ശിവ കുമാർ : നാളെ മുതൽ പൂജ തുടങ്ങുക ആണ് , പുലർച്ചെ തന്നെ സ്ത്രീ ജനങ്ങൾ എല്ലാവരുംക്ഷേത്രത്തിൽപോണം , അവിടെ പ്രേതെക വഴിപാടുകൾ എല്ലാം ഉണ്ട് , അത് കഴിഞ്ഞു ബാക്കി ഇവിടെ വെച്ചാണ്,ഒന്നും മുടക്കംവരാൻ പാടില്ല , ആരെയും വിട്ട് പോവാനും ,അതുകൊണ്ട് സൗന്ദര്യവും മിത്രയും പ്രവീണയും വേണംഅതെല്ലാംനോക്കാൻ , ആണുങ്ങൾ എല്ലാം പുലർച്ചെ ഇവിടെയുള്ള പൂജ മണ്ഡപത്തിൽ റെഡി ആയി നിൽക്കണം , ജയ് ഇനിആരേലും എത്താൻ ഉണ്ടോ ,,,
ജയ് : ഇല്ല ഏട്ടാ ,,,
സേതുപതി : ഉണ്ട് മുത്തശ്ശാ ,, കുറച്ചു പേർ കൂടി എത്താൻ ഉണ്ട് ,
ശിവകുമാർ : ആരാ സേതു ഇനി വരാൻ , ഉടനെ വരാൻ പറയാ , നാളെ പൂജ തുടങ്ങും മുൻപ് തന്നെഎല്ലാവരുംഇവിടെ എത്തണം ,,,
സേതുപതി : എത്തും മുത്തശ്ശാ , അൽപ സമയത്തിനുള്ളിൽ തന്നെ എത്തും ,,,
ഹാളിൽ സംസാരം നടക്കവേ വലിയൊരു ഹോൺ അടി ശബ്ദത്തോടെ ഒരു ഫോർച്ചുണർ കാർ ആ മുറ്റത്തേക്ക്വന്ന്നിന്നു , ഹാളിലുള്ളവർ എല്ലാം തന്നെ മുറ്റത്തേക്ക് ഇറങ്ങി , വണ്ടിയുടെ പുറകിലെ രണ്ട് ഡോറുകളും തുറന്ന്52 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആരോഗ്യവാനായ ഒരു ആണും , മറ്റേ ഡോറിലൂടെ 50 വയസ്സ്പ്രായംതോന്നിക്കുന്ന ഒരു സ്ത്രീയും ഇറങ്ങി അതെ സമയം തന്നെ കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും 25 വയസ്സ്പ്രായംതോന്നിക്കുന്ന ക്ലീൻ ഷേവ് ചെയ്ത ഒരു യുവാവും ഡ്രൈവിംഗ് സീറ്റിൽ നിന്നും നീളമുള്ള മുടി നല്ലപോലെവാർന്ന്ബാൻഡ് ചെയ്ത് വെച്ച് കട്ട താടിയും പിരിച്ചു വെച്ച മീശയും ഉള്ള 25 വയസ്സ് പ്രായമുള്ള മറ്റൊരു യുവാവുംഇറങ്ങി , അവർ 4 പേരും അൽപം മുന്നോട്ട് കയറി നിരന്ന് നിന്നു , അവരുടെ മുഖത്തു പരിഭ്രമം കലർന്ന ഒരുചിരിഉണ്ടായിരുന്നു
അകത്തുള്ളവർ വന്നവരെ കണ്ടതും പലരുടെയും മുഖത്തു പല ഭാവങ്ങൾ ആയിരുന്നു , ചിലതിൽ സന്തോഷം , ചിലതിൽ ദേഷ്യം , ചിലതിൽ പക , ചിലതിൽ പ്രണയം ,ചിലതിൽ ആശ്ചര്യം , ചിലതിൽ സൗഹൃദം ,, ,, അവരിൽചിലരുടെ ചുണ്ടുകൾ ആ വന്നവരെ അറിയുന്ന പോലെ അവരുടെ നാമം ഉരുവിട്ടു
“ ഇന്ദുചൂഡൻ “
“ വൈജയന്തി “
“ “ ചന്ദ്ര ചൂഡ് ““
“ ഇന്ദ്ര ചൂഡ് “
