ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 387

Views : 22049

ദുദീദൈദ്രുദേ-ഗൗരി-2

Author :PONMINS

 

പിറ്റേന്ന് രാവിലത്തെ പൂജയിൽ വീട്ടിൽ തന്നെ ആയത്കൊണ്ട് എല്ലാവരും മണ്ഡപത്തിനടുത്തു തന്നെ നിന്നു പൂജയിൽ പങ്ക് കൊണ്ടു , മോനുവിൽ നിന്ന് ഇടയ്ക്കിടെ കിട്ടുന്ന നോട്ടങ്ങൾ ദേവൂട്ടി ചെറു ചിരിയോടെ ആസ്വദിക്കാൻ തുടങ്ങി , ദേവിയും ചന്ദ്രയും കണ്ണുകളിലൂടെ അവരുടെ പ്രണയം കൈമാറി , ഒന്ന് ഒറ്റക്ക് സംസാരിക്കാൻ അവസരത്തിനായി രണ്ട് പേരും കൊതിച്ചു ,പൂജ കഴിഞ്ഞു ഭക്ഷണ ശേഷം അവർ മുറികളിലേക്ക് പോയി .

പുറത്തു വന്നു നിന്ന ടാക്സിയിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി അവനെ കണ്ട ജയ് മുത്തശ്ശൻ അവനടുത്തേക്ക് ചെന്നു

ജയ് : ആരാ മോനെ ,, അയാൾ ചോദിച്ചു

“ ഞാൻ വൈജയന്തിയുടെ മകൻ ആണ് രുദ്ര ചൂഡ് “ അവൻ സ്വയം പരിചയപ്പെടുത്തി

അത് കേട്ടതും അയാൾ അവനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ച ശേഷം അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി , മോനു അവനെ അവരുടെ റൂമിലേക്ക് കൂടിപ്പോയി , യാത്ര ക്ഷീണം കാരണം ഒന്ന് മയങ്ങി എണീച്ചു ഫ്രഷ് ആയ ശേഷം ഭക്ഷണം കഴിച്ചു ഇന്ദുചൂഡനും വൈജയന്തിയും ചന്ദ്രയും മോനുവും അപ്പുവും കൂടി റൂമിൽ ഒത്തുകൂടി .

ഇന്ദുചൂഡൻ : മോനെ അപ്പു , നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് , നിങ്ങൾക്ക് മൂന്ന് പേർക്കും കൂടി ഞങ്ങൾ കല്യാണം തീരുമാനിച്ചിട്ടുണ്ട് , ചന്ദ്രക്കും മോനുനും സമ്മതം ആണ് , നിന്റെ അഭിപ്രായം ചോദിക്കാതെ ആണ് ഞാൻ വാക്ക് കൊടുത്തത് നിനക്ക് എന്തേലും എതിര് ഉണ്ടോ ,,, അയാൾ കുറച്ചു വിഷമത്തോടെ ചോദിച്ചു

കേട്ട വാർത്തയുടെ ഞെട്ടലിൽ അവൻ ആദ്യം ഒന്ന് പകച്ചു ,പിന്നെ എന്തോ ചിന്തിച്ചിരുന്ന ശേഷം തീരുമാനിച്ചുറപ്പിച്ച പോലെ അവൻ സമ്മതം അറിയിച്ചു ., അവന്റെ സമ്മതം കിട്ടിയതും അവരിൽ ഒരു ആശ്വാസം നിറഞ്ഞു , എന്നാൽ അവനിൽ ഒരു നിരാശ നിറഞ്ഞാടുന്നത് ചന്ദ്രയും മോനുവും കണ്ടു ,അപ്പു പതിയെ എണീച്ചു വരാന്തയിലേക്ക് നടന്നു പുറത്തെ ഗാർഡൻ ഏരിയയിലേക് നോക്കി , പെട്ടെന്ന് എന്തോ കണ്ടത് പോലെ അവന്റെ കണ്ണുകൾ വിടർന്നു , മുഖത്തു സന്തോഷം അലതല്ലി ,അവൻ അങ്ങോട്ട് കുതിക്കാൻ നിന്നതും പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ തിരിച്ചു റൂമിലേക്ക് തന്നെ ഓടി ,മറ്റുള്ളവർ അവിടെ തന്നെ ഉണ്ടായിരുന്നു ഡോർ തള്ളി തുറന്ന് വെപ്രാളപ്പെട്ട് വരുന്നവനെ കണ്ടതും അവരെല്ലാം ഒന്ന് പകച്ചു

