ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 387

 

പിറ്റേന്ന് രാവിലത്തെ പൂജയോടെ പൂജ വിധികൾ എല്ലാം കഴിഞ്ഞു , മുത്തശ്ശന്മാർ പങ്കെടുത്ത എല്ലാവർക്കും സമ്മാനമായി വസ്ത്രങ്ങൾ കൊടുത്തു .
എല്ലാവരും സന്തോഷത്തോടെ തന്നെ എല്ലാം മംഗളമാക്കി ഓരോരുത്തർ ആയി തിരിച്ചു പോകുവാൻ ഉള്ള കാര്യങ്ങളിലേക്ക് കടന്നു , അവിടെ അടുത്തുള്ളവർ പെട്ടെന്ന് തന്നെ ഇറങ്ങി ദേവമടത്തുകാരും ദേവയ്യയുടെ ആളുകളും ഇന്ദുചൂഡനും ഫാമിലിയും മാത്രമായി അവിടെ , ബാക്കിയുള്ളവർ എല്ലാം ഉടനെ തന്നെ ഇവിടം വിട്ടു .

ഉച്ച ഭക്ഷണ ശേഷം ദേവമടത്തുകാരും ദേവയ്യയും കൂട്ടരും പോകുവാൻ റെഡി ആയി വന്നു , ഡ്യൂട്ടിയിൽ ജോയിൻ ചെയ്യുന്നതിന് വേണ്ടി കയലും അവരുടെ കൂടെ പോവാൻ നിന്നു , പോസ്റ്റിങ്ങ് ഓർഡർ വന്നത് കൊണ്ട് ട്രെയിനീ സബ് കല്ലെക്ടർ ആയി ആദ്യ പോസ്റ്റിങ്ങ് കോഴിക്കോട് തന്നെ പ്രവീണക്ക് അന്ന് രാവിലെ മെയിൽ വന്നു സൊ അവളും അവരോടൊപ്പം പോരാൻ പറഞ്ഞത് കൊണ്ട് കൂടെ പൂവൻ റെഡി ആയി , ഏറ്റവും അവസാനം കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി മിഴിയും ദേവിയും താഴേക്കു വന്നു , അവളുടെ കണ്ണീർ തിളക്കം പക്ഷേ ആരും ശ്രേധിച്ചിരുന്നില്ല ,എല്ലാവരും റെഡി ആയി വന്നതും ഹാളിൽ ഒത്തുകൂടി ,

രുദ്രൻ : ഞങ്ങൾക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു ,, മുത്തശ്ശന്മാരെ നോക്കി അവൻ ചോദിച്ചു

ശിവകുമാർ : എന്താണ് ചോദിച്ചോള്ളൂ ,, ഞങ്ങളെകൊണ്ട് ആവുന്നത് ഞങ്ങൾ ചെയ്ത് തരാം

രുദ്രൻ : എന്റെ മകൻ ദീക്ഷിക്ക് വേണ്ടി കയലിനെ ആലോചിക്കാൻ ആയിരുന്നു , നിങ്ങൾക്കെല്ലാം സമ്മതമാണെങ്കിൽ അത് ഞങ്ങളെ അറിയിക്കണം ,,,, എല്ലാവരെയും നോക്കി ചോദിച്ചു , കയൽ ആണേൽ എല്ലാം കേട്ട് വായും പൊളിച്ചു നിൽക്കുക ആണ് , കെട്ടവർക്കെല്ലാം സന്തോഷം തന്നെ ആയിരുന്നു ,

രാഘവ് : എന്താ മോളുടെ അഭിപ്രായം , നിനക്ക് സമ്മതം ആണേൽ ഞങ്ങൾക്ക് 100 വട്ടം സമ്മതം ആണ് ,,, അയാൾ അതീവ സതോഷത്തോടെ പറഞ്ഞു

കയൽ ദീക്ഷിയെ ഒന്ന് നോക്കിയ ശേഷം സമ്മതം അറിയിച്ചു , അവളുടെ മുഖത്തും ദീക്ഷിയുടെ മുഖത്തും ഒരുപോലെ പുഞ്ചിരി വിരിഞ്ഞു .

