ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 198

ടെ ?”.. പെട്ടെന്ന് അവിടെ ഒരു വെടിയൊച്ച മുഴങ്ങി , കൂടെ കുറച്ചു മാറി പുൽ തകിടികളിലൂടെ മാൻ കൂട്ടംചിന്നിചിതറി ഓടി , അവർക്ക് കുറച്ചു മുന്നിലായി ഒരു മാൻ കുട്ടി വെടിയേറ്റ് വീണ് പിടഞ്ഞു ,ദിവിയും ദേവൂട്ടിയുംഓടിചെന്ന് അതിനെ നോക്കി പിൻ കാലിൽ ഏറ്റ വെടിയുടെ മുറിവിൽ നിന്ന് രക്തം കുതിച്ചൊഴുകി , കയ്യിൽകരുതിയഫസ്റ്റ് ഐഡിൽ നിന്നും മരുന്നും വെള്ളവും കൊണ്ട് മിഴിയും മിത്രയും അവർക്കടുത്തേക്ക്  പാഞ്ഞു,മറ്റുള്ളവരുംഒരു സൈഡിൽ ആയി നിന്ന് അവർ ചെയ്യുന്നത് നോക്കി നിന്നു ,

ഹഹഹ , അല്ല ആരൊക്കെ ഇത് വൈദ്യമഠത്തെ ഇളയ തമ്പുരാക്കന്മാരോ

പുറകിൽ നിന്നും കേട്ട അട്ടഹാസത്തിന്റെ ഉറവിടത്തേക്ക് എല്ലാവരും തിരിഞ്ഞു നോക്കി , അവിടെ ഒരു ഇരട്ടകുഴൽതോക്ക് തോളിൽ വെച്ചു മീശയും പിരിച്ചു ഒരു വക്ര ചിരിയോടെ അവരെ നോക്കി നിൽക്കുന്ന 10 ഓളംവരുന്നആളുകളെ കണ്ടതും വൈദ്യമഠത്തുള്ളവരിൽ എല്ലാം ദേഷ്യവും പേടിയും നിറഞ്ഞു , ദേവിയും ദീക്ഷിയുംവന്നവരെമനസ്സിലാകാതെ പ്രവീണയെ നോക്കി

               കാളിപൂരം പരമശിവം

പ്രവീണ മുന്നിൽ തോക്ക് പിടിച്ചു നിൽക്കുന്ന അയാളെ നോക്കി പറഞ്ഞു , ദേവിയും ദീക്ഷിയുംഅവളുടെപേടിയോടെയുള്ള നിൽപ്പെല്ലാം കണ്ട് പരസ്പരം നോക്കി ഒന്ന് ചിരിച്ചു .

പരമശിവന്റെ കൂടെ ഉള്ള ഒരുവൻ ദേവിയെ കണ്ടതും അയാളോട് ചെവിയിൽ എന്തോ പറഞ്ഞു , അത്കേട്ടതുംഅയാളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു , തോക്കിൽ അമർത്തിപ്പിടിച്ചു പല്ലുകൾ കടിച്ചുകൊണ്ട്അയാൾമുന്നോട്ട് നടന്നു കൂടെ കൂട്ടാളികളും , അവർ മുന്നോട്ട് വരുന്നത് അനുസരിച്ചു പ്രവീണയും വന്ദനയുംകൂടെഉള്ളവരെ കൂട്ടി പുറകിലേക്ക് അടി വെച്ചു ,എന്നാൽ ദേവമടത്തുള്ളവർ ഒരു പൊടി പോലുംപേടിയില്ലാതെഅവർക്ക് നേരെ വരുന്നവരെ നോക്കി ഒരു കൂസലും ഇല്ലാതെ അതെ നിൽപ്പ് തുടർന്നു , പരമശിവംനടന്ന് ദേവിക്ക്മുന്നിൽ ആയി വന്ന് നിന്നു , അയാൾ അവളെ ഒന്ന് അടിമുടി നോക്കി

