ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 595

താഴെ എന്തൊക്കെയോ വീണു പൊട്ടുന്ന ശബ്ദവും അമർനാഥിന്റെ അലർച്ചയും കേൾക്കുന്നുണ്ട് ….അവൾ പെട്ടെന്ന് തന്നെ താഴേക്ക് ഓടിയിറങ്ങി ….അവിടെ അമർനാഥ് അനുരുധിനെ തലങ്ങും വിലങ്ങും തല്ലുകയാണ്…. അനന്തൻ അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട് അയാളെയും അവൻ പുറത്തേക്ക് തള്ളി മാറ്റി ….

എന്താണ് അമർ ???എന്തുപറ്റി??? വൈഗ അവനെ പിടിച്ചുമാറ്റി കൊണ്ടു ചോദിച്ചു.

നീ ചോദിച്ചില്ലേ ആരാ തെറ്റ് ചെയ്തതെന്ന്…. ഇവരാണ്…. അവൻ അനുരുദ്ധനേയും അനന്തനെയും ചൂണ്ടിക്കൊണ്ട് പറഞ്ഞു .

കർണ്ണൻ പറഞ്ഞത് അത്രയും സത്യമാണ്… അവൻ അവനുവേണ്ടി കരാർ ഉറപ്പിച്ചിരുന്ന തടിയാണ് അമ്മാവൻ കൈക്കൂലി കൊടുത്തു ഇവിടേക്ക് മറിച്ചത് …പിന്നെ ഗുണ്ടാപ്പടയുടെ കാര്യം ,,കർണ്ണൻ നെഞ്ചുവിരിച്ച് നിന്നാൽ ഇവരൊന്നും അവൻറെ ഏഴയലത്ത് പോലും എത്തില്ല… അങ്ങനെയൊരു ഒറ്റയാന് ഒരു ഗുണ്ടയുടെയും ആവശ്യവും ഉണ്ടാകില്ല…… നീയറിഞ്ഞതെല്ലാം വെറും കള്ളമാണ് വൈഗ….. ഇയാൾ ഉണ്ടാക്കി പറഞ്ഞ വെറും നുണകൾ …..അവൻ അനന്തനെ ചുണ്ടി പറഞ്ഞു .

സത്യമാണോ ????ഞാൻ ഈ കേട്ടത്…. അവൾ അനന്തന് നേരെ തിരിഞ്ഞു…

അത് മോളെ ബിസിനസ് അല്ലേ… അതിൽ കുറച്ച് കള്ളത്തരം ഒക്കെ കാട്ടേണ്ടി വന്നെന്നിരിക്കും .അത് വലിയ തെറ്റാണോ??? അതിനാണോ ഇവൻ എന്റെ മോനെ ഇങ്ങനെ പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത്…

അതിന് വൈഗ ഉത്തരം പറഞ്ഞത് അനിരുദ്ധന്റെ ചെകിട്ടത്തിട്ട് ഒന്ന് പൊട്ടിച്ചിട്ടാണ് ….

ഇത് നിങ്ങൾക്ക് തരാനുള്ളതാണ്…. പക്ഷേ പ്രായം ,,,ബന്ധം ,,,അതിനെ ഈ വൈഗ മാനിക്കുന്നത് കൊണ്ട് മാത്രമാണ് ഈ ഇളവ്…. ഇനി അത് നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കരുത് …….അമറേ നീ വാ …..അവൾ അമര്‍നാഥിനെയും കൂട്ടി മുകളിലേക്ക് കേറിപ്പോയി…

അമറിനൊപ്പം തന്റെ മുറിയിൽ കയറിയ വൈഗ അവിടെ കണ്ട തടി അലമാരയിലേക്ക് ആഞ്ഞടിച്ചു….

തോറ്റുപോയി ….ജീവിതത്തിൽ ആദ്യമായി വൈഗ തോറ്റുപോയി ….തോൽപ്പിച്ചു അവൻ …..വൈഗ പുലമ്പി.

അനന്തന്റെ കാര്യത്തിൽ നമുക്കൊരു തീരുമാനം ഉണ്ടാക്കാം അമർനാഥ് അവളെ സമാധാനിപ്പിച്ചു .

അനന്തനല്ല …….കർണ്ണൻ …….അവനാണ് എന്നെ തോൽപ്പിച്ചത് ……അമറേ ….എനിക്ക് കണ്ണടക്കാൻ കഴിയുന്നില്ല ……കണ്ണടച്ചാൽ കാണുന്നത് അവൻറെ മുഖമാണ് , മുറിവേറ്റു നിന്നപ്പോഴും അവൻറെ ചുണ്ടിൽ മായാതെ കിടന്ന ആ ചിരി , അവൻറെ കണ്ണുകളിൽ ഞാൻ കണ്ട വിശദീകരിക്കാനാവാത്ത ആ ഭാവം… അതെന്നെ വല്ലാതെ തളർത്തുന്നു അമർ…. തെറ്റ് എൻറെ ഭാഗത്താണ് എന്നറിഞ്ഞതും എനിക്കത് സഹിക്കാൻ കഴിയുന്നില്ല…

നീ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷേ അത് നീ അറിഞ്ഞു കൊണ്ടല്ലല്ലോ….. പിന്നെ അതിന് പരിഹാരം എന്താണ് എന്നാണ് നോക്കേണ്ടത്…. നീ ഇവിടെ റസ്റ്റ് എടുക്ക് ഞാൻ ഒന്ന് ഹോസ്പിറ്റൽ വരെ പോയി വിവരങ്ങൾ അറിഞ്ഞിട്ട് വരാം …

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.