചു .

സാർ അത് കോഴിക്കോട് വെച്ച് ദേവദക്ഷ ഗ്രൂപ്പിൻറെ ഓണർ ഒരു ദക്ഷ അവളാണ് നമ്മുടെ ഒരു കൺസൈൻമെന്റ് നശിപ്പിച്ചത്..

അപ്പോൾ ബോംബെയിലേക്ക് നിന്ന് അയച്ചത്??? സഭാപതി ഇടയ്ക്കു കയറി ചോദിച്ചു.

അതും നശിച്ചു.. പക്ഷേ ആര് ….എങ്ങനെ…. അതൊന്നും അറിയില്ല നായിക്കിനെ ആണെങ്കിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല …എല്ലാം കൂടെ ആയപ്പോൾ സാർ വളരെ വയലന്റായി …ആകെയുള്ള ആശ്വാസം അർജുൻ സാർ സാറിൻറെ ഭാഗം കൃത്യമായി ചെയ്തു എന്നുള്ളതാണ്.. ആ കൺസൈൻമെന്റ് സുരക്ഷിതമായി നമ്മുടെ ഗോഡൗണുകളിൽ എത്തിയിട്ടുണ്ട്.

പക്ഷേ അവിടെനിന്നും അപ്പോൾ തന്നെ അർജുൻ സാർ അപ്രത്യക്ഷമായിരുന്നു.. അവിടെ ആരോടും പറഞ്ഞിട്ടുമില്ല , ഇപ്പോൾ വിളിച്ചപ്പോൾ ഔട്ട് ഓഫ് കവറേജ് ഏരിയയിൽ… എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു രൂപവുമില്ല സാർ..

താൻ വച്ചോ ഞാൻ അവനെ വിളിച്ചു പറഞ്ഞേക്കാം…

സഭാപതി ആൾ കോൾ കട്ട് ചെയ്ത് അർജുന്റെ പേഴ്സണൽ നമ്പറിലേക്ക് വിളിച്ചു ..കോൾ പോകുന്നുണ്ട് അല്പസമയത്തിനുള്ളിൽ അർജുൻ ലൈനിൽ വന്നു .

അർജുൻ നീ എവിടെയാണ്???

ഏൽപ്പിച്ച പണി കഴിഞ്ഞില്ലേ ….ഞാൻ കൊച്ചിയിലേക്ക് വന്നതാണ്… എനിക്ക് അവളെ ഒന്ന് കാണണം.. ദൂരെ മാറി നിന്നിട്ട് ആണെങ്കിലും .

നിനക്ക് ഇവിടെ നടന്നതിനെപ്പറ്റി വല്ല ഊഹവും ഉണ്ടോ അർജുൻ??? അവൾ കാരണം നമ്മുടെ ഒരു കൺസൈൻമെന്റ് ആണ് നഷ്ടമായത് രൂപ 200 കോടിയാണ് അവൾ തുലച്ചു കളഞ്ഞത് …സഭാപതി നടന്ന കാര്യങ്ങളെല്ലാം അർജുനോട് പറഞ്ഞു .

അത് കേട്ട് അർജുന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു അല്ലെങ്കിലും അവൾ അങ്ങനെ തന്നെ ചെയ്യും.. അവളെ ഒളിച്ചു അവളുടെ മൂക്കിനടിയിലൂടെ ഇങ്ങനെ ഒരു ശ്രമം നടത്തിയാൽ കണ്ണടച്ച് തരാൻ മാത്രം മണ്ടി അല്ല എൻറെ ദക്ഷ.. അവൻ മനസ്സിൽ പറഞ്ഞു .

എന്നിട്ട് ഇനി ഞാൻ എന്തുവേണമെന്നാണ് അച്ഛൻ ഈ പറയുന്നത്…

നീ ഉടൻ തന്നെ കൊൽക്കത്തയിലേക്ക് വരണം.. അടുത്ത ഫ്ലൈറ്റിൽ തന്നെ , ഞാൻ അവിടെ ഉണ്ടാകും.

ഞാൻ അവളെ ഒന്ന് കണ്ടിട്ട് …..

അര്‍ജുന്‍ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ??? ഇപ്പോൾ വരണമെന്ന് പറഞ്ഞാൽ ഇപ്പോൾ തന്നെ …

ഓക്കേ ഡാഡി …അവൻ നിരാശയോടെ ആ ഫോൺ കോൾ കട്ട് ചെയ്തു.

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.