പരമശിവം : എന്റെ ഏട്ടൻ മുരുകനെ നീയും നിന്റെ കൂട്ടരും ചേർന്ന് അടിച്ചോടിച്ചു തള്ളിയത് മുതൽതിരഞ്ഞുനടക്ക ഞാൻ നിങ്ങളെ , ഹഹ പരമശിവന്റെ മുന്നിൽ തന്നെ നിനക്കൊക്കെ വന്ന് പെടാൻ ആവുംവിധി , എന്റെ ചേട്ടനോട് ചെയ്തതിനെല്ലാം എണ്ണി എണ്ണി പകരം ചോദിച്ചിട്ടേ ഇനി നിന്നെ എല്ലാം ഞാൻ വിടു ,, ,, അയാൾ അവരെ നോക്കി ചീറി

എന്നാൽ അതൊക്കെ കേട്ടിട്ടും ഒരു കൂസലും ഇല്ലാതെ നിൽക്കുന്നവളെ കണ്ടതും പരമശിവത്തിന്റെദേഷ്യംഅധികരിച്ചു ,, അയാൾ തന്റെ കൂട്ടാളിയെ ഒന്ന് നോക്കി കാര്യം മനസ്സിലായ അവൻ മുന്നോട്ട്ദേവിക്ക്അടുത്തേക്ക് വേഗത്തിൽ നടന്നടുത്തതും അതെ സ്പീഡിൽ അയാൾ പുറകിലേക്ക് തെറിച്ചു വീണു , ഒരേസമയംഎല്ലാവരും ഞെട്ടി , സംഭവിച്ചത് എന്തെന്നറിയാൻ അവരെല്ലാം നോക്കി , അവിടെ ദേവിക്ക് മുന്നിൽ രണ്ട്കയ്യുംപിന്നിൽ കെട്ടി ഒരു ചിരിയോടെ നിൽക്കുന്ന പ്രവിയെ കണ്ടതും വൈദ്യമഠത്തുള്ളവരും പരമശിവവും കൂട്ടരുംഞെട്ടി,

പരമശിവം : ഡാ , ചെള്ള് ചെക്കാ , ജീവൻ വേണേൽ മാറി നിന്നോ അല്ലേൽ ഒരെണ്ണം പോലും ഇവിടുന്ന്ജീവനോടെപോകില്ല ,,,അയാൾ അലറിക്കൊണ്ട് പറഞ്ഞുകൊണ്ട് അയാളുടെ കൂട്ടാളികളോട് കൈ കാണിച്ചു , അവർ പ്രവിക്കുനേരെ പാഞ്ഞു , അതുകണ്ട ദേവിയും പ്രവിയും ഒന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു ,

ദേവി : ജീവൻ ബാക്കി വെച്ചേക്ക് ,,, അത്രയും പറഞ്ഞു അവൾ തിരിഞ്ഞു വൈദ്യമഠത്തുള്ളവരുടെഅടുത്തേക്ക്നീങ്ങി നിന്നു , അത് കേട്ടതും ആദുവും (ആദിയുടെ മകൻ) പ്രവിയും മുന്നോട്ട് കയറി നിന്നു,പരസ്പരം ഒന്ന്നോക്കി ചിരിച്ച ശേഷം നല്ല കിടിലൻ കോമ്പിനേഷനിൽ രണ്ടുപേരും നിമിഷ നേരം കൊണ്ട്എണീക്കാൻ പോലുംപറ്റാത്ത നിലയിൽ പരമശിവത്തിന്റെ അനുയായികളെ തച്ചു തളർത്തി ,വൈദ്യമഠത്തുള്ളവർഎല്ലാം സിനിമയെവെല്ലുന്ന ഫൈറ്റ് സീൻ കണ്ട് വണ്ടർ അടിച്ചു നിന്നുപോയി ,

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️?

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി ??

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️?

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute?

    Characters kooduthal aayond ichiri confusion und?

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤

Comments are closed.