അപ്പു : പപ്പാ ‘അമ്മ ഇപ്പൊ നിങ്ങൾ പറഞ്ഞ കല്യാണം നമുക്ക് നിർത്താൻ പറ്റുമോ ,,, അവൾ അവരോട് ആകാംഷയോടെ ചോദിച്ചു

വൈജയന്തി : അത് , വാക്ക് പറഞ്ഞിട്ടേ ഉള്ളു , നിനക്ക് ഇഷ്ട്ടമല്ലേൽ നമുക്ക് അവരോട് പറയാം ,, അവർ വിഷമത്തോടെ പറഞ്ഞു

അപ്പു : പ്ളീസ് ‘അമ്മ , ഞാൻ ,,ഞാൻ എന്റെ പെണ്ണിനെ കണ്ടു ‘അമ്മ , ഇവിടെ താഴെ ഉണ്ട് അവൾ , എനിക്ക് അവളെ വേണം ‘അമ്മ , കഴിഞ്ഞ 4 വർഷമായി ഞാൻ പോകുന്ന മുക്കും മൂലയും ഞാൻ തിരയുന്നവൾ ആണ് , പേരോ നാടോ നമ്പറോ ഒന്നുമില്ലാതെ ഒരേ ഒരു വട്ടം കണ്ടത് കൊണ്ട് എന്റെ നെഞ്ചിൽ കയറിയ എന്റെ വായാടി , വെറും കുറച്ചു മണിക്കൂറുകൾ മാത്രമേ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നുള്ളു പക്ഷേ ആ സമയം കൊണ്ട് തന്നെ എന്റെ നെഞ്ചിൽ ഇടിച്ചു കയറിയവൾ ആണ് ,, പ്ളീസ് ‘അമ്മ ,എനിക്ക് വേണമവളെ ,,,അവൻ കെഞ്ചിക്കൊണ്ട് പറഞ്ഞു

അവന്റെ പറച്ചിൽ എല്ലാം കേട്ട് ആകെ വണ്ടർ അടിച്ചു നിൽക്കുക ആണ് അവർ 4ഉം

ഇന്ദുചൂഡൻ : നീ ആരുടെ കാര്യമാ ഈ പറയുന്നത് ,അപ്പു ,,, അയാൾ അക്ഷമനായി ചോദിച്ചു

അപ്പു അവരുടെ രണ്ടുപേരുടെയും കൈപിടിച്ച് പുറത്തേക്ക് നടന്നു വരാന്തയിൽ എത്തി ഗാർഡനിലേക്ക് നോക്കി കൈചൂണ്ടി ,,,

അപ്പു : അതിലെ ആ റെഡ് ദാവണി ,, അവൾ ,, അവളെ ആണ് കഴിഞ്ഞ 4 വർഷമായി ഞാൻ തിരഞ്ഞുകൊണ്ട് നടക്കുന്നത് ,,,

അവിടെ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവരെല്ലാം അതിശയത്തോടെ അവനെ നോക്കി ,ഇന്ദുചൂഡൻ അവന്റെ സന്തോഷം കണ്ട് അവനെ തന്നെ നോക്കി നിന്നു

ഇന്ദുചൂഡൻ : നമ്മൾ കുറച്ചു വൈകിപ്പോയി മോനെ ,,, അയാൾ വിഷമത്തോടെ പറഞ്ഞു

അപ്പു : എന്താ ,,എന്താ അച്ഛാ ,,,

Recent Stories

The Author

PONMINS

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ 😜

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ 😊😊

  9. Eda oro part illum Number add chey

  10. Superb story….

  11. 👍👍

  12. Super……..

  13. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  14. അടിപൊളി ❤

  15. Adipolii page kooti ezhuthan sremikkukaa

  16. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും 👍❤️👍👍❤️👍❤️👍👍❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️👍❤️👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അടിപൊളി പേജ് കുറയുന്നു

  18. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  19. Part 3 alle ith

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com