അന്വേക്ഷണം [കൈലാസനാഥൻ] 76

Views : 1638

അന്വേക്ഷണം

Author :കൈലാസനാഥൻ

 

റിങ്…റിങ്….  റിങ്…

11  മണിക്ക്  അടിച്ച  മൊബൈൽ  അലാറത്തിന്റെ  ശബ്ദം  കേട്ട്  കൊണ്ടാണ്  അയാൾ ഉറക്കം  എഴുനെറ്റത്  …. കിടക്കയുടെ  അറ്റത്  ഇരുന്ന്  അയാൾ ഒന്ന് മൂരി  നിവർന്നു ….

എഴുനേറ്റു ജനലിനു   അടുത്തേക്ക് പോയ് കർട്ടൻ നീക്കി  പുറത്തേക് നോക്കി … സൂര്യകിരണങ്ങൾ ഭൂമിയിൽ പതിഞ്ഞു നല്ല തിളക്കം ഉണ്ടായിരുന്നു ….റോഡിലൂടെ ആളുകൾ തന്റെ ലക്ഷ്യ സ്ഥാനതെത്താൻ  വേണ്ടി പരക്കം പായുന്നു ,,, ചിലർ ജോലിക്ക് ,,മറ്റുചിലർ കോഫി ഷോപ്പിൻറെ മുൻപിൽ നിരത്തിയിട്ട കസേരകളിൽ ഇരുന്ന്  സംസാരിക്കുന്നു ..അതിൽ വൃദ്ധരും ചെറുപ്പക്കാരും ഉണ്ടായിരുന്നു കൂടുതലും പ്രണയിതാക്കൾ ആയിരുന്നു …..പല പ്രായത്തിലുള്ളവർ ,,പ്രണയത്തിന് പ്രായം ഇല്ല എന്നാണല്ലോ ….

റോഡിന്റ മറുവശം കടലാണ് ….അതിങ്ങനെ വെയിലേറ്റ നല്ല നീല നിറത്തിൽ തിളങ്ങി   നിൽക്കുന്നു …

കുറച്ചു നേരം അയാൾ ആ കാഴ്ച്ച നോക്കിയിരുന്നു … തിരിഞ്ഞു ബാത്റൂമിലേക്ക്  നടക്കുന്നതിനിടയിൽ ടേബിളിന്റെ മുകളിൽ ഉള്ള പുസ്തകത്തിലേക്ക് അയാളുടെ ശ്രദ്ധ പോയി ….മുഖത്തൊരു ചെറു ചിരിയുമായി ആ പുസ്തകത്തെ ഒന്ന് കയ്യിലെടുത്ത് തലോടി കവർ പേജ് നോക്കി ….”THE MYSTERY OF JANNET’S DEATH”…..BY  RICHARD PHILLIP …

പുസ്തകം തിരികെ വച്ച് അയാൾ ബാത്റൂമിലേക്ക് നടന്നു …

“8 വർഷത്തോളമായി ഞാൻ ഒരു രണ്ടു വരി എഴുതിയിട്ട് ” അയാൾ ഓർത്തു ….

കുറച്ചു നേരം ബാത്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയിരുന്നു …

“എല്ലാരും ചോദിക്കുന്നു എപ്പഴാ അടുത്ത പുസ്തകം വരുന്നെന്ന് ….ഞാൻ എന്ത് പറയാനാ …ചോദിക്കുന്നവരെ  വെറുതെ ചിരിച്ചു  കൊടുത്തു ഒഴുവാക്കും … അല്ലാതെ വേറെ എന്ത് ചെയ്യാൻ ?…”

അയാൾ സ്വന്തം പ്രതിഭിംബത്തോട് ചോദിച്ചു ….

“ഒരു ഫ്രീലാൻസ് ജേര്ണലിസ്റ് കൂടി ആയതുകൊണ്ട് കഞ്ഞികുടി മുട്ടില്ല ..പിന്നെ ആദ്യത്തെ പുസ്തകത്തിന്റെ(മുകളിൽ പറഞ്ഞ പുസ്തകം )റോയൽറ്റി ഇപ്പഴും കിട്ടുന്നുണ്ട് …”അയാൾ ഒന്ന് നെടുവീർപ്പിട്ടു …

” എന്തോ ഭാഗ്യം കൊണ്ടാണെന്ന് തോനുന്നു ആ കഥ ആളുകൾക്ക് ഇഷ്ടമായി ….കേറി ആങ് ഹിറ്റ് അടിച്ചില്ലേ ..ആ വർഷത്തെ ബെസ്റ്സെല്ലെർ ..പിന്നെ വേറെ കൊറേ അവാർഡുകൾ …അവസാനം അത് സിനിമയും ആയി ..ആ വകയിൽ കുറച് കാശ് കൈയിൽ തടഞ്ഞു …അതൊക്ക ഏതു വഴി പോയിന്നു തമ്പുരാൻ മാത്രം അറിയാം…”

കണ്ണാടിയിൽ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു അയാൾ ഷവര്ന്റെ കീഴിൽ നിന്നു …

തലയിലേക്ക് കുറച്ചു തണുത്ത വെള്ളം വീണപ്പോ നല്ല സുഖം തോന്നി …..

രാവിലത്തെ ബാക്കി പരുപാടി ഒക്കെ തീർത്ത അയാൾ ചായ കുടിക്കാനായി പുറത്തേക് ഇറങ്ങി …

അയാൾ താമസിക്കുന്ന THE SEA VIEW ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള  റെസ്ററൗറന്റിൽ നിന്ന് ആണ് അയാൾ സ്ഥിരമായി ബ്രേക്ഫാസ്റ് കഴിക്കാറുള്ളത് …

Recent Stories

The Author

കൈലാസനാഥൻ

4 Comments

  1. Intro അടിപൊളി ബാക്കി?

  2. സൂര്യൻ

    ഒറ്റ പാർട്ടെ ഉള്ളൊ? തുടരും എന്ന് കണ്ടില്ല.

  3. Kollam but pagukal illel aalukal adhikAm vayikan nikila😒

  4. തുടക്കം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌👌👌👌
    അടുത്ത പാർട്ട് കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 🙏❤️👍👍❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com