അയാൾക്ക് നിന്നെ ഇഷ്ടമാണെന്ന്….
വൈഗയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി …അവൻറെ പുഞ്ചിരി.. അവൾ മനസ്സിൽ റിവൈൻഡ് ചെയ്തു …ആ പുഞ്ചിരിയിൽ ഒളിഞ്ഞിരുന്ന ഭാവം ..അത് പ്രണയമാണോ ???അവൾ ഒരു ഞെട്ടലോടെ ഓർത്തു ..
എടി നീ അവനെ ഷൂട്ട് ചെയ്തിട്ടും നിന്നെ കാണുമ്പോൾ അവൻ പുഞ്ചിരിക്കണം എന്നുണ്ടെങ്കിൽ ….എനിക്ക് തോന്നുന്നു വൈഗ …ഹി ഈസ് ഇൻ ലവ്… നിന്നോട് കർണന് പ്രണയം തുടങ്ങിയിരിക്കുന്നു..
അവൻ അതും പറഞ്ഞ് അവളെ നോക്കിയപ്പോൾ …ഒരു ശില്പം പോലെ എന്തോ ആലോചിച്ചിരിക്കുന്ന വൈഗയെയാണ് അവൻ കണ്ടത്… അവൻ അവളുടെ തോളിൽ പിടിച്ച് കുലുക്കി വിളിച്ചു. അവൾ ആ ഇരുന്ന ഇരുപ്പിൽ തന്നെ ഒന്നു ഞെട്ടിപ്പിടഞ്ഞു….
എടി നീ പറഞ്ഞതു വല്ലതും കേട്ടോ???
നീ എന്താ പറഞ്ഞത് ….കർണ്ണന് എന്നോട്……????
എൻറെ ഒരു ഊഹമാണ് …ഹി ഈസ് ഫാൾ ഫോർ യു …..നിന്നോട് അവന് പ്രണയം ഉണ്ടാകാം ….അവൻ ഒന്നു നിർത്തി …വീണ്ടും തുടർന്നു …നിനക്ക് അങ്ങനെ എന്തെങ്കിലും അവനോട് ?????
…..ഇല്ല….. ഇല്ലെന്ന് തോന്നുന്നു ……
അപ്പോൾ തോന്നലേയുള്ളൂ ..അല്ലേ …ഉറപ്പില്ല… അവനൊന്ന് ചിരിച്ചുകൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് പോയി ….വൈഗ അതേ ഇരിപ്പ് തുടർന്നു…
ബാംഗ്ലൂരിലും മംഗലാപുരത്തുമായി എത്രയോ ആമ്പിള്ളേർ …അതും ഫ്രീക്ക് ലുക്കിലും ..എക്സിക്യൂട്ടീവ് ലുക്കിലും ഇവളുടെ പിറകെ നടന്നിട്ടുണ്ട് …അവടൊന്നും വീഴാതെ ഇവിടെ വന്ന് ഈ താന്തോന്നിയുടെ മുന്നിൽ വീണിരിക്കുന്നു…. പക്ഷേ കർണാ തന്നെ എന്റെ അളിയൻറെ സ്ഥാനത്ത് കാണാൻ ഒരു സുഖമൊക്കെ ഉണ്ടെടോ …അമറിന് അപ്പോൾ ഓർമ്മ വന്നത് മേഘനെന്ന കൊമ്പന്റെ ഉയർത്തിപ്പിടിച്ച കൊമ്പുകളിൽ കൈവെച്ച് നിൽക്കുന്ന കർണന്റെ മുഖമാണ് …അല്ലെങ്കിലും വൈഗേ നിന്നെ തളക്കാൻ ഈ കർണ്ണൻ തന്നെയാണ് ബെസ്റ്റ് …..അതോടൊപ്പം തന്നെ അച്ഛനെ നേരെ കോപപെട്ട് സംസാരിക്കുന്ന ലക്ഷ്മിയുടെ മുഖവും അവനുള്ളിൽ വന്നു…. അവൻറെ മുഖത്ത് തെളിമയുള്ള ഒരു പുഞ്ചിരി വിടർന്നു വന്നു…
***************************************
കൽക്കത്ത ജിഎമ്മിന്റെ ബംഗ്ലാവ്..