വർഷങ്ങൾക് ശേഷം തന്റെ മകളെ കണ്ട ജയ് മുത്തശ്ശനും കാഞ്ചന മുത്തശ്ശിയും കണ്ണീർ പൊടിച്ചു , തങ്ങളുടെകുഞ്ഞു പെങ്ങളെ കണ്ട ആ സഹോദരങ്ങളിൽ എല്ലാം ആനന്ദാശ്രു നിറഞ്ഞു , എന്നാൽ അവരെ കണ്ടചിലരിൽദേഷ്യവും പകയും നിറയുന്നത് ആരും കണ്ടില്ല ,
ഇതേ അവസ്ഥ തന്നെ ആയിരുന്നു വന്നവരിലും വൈജയന്തി തന്റെ കുടുംബത്തെ മൊത്തം കണ്ണീരോടെനോക്കിനിന്നപ്പോൾ ചന്ദ്ര ചൂടിന്റെ കണ്ണുകൾ വർഷങ്ങളായി അവൻ തേടി നടന്ന അവന്റെ പ്രണയത്തെകണ്ടെത്തിയസന്തോഷം അലതല്ലി , ഇന്ദ്ര ചൂടിൽ പ്രതീക്ഷിക്കാതെ അവന്റെ സുഹൃത്തുക്കളെ കണ്ട സന്തോഷംആയിരുന്നുനിറഞ്ഞു നിന്നത് , നിശബ്ദദയെ ഭേദിച്ച് സേതുപതിയുടെ ശബ്ദം അവിടെ ഉയർന്നു
സേതുപതി : ഇവരാണ് മുത്തശ്ശാ ഞാൻ വരാൻ ഉണ്ടെന്ന് പറഞ്ഞത് ,,, ഒരു കള്ള ചിരിയോടെ അവൻഅത്പറഞ്ഞത് ,,
അതുകേട്ട എല്ലാവരും അവനോട് ഒരു ചിരിയോടെ സന്തോഷം അറിയിച്ചു , ശിവകുമാറും ജയ്യും കൂടിഇറങ്ങിചെന്ന് തന്നെ അവർ 4 പേരെ കൈപിടിച്ചു അകത്തേക്ക് കയറ്റി , കടുംബത്തിലുള്ളവർസന്തോഷത്തിൽസംസാരിക്കാൻ വേണ്ടി വന്നു ചേർന്ന ബന്ധുക്കൾ അവരവരുടെ മുറികളിലേക്ക് പോയിഅവർക്ക് ഇടം കൊടുത്തു,
മുകളിലേക്ക് കയറിയ മിഴിയെ ദിവി അവന്റ്റെ മുറിയിലേക്ക് വരാൻ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി,അവൾഅവന്റെ പുറകെ ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അകത്തേക്ക് കയറി , അവൾ അകത്തേക്ക്വന്നതുംവാതിൽ ലോക്ക് ചെയ്ത് അവളെ അവൻ ബെഡിലേക്ക് ഇരുത്തി അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി
ദിവി : മിഴി , നിനക്ക് എന്തേലും ടെൻഷൻ ഉണ്ടോ ,,, അൽപനേരം അവളെ നോക്കി ഇരുന്ന ശേഷംഅവളോട്ചോദിച്ചു
ആ ചോദ്യത്തിൽ അവളൊന്ന് പതറി എങ്കിലും പെട്ടെന്ന് തന്നെ ആ പതർച്ച മാറ്റിയ ശേഷം അവൾ തലതാഴ്ത്തിഇരുന്നു
മിഴി : ഇ ,,, ഇല്ല ,,, അവൾ പറഞ്ഞൊപ്പിച്ചു
അടിപൊളി ♥️♥️?
നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു
എന്റെ പൊന്നോ പൊളി ??
As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു
Anyway waiting for next part ❤️?
❤❤❤❤❤
പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി
Lag illathe ithrem ezhuthi thanna anakk oru big salute?
Characters kooduthal aayond ichiri confusion und?
Polichu……..
പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