ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 387

ഡോക്ടർ : മാം , ഡോക്ടർ ദേവശി അല്ലേ ,,, അവർ പ്രതീക്ഷയോടെ ചോദിച്ചു ,,, അവൾ അതിനു അതെ എന്ന രീതിയിൽ തലയാട്ടിയതും ആ ഡോക്ടറിൽ നിന്നും ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു അവർ പെട്ടെന്ന് തന്നെ അവരെ അകത്തേക്ക് കയറ്റി , അവർ 4 പേരും അകത്തേക്ക് കയറിയതും റിപോർട്ടുകൾ എല്ലാം അവരുടെ മുന്നിൽ നിരന്നു , 4 പേരും അവരവരുടെ ഭാഗങ്ങൾ പെട്ടെന്ന് തന്നെ വിശതീകരിച്ചു സ്വയമേ ആ പെൺകുട്ടിയെ ഒന്ന് പരിശോധിച്ച ശേഷം ഓപ്പറേഷന് തയ്യാറാവാൻ പറഞ്ഞു .

പുറത്തു നിന്നും ബഹളം കേട്ടാണ് ആ സീനിയർ ഡോക്ടർ പുറത്തേക്ക് വന്നത് , അവിടെ പെൺകുട്ടിയുടെ സഹോദരങ്ങളും മറ്റും എന്തൊക്കെയോ പ്രശ്നം ഉണ്ടാക്കുക ആണ് , ഡോക്ടർ പുറത്തേക്കിറങ്ങി ചെന്നു

“ എന്താണ് ഡോക്ടർ ഇത് , ആരെന്നോ എന്തെന്നോ അറിയാത്ത ആരെയൊക്കെയോ ഞങ്ങടെ കുട്ടിയെ കാണിച്ചു കൊടുക്കാൻ പോവാണോ , അവരെയൊക്കെ കണ്ടാൽ തന്നെ അറിയാം സ്റ്റുഡന്റസ് ആണെന്ന് , അവർക്ക് പഠിക്കാൻ കൊടുക്കാൻ ആണോ എന്റെ പെങ്ങളെ കൊടുത്തത് , ഇതിനൊക്കെ എത്ര കിട്ടി നിങ്ങൾക്ക് “ ,,, അയാൾ പുച്ഛത്തോടെ ഉച്ചത്തിൽ പറഞ്ഞു നിർത്തിയതും അവന്റെ കവിളിൽ അടി വീണിരുന്നു ,,

ഡോക്ടർ : ഡാ ,ചെറ്റേ എന്റെ പ്രൊഫഷനെ കരിവാരി തേച്ചാൽ ഉണ്ടല്ലോ സർജിക്കൽ ബ്ലേഡ് കൊണ്ട് ഒറ്റ വരച്ചിലിൽ തീരും നീ , മാറി നിക്കട അങ്ങോട്ട് “,,,,അവർ അയാളെ പിന്നിലേക്കു തള്ളിക്കൊണ്ട് ശരത്തിന്റെ മുന്നിലേക്ക് വന്നു നിന്നു

“ ശരത് ,നീ കേട്ടിട്ടില്ലേ ദൈവം ചില സമയത് അത്ഭുദം കാണിക്കും എന്ന് , അങ്ങനെ ഒരു അത്ഭുതം ആണ് നമ്മൾ ഇപ്പൊ കണ്ടത് , ആ 4 പേരെ ദൈവം അയച്ചതാ അതും കൃത്യസമയത് , എന്റെ കഴിവ് എനിക്കറിയാവുന്നത് കൊണ്ട് എനിക്ക് നിന്നോട് ഒരു ഹോപ്പും തരാൻ കഴിയില്ലായിരുന്നു , കാരണം അത്രക്കും ക്രിട്ടിക്കൽ സിറ്റുവേഷൻ ആണ് , പക്ഷേ ഇപ്പൊ ഞാൻ നിന്നോട് പറയുന്നു നീ ദൈര്യമായി ഇരുന്നോ , നിന്റെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും ഒന്നും തന്നെ സംഭവിക്കില്ല , ഇന്ന് അവൈലബിൾ ആയ ഓരോ കേസിനും ലക്ഷങ്ങൾവരെ സാലറി വാങ്ങുന്ന ടോപ് ഫേമസ് ആയ 4 ഡോക്ടർസിന്റെ കയ്യിലാണ് നിന്റെ ഭാര്യ , ഏറ്റവും സുരക്ഷിതമായി തന്നെ നിന്റെ മക്കളെയും ഭാര്യയെയും നിനക്ക് കിട്ടിയിരിക്കും ,, പിന്നെ അവർക്ക് ഇവിടെ എന്ത് അവകാശം എന്നാണ് നിന്റെ സംശയം എങ്കിൽ അവർ 4 പേരും ഈ ഹോസ്പിറ്റലിന്റെ അവകാശികൾ ആണ് , സൊ പ്ലീസ് വെയിറ്റ് ഫോർ ദി ഗുഡ് ന്യൂസ് “,,,,,,,അവസാനം ഒരു ചിരിയോടെ അവർ പറഞ്ഞു നിർത്തിയതും ശരത്തിൽ എന്തെന്നില്ലാത്ത ഒരു ആശ്വാസം നിറഞ്ഞു അവൻ പ്രാർത്ഥനയോടെ തന്നെ അവിടെ കസേരയിൽ കണ്ണുകൾ ഇറുകെ അടച്ചിരുന്നു .