രാഘവ് : ബാക്കി കാര്യങ്ങൾ എല്ലാം നമുക്ക് സംസാരിച്ചു തീരുമാനിക്കാം

രുദ്രൻ : അതെ , അടുത്ത മാസം നല്ലൊരു ദിവസം നോക്കി ഞങ്ങൾ അറിയിക്കാം , അന്ന് എല്ലാവരും അവിടെ വരെ ഒന്ന് വന്ന് നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ,എന്ന ഇപ്പൊ ഞങ്ങൾ ഇറങ്ങുക ആണ് ,,

അത്രയും പറഞ്ഞു അവരെല്ലാം ഇറങ്ങി ,പോകുന്നതിനു മുൻപ് ദേവയ്യയും കൂട്ടരും കരച്ചിലോടെ ആണ് മിത്രയെയും മിഴിയെയും യാത്ര അയച്ചത് , രണ്ട് മിനി ബസ്സുകളിൽ ആയാണ് അവർ തിരിച്ചുപോയത് , കയലിനും ദീക്ഷിക്കും പ്രൈവസി കൊടുത്തു അവരെ ഏറ്റവും പുറകിലേക്ക് വിട്ടു .

ബസ്സിൽ ദിവിയുടെ കൂടെ ആണ് മിഴി ഇരുന്നത് എന്നാൽ ബസ്സ് മൂവ് ആവാൻ തുടങ്ങിയതും പതിവിനു വിപരീതമായി മിഴി അവന്റെ നെഞ്ചിലേക്ക് അവളുടെ മുഖം ഒളിപ്പിച്ചു അവനിലേക്ക് ചേര്ന്നിരുന്നു , അവളുടെ കണ്ണീർ അവന്റെ നെഞ്ചിൽ പടരുന്നത് അവൻ അറിഞ്ഞെങ്കിലും അവൻ തടഞ്ഞില്ല , കുറച്ചു കഴിഞ്ഞതും അവൾ മയക്കത്തിലേക്ക് വീണെന്ന് കണ്ടതും അവൻ അവളെ മടിയിലേക്ക് കിടത്തി , ദ്രുവിയും മിത്രയും കാര്യമായ സംസാരത്തിൽ ആണ് , ഇടയ്ക്കിടെ അവളുടെ മുഖം നാണത്താൽ ചുവക്കുന്നുണ്ട് , പാറു ഫോണിൽ കാര്യമായ ചാറ്റിലും ദേവി ഹെഡ്‍ഫോൺ വെച്ചു എന്തോ കേൾക്കുന്നുണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു , ദേവൂട്ടി പ്രവീണയുടെ കൂടെ ഇരുന്നു കത്തിയടിയിൽ ആണ് .

വണ്ടി കുറച്ചു മുന്നോട്ട് പോയതും ഒരു പോലീസ് ചെക്കിങ്ങിൽ വണ്ടി സൈഡ് ആക്കി , അതിലേക്ക് കയറി വന്ന ഒരു പോലീസ് ഓഫീസർ എല്ലാവരെയും ഒന്ന് നോക്കി

ഓഫീസർ : ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം , ഞങ്ങൾക്ക് ഈ വണ്ടി ഒന്ന് സെർച്ച് ചെയ്യണം ,,, അയാൾ മാന്യമായി തന്നെ സംസാരിച്ചു, അതുകൊണ്ട് തന്നെ അവരെല്ലാം സഹകരിച്ചു , അയാൾ ഓരോരുത്തരോടും പേരും കൂടെയുള്ളവരോടുള്ള ബന്ധവും ചോദിച്ചറിഞ്ഞു , അതിൽ പ്രവീണ മാത്രം ഫാമിലി ഫ്രണ്ട് എന്ന് പറഞ്ഞു .

ജിത്തു : എന്തേലും പ്രശ്നം ഉണ്ടോ ഓഫീസർ ,,, അയാളുടെ മാന്യമായ പെരുമാറ്റം കണ്ട ജിത്തു അദ്ദേഹം ഒരു നല്ല പോലീസുകാരൻ ആണെന്ന് മനസ്സിലാക്കിയിരുന്നു ,,

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.