അവിടെ ജിഎമ്മിന്റെ ബിസിനസ് പാർട്ണർസിൽ ഒരുവിധപ്പെട്ട എല്ലാവരും എത്തിയിട്ടുണ്ട് ….ഇന്ത്യയിൽ നമ്പർ ടു ബിസിനസ് ചെയ്യുന്ന പല പ്രമുഖരും അക്കൂട്ടത്തിൽ പെടും… ഇന്ത്യയിലേക്ക് വരുന്ന ഡ്രഗ്സ് ..ഇല്ലീഗൽ ആയിട്ടുള്ള ആയുധങ്ങൾ ..ഇന്ത്യയിൽ നിന്നും പുറത്തേക്ക് പോകുന്ന മയക്കുമരുന്നുകൾ ഹ്യൂമൻ ഓർഗൻസ് എന്നിവയുടെ എല്ലാം ബിസിനസ് ചെയ്യുന്നവർ അക്കൂട്ടത്തിൽ ഉണ്ട്… ജി എമ്മിന് ഇന്ത്യയിലും പുറത്തുമായി ശക്തരായ എതിരാളികൾ ഉണ്ടെങ്കിലും തൻറെ കീഴിൽ തന്റെ വിശ്വസ്തരായ കുറച്ചുപേരെ കൂടെ നിർത്തിക്കൊണ്ട് തരക്കേടില്ലാത്ത രീതിയിൽ തന്നെ അയാൾ ബിസിനസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്… അവിടെ നിൽക്കുന്ന പലരുടെയും മുഖത്തും ഭയമാണ് ജിഎം അത്രയ്ക്ക് ദേഷ്യത്തിലാണ്.
അവിടേക്കാണ് സഭാപതിയുടെയും അർജുന്റെയും കാറുകൾ വന്നു നിന്നത്.. ആരെയും കൂസാതെ അവർ രണ്ടുപേരും നേരെ ജി എമ്മിന്റെ അടുത്ത് എത്തി..
ജി എം അർജുനനെ കണ്ടു അവന്റെ അടുത്തേക്ക് കുതിച്ചെത്തി …
എൻറെ 800 കോടി രൂപയുടെ മുതലാണ് നഷ്ടമായത് അതുണ്ടാക്കാൻ ഞാൻ എത്ര പാടുപെട്ടു എന്ന് നിനക്കറിയാമോ…. വിശ്വസിച്ചിരുന്ന നായിക്കും ചതിച്ചു ….അവൾ ദക്ഷ …എൻറെ മോനെ ഓർത്തു മാത്രമാണ് അവളെ ഞാൻ ഒന്നും ചെയ്യാത്തത് ….
അത് കേട്ട് അർജുന്റെ മുഖം ചുവന്നു വന്നു… അവൻറെ ചെവിയിൽ തങ്ങി നിന്നത് ദക്ഷ എന്ന പേരും അതിനോടൊപ്പം പറഞ്ഞു കേട്ട എൻറെ മകൻ എന്ന് ശബ്ദവുമാണ് ….നകുലും ദക്ഷയുമായിട്ട് എന്താണ് ബന്ധം ??അവൻ മനസ്സിലാകാത്ത വിധം നകുലിനെ നോക്കി.
Waiting waiting
പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.
ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?
ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.
?
ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
ദേവൻ തീരെ ഇല്ല
കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?
കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്
ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?
വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം
കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം
ഇങ്ങനെ അല്ലെ?
ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം
അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️
കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ
വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും
ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?
വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ
ഈ ഭാഗവും നന്നായിട്ടുണ്ട്…
❤❤❤