മണിക്കൂറുകൾക്ക് ശേഷം ഡോർ തുറന്ന് അവർ 4 പേരും ആ സീനിയർ ഡോക്ടറും അവിടുത്തെ പീഡിയാട്രി ഡോക്ടറും സെർജിനും അവർ പറയുന്ന നിർദേശങ്ങൾ കേട്ട് കൊണ്ട് അകത്തു നിന്നും വന്നു , അവരെ കണ്ടതും ശരത് അവരുടെ അടുത്തേക്ക് ഓടി ,,

ശരത് : മാം , എന്തായി ,, അയാൾ പേടിയോടെ വിറച്ചുകൊണ്ട് ചോദിച്ചു

ദേവൂട്ടി : ഹേയ് , ഡോണ്ട് വറി , എല്ലാം നല്ല രീതിയിൽ തന്നെ കഴിഞ്ഞു , ഒരു ബോയും ഒരു ഗേളും ആണ് ,

മിഴി : അറിയാലോ പ്രിമച്ചൂർ ആണ് ,സൊ ഇൻക്യൂബേറ്ററിലേക്ക് മാറ്റി , കുട്ടികൾക്ക് വേറെ കുഴപ്പം ഒന്നും ഇല്ല , കുറച്ചു ദിവസം അതിൽ കിടക്കേണ്ടി വരും , ബാക്കി കാര്യങ്ങൾ ഇവിടെ ഏൽപ്പിച്ചിട്ടുണ്ട് ,,,

പാറു : സെർജറിയും സക്സസ് ആണ് , ആളിപ്പോ മയക്കത്തിൽ ആണ് അതിൽ നിന്നും ഉണർന്നാൽ ചെറിയ പൈൻ ഒക്കെ കാണും അറിയാലോ ,,

മിത്ര : പിന്നെ മെന്റൽ സപ്പോർട്ട് താൻ കൊടുക്കണം , ഉണരുമ്പോൾ മക്കളെ കാണാതായാൽ ചിലപ്പോ കരയാനും ബോഡി അനക്കാനും ഒക്കെ നോക്കും , അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അത്രേ വേണ്ടു ,,,

അവരെല്ലാം വിശദമായി തന്നെ ഒരു ചിരിയോടെ അയാളുടെ മുഴുവൻ ടെൻഷനും ഒഴുവാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു ,, അയാൾ അവരെയെല്ലാം കയ്യെടുത്തു തൊഴുതു നിന്നുപോയി ,അതുകണ്ട ദേവൂട്ടി കൈ പിടിച്ചു താഴ്ത്തി ഒരു ചിരി സമ്മാനിച്ചുകൊണ്ട് ,ബാക്കി ഉള്ള ഡോക്ടർസിനോട് പറഞ്ഞു ക്യാന്റീനിലേക്ക് നടന്നു .

സംഭവിച്ചതെല്ലാം ഒരു മിറക്കിൾ പോലെ ആയിരുന്നു അവിടുത്തെ ഡോക്ടർസിന് ഒരു പ്രതീക്ഷയും ഇല്ലാത്തൊരു കേസ് വളരെ നിസാരമായി ഒരു ടെൻഷനും ഇല്ലാതെ പൂ പറിക്കുന്ന ലാഘവത്തോടെ ക്ലീൻ ആക്കിയിരിക്കുന്നു ,

പീഡിയാട്രി ഡോക്ടർ : ആരാ മാം ഇവരൊക്കെ , എന്താ അവരുടെ കോൺഫിഡൻസ് , ഓഓഓഫ്ഫ്ഫ് ,,,,

സീനിയർ ഡോക്ടർ : അതാണ് dr ദേവേശി , dr പ്രാണ , dr മിഴി , dr മിത്ര ,,,നാലും നാല് മേഖലകളിൽ കൈപ്പുണ്യം തെളിയിച്ച വ്യക്തികൾ , അവരൂയെല്ലാം ലക്ഷങ്ങൾ കൊടുത്തു കൊത്തിക്കൊണ്ടുപോവാൻ വിദേശ ഹോസ്പിറ്റലുകൾ ക്യുവിൽ ആണ് , നമ്മൾ ഭാഗ്യവാന്മാർ ആണേൽ അവരുടെ കീഴിൽ ഈ കുടക്കിഴിൽ നമുക്ക് വർക്ക് ചെയ്യാം , ഈ ഹോസ്പിറ്റൽ അവരുടെ ഫാമിലിയുടെ ആണ് , ഇന്നിപ്പോ അപ്രതീക്ഷിതമായ ഈ വിസിറ്റ് അവരിവിടെ ജോയിൻ ചെയ്യാനുള്ളത് ആയാൽ , ഈ ഹോസ്പിറ്റലിന്റെ പ്രശസ്തി ലോകം മുഴുവൻ പരക്കും ,,,,, അവർ അഭിമാനത്തോടെ പറഞ്ഞു നിർത്തി , ഇതെല്ലം കേട്ട ശരത്തും കൂട്ടരും അത്ഭുദത്തോടെ കേട്ട് നിന്നു .

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.