ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 387

 

അവർ ക്യാന്റീനിൽ എത്തിയതും നേരത്തെ അവരോട് ശരത്തിനെ കുറിച്ച് പറഞ്ഞ ആ സിസ്റ്റർ അവിടെ ഒറ്റക്കൊരു ടേബിളിൽ ഇരുന്നു ഫുഡ് കഴിക്കുന്നത് കണ്ടതും അവർ ഓരോ ജ്യൂസും സാൻഡ്വിച്ചും ഓർഡർ ചെയ്ത് ആ സിസ്റ്റർ ഇരുന്ന ടേബിളിൽ പോയിരുന്നു , അവരെ കണ്ടതും സിസ്റ്റർ കഴിക്കൽ നിർത്തി എണീക്കാൻ നിന്നു അത് കണ്ടതും പാറു അവളെ അവിടെ പിടിച്ചിരുത്തി അടുത്തുള്ള കസേരകളിലേക്ക് അവർ ഇരുന്നു

പാറു : താൻ ഇത് എവിടേക്ക് ഓടാൻ പൂവ , അത് കഴിച്ചു കഴിഞ്ഞിട്ട് പോയാൽ മതി ,,

അത് കണ്ടതും ഒരു ചിരിയോടെ അവൾ അവിടെ ഇരുന്നു കഴിച്ചു ,, അവർ ഓർഡർ ചെയ്ത ജ്യൂസ് വന്നതും മിഴിയുടെ അവൾക് കൊടുത്തു മിഴി ഒരു ബോട്ടിൽ ജ്യൂസ് വാങ്ങി , അവർ ശരത്തിന്റെ വൈഫും കുഞ്ഞും രെക്ഷപെട്ടെന്ന് അവളോട് പറഞ്ഞു അവരാണ് ചെയ്തതെന്ന് പറഞ്ഞില്ല , അങ്ങനെ സംസാരിച്ചിരിക്കെ എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ഒരാൾ അങ്ങോട്ട് വന്നു ,, അയാൾ ആ സിസ്റ്ററെ ഒന്ന് അടിമുടി നോക്കിയ ശേഷം കൂടെ ഇരിക്കുന്നവരെയും നോക്കി ഒരു വല്ലാത്ത രീതിയിൽ ചിരിച്ചുകൊണ്ട് താടി ഉഴിഞ്ഞു , അയാളുടെ മട്ടും ഭാവവുമെല്ലാം കണ്ട് പേടിയോടെ ഇരിക്കുക ആണ് ആ സിസ്റ്റർ

“ അപ്പോ സിസ്റ്റർ എന്തായി തീരുമാനം , ഇന്നത്തോടെ നിനക്ക് തന്ന സമയം കഴിയുക ആണ് ,ഇന്നൊരു തീരുമാനം ആക്കണം , ഇവരൊക്കെ തന്റെ ഫ്രെണ്ട്സ് ആണോ ,ഇവരിൽ ആരെങ്കിലും സെറ്റ് ആക്കി തന്നാലും മതി , അപ്പൊ ഞാൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം എന്നിട്ട് നമുക്ക് പോവാം ഓക്കേ ഹഹഹ ”

അയാൾ വല്ലാത്തൊരു രീതിയിൽ പറഞ്ഞു കൊണ്ട് അവിടുന്ന് പോയി , അയാൾ പോയതും അവൾ കരയാൻ തുടങ്ങി , അതുകണ്ട പാറു അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു , കരച്ചിൽ ഒന്ന് അടങ്ങിയതും മിഴി വാങ്ങി വന്ന വെള്ളം അവളെ കുടിപ്പിച്ചു ,

പാറു : ആരാ അയാൾ എന്താ അയാൾ അങ്ങനെ ഒക്കെ പറഞ്ഞത് , നിനക്ക് ഞങ്ങളെ വിശ്വസിക്കാം നീ എത്ര വലിയ പ്രശ്നത്തിൽ ആണെങ്കിലും നിന്നെ ഞങ്ങൾ രെക്ഷിച്ചിരിക്കും ,

“അറിയില്ല ചേച്ചി ,ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്നെനിക്കറിയില്ല , ഞാൻ വിശ്വസിച്ചവർ എല്ലാം എന്നെ ചതിച്ചിട്ടേ ഉള്ളു ,അതുകൊണ്ട് ഇപ്പൊ ആരെയും വിശ്വസം ഇല്ല , ഇന്നത്തോട് കൂടി എല്ലാം തീരാൻ പോക അതുകൊണ്ട് അവസാന ശരണം എന്ന നിലക്ക് നിങ്ങളോട് കൂടി ഞാൻ പറയാം

എന്റെ പേര് സിത്താര ,ഞാൻ ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് 3 മാസമേ ആയുള്ളൂ , ഒരു മാസം മുൻപ് വളരെ യാതിർഷികമായി ഇവിടെ ഒരു വാർഡിലെ ചെറിയൊരു പനി പിടിച്ചു വന്ന രോഗി ,ചികിത്സക്കിടെ പനി കൂടി മരണപെട്ടു, സ്വാഭാവിക മരണമായി തന്നെ അത് എഴുതി തള്ളി , പക്ഷേ മരിക്കുന്നതിന് മുൻപ് അയാളുടെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ എടുത്തിരുന്നു ഞാൻ , അയാൾ മരിച്ചത് കൊണ്ട് അതുപിന്നെ സീനിയർ സിസ്റ്റർ ടെസ്റ്റിന് വിട്ടില്ല അവർ അത് കളയാൻ പറഞ്ഞു എനിക്കെന്തോ അത് കളയാൻ തോന്നിയില്ല , ഞാൻ അത് കൊണ്ടുപോയി പുറത്തെ ഒരു ലാബിൽ കൊടുത്തു ടെസ്റ്റ് ചെയ്തു , അതിന്റെ റിസൾട്ട് കണ്ട ഞാൻ ആകെ ഞെട്ടിപ്പോയി , അയാളുടെ രക്തത്തിൽ അളവിൽ കൂടുതൽ ഒരു പ്രതേക മരുന്നിന്റെ കോൺടെന്റ് കണ്ടു , ആ മരുന്ന് എന്താണെന്ന് അറിയാൻ ആണ് ഇപ്പൊ ഇവിടെ വന്ന ഇവിടുത്തെ ഡ്രഗ്ഗ് സ്റ്റോർ സ്റ്റാഫ് ആയ സാമിന്റെ അടുക്കൽ ചെന്നത് , അയാൾ ആദ്യം എന്നെ സഹായിക്കാൻ നിന്നു , അയാൾ പലരോടും അതിനെ കുറിച്ച് അന്വേഷിക്കുന്നു എന്നൊക്കെ എന്നെ വിശ്വസിപ്പിച്ചു , പക്ഷേ പിന്നീട് എന്റെ കഷ്ടകാലം തുടങ്ങിയത് ഞാൻ പോലും അറിയാൻ വൈകിപ്പോയി , ഞാൻ അരിഞ്ഞത് ആരോടും പറയാൻ പാടില്ലെന്നും എന്റെ കയ്യിലുള്ള തെളിവുകൾ എല്ലാം അവനെ ഏൽപ്പിക്കണം എന്നും പറഞ്ഞു സാം എന്നെ ഭീഷണി പെടുത്താൻ തുടങ്ങി , പക്ഷേ എനിക്ക് അവർക്ക് വഴങ്ങി കൊടുക്കാൻ തോന്നിയില്ല , ഞാൻ അവിടുത്തെ ഒരു സീനിയർ ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു പക്ഷേ അവിടെയും എനിക്ക് തെറ്റി അയാളും അവരുടെ ആൾ ആയിരുന്നു അതിന്റെ പ്രത്യാഘാതം ഏറ്റത് ,, എന്റെ ,, എന്റെ ,, അമ്മയെ അവർ ,, ആ മരുന്ന് കുത്തി വെച്ച് കൊന്നു ചേച്ചി ,,ആഹ്ഹ ആഹ്ഹ ,,,,,അവൾ പൊട്ടി പൊട്ടി കരഞ്ഞു ,,,, പാറു അവളെ സമാധാനിപ്പിച്ചു കൊണ്ടേ ഇരുന്നു ,,

എനിക്ക് ആകെ ‘അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു , അതുകൊണ്ട് ആ അമ്മയും പോയി ഇനി എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്ന ഉറച്ച നിലപാടിൽ എനിക്ക് വിശ്വസിക്കാൻ ആകെ പറ്റുന്ന ഒരു ഡോക്ടർ ശരത് ആണെന്ന് തോന്നി , അദ്ദേഹത്തോട് ഞാൻ കാര്യങ്ങളുടെ ഒരു സൂചന നൽകിയിരുന്നു , ഇന്ന് തെളിവടക്കം കൊടുക്കാൻ നിന്നപ്പോഴാ അവരുടെ ഫോൺ കാൾ ,, ഇന്ന് ഞാൻ സാമിന് ഒപ്പം ചെല്ലണം ഇല്ലേൽ എന്നെ സഹായിക്കാൻ മനസ്സ് കാണിക്കുന്നവരെ എല്ലാം കൊല്ലുമെന്ന് അതിന്റെ ഒരു സാമ്പിൾ ആണ് ഇന്ന് ശരത് സാറിന്റെ വൈഫിനു പറ്റിയ അപകടം , അവസാന പ്രതീക്ഷ ശരത് സാർ ആയിരുന്നു , പക്ഷേ വൈഫിന്റെ അവസ്ഥ കണ്ട് പകച്ചു നിൽക്കുന്ന അദ്ദേഹത്തോട് ഞാൻ ഇനി എന്താ പറയാ , ഇപ്പൊ വന്നവൻ പറയുന്നത് കേട്ടില്ലേ ഇന്ന് അവൻ വരുമ്പോൾ ഒരുങ്ങി നിൽക്കാൻ , എനിക്ക് അറിയില്ല ചേച്ചി , ഞാൻ ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒന്നും അറിയില്ല ,,,, അവൾ കരഞ്ഞു കരഞ്ഞു തളർച്ചയുടെ താഴെക്കിരുന്നു പോയി ,,,,

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.