ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 198

അതുകേട്ട കയലും പ്രവീണായും പരിസരം മറന്നു പൊട്ടിച്ചിരിച്ചു ,,, അതുകണ്ട വന്ദന ഇനി നിൽക്കുന്നത്പന്തിഅല്ലെന്ന് മനസ്സിലാക്കി ചവിട്ടി തുള്ളി അവിടുന്ന് എസ്‌കേപ്പ് ആയി , അവളുടെ പോക്ക് കണ്ട രണ്ടുപേരുംചിരിനിർത്താൻ ആവാതെ ഇരുന്നു പോയി .

മിത്ര : നീ പോയി ഒന്ന് ഫ്രഷ് ആയി വാ , ഞങ്ങൾ പുറത്തു ഗാർഡനിൽ  ഉണ്ടാവും ,,, മിത്രകയലിനെപറഞ്ഞയച്ച ശേഷം അവർ മുതിർന്നവർ ഒഴികെ ഉള്ളവർ എല്ലാം പുറത്തായി സെറ്റ് ചെയ്തിരിക്കുന്നഗാർഡനിലെചെയറുകളിൽ സ്ഥാനം പിടിച്ചു ,

പാറു : അല്ല , നമ്മൾ ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ പ്ലാൻ , പ്രവീണ പറ , ഇവിടെ എന്തൊക്കെനമുക്ക്കാണാൻ ഉണ്ട് ,, അവൾ കാര്യമായി ചോദിച്ചു ,,,

പ്രവീണ : ഇവിടെ കാണാൻ പല പല തോട്ടങ്ങൾ ഉണ്ട് , പിന്നെ ഒരു മൊട്ട കുന്ന് ഉണ്ട് , നല്ല രസമാ കാണാൻ , പുലർച്ചെ പോയാൽ മഞ്ഞു വീഴുന്നതെല്ലാം കാണാം , അതുമല്ല മാനും മയിലുമൊക്കെ ഉണ്ടാവും ,,,,, അവൾആവേശത്തോടെ പറഞ്ഞു

പാറു : എന്ന നമുക്ക് നാളെ പോയാലോ ,, അവളും ആവേശത്തിൽ എല്ലാവരോടും ചോദിച്ചു ,,,

എല്ലാവരും സമ്മതം പറഞ്ഞതും നാളെ പുലർച്ചെ റെഡി ആവാൻ പറഞ്ഞു ,മറ്റുള്ള കാര്യങ്ങൾസംസാരിക്കാൻതുടങ്ങി , ദേവൂട്ടി അപ്പോഴും മിഴിയുടെ കൈകളിൽ ചേർത്ത് പിടിച്ചു തന്നെ ഇരുന്നു .

കയലും വന്ദനയും ഒന്നിച്ചാണ് അങ്ങോട്ട് വന്നത് , അവരോടും അവർ നാളത്തെ കാര്യം പറഞ്ഞു , അവരുംറെഡിഎന്ന് പറഞ്ഞു .

മിത്ര : അല്ല കയൽ , നിനക്ക് എങ്ങോട്ടാ ട്രാൻസ്ഫർ ,,, എന്ന പോകുന്നത് ,,,

കയൽ : കോഴിക്കോട് ഹെഡ് ഓഫീസിലേക്ക് ആണ് ,,,

മിത്ര : കോഴിക്കോട്ടേക്കോ ,,, അവൾ അതിശയത്തോടെ ചോദിച്ചു ,,,

പാറു : ആഹാ ,, കോഴിക്കോട് ആണേൽ ഞങ്ങളും അവിടെ അല്ലെ , സൊ താൻ ഒന്നും പേടിക്കണ്ട,ധൈര്യമായിപോരെ , അവിടെ എന്ത് സഹായത്തിനും ഞങ്ങൾ ഉണ്ടാവും ,,

കയൽ : ആഹ് , നിങ്ങളും കോഴിക്കോട് ആണോ , അപ്പൊ അവിടെ വെച്ചു കാണാംലെ , എന്റെ കൂടെ ഒരാൾകൂടിഉണ്ട് എന്റെ ഫ്രണ്ട് അവളും അവിടെ തന്നെ ആണ് പിഎ പോസ്റ്റ് , അവൾ ഏതോ താടകയുടെ പിഎ ആണ്,അതെഓഫീസിൽ തന്നെ , അപ്പൊ ഞങ്ങൾ രണ്ടുപേരും കൂടി അവിടെ വർക്കിംഗ് വുമൺ ഹോസ്റ്റൽ നോക്കിവെച്ചിട്ടുണ്ട് , ,,, അവൾ ഒരു ചിരിയോടെ പറഞ്ഞു

മിത്ര : ആഹാ , ആരാ ശ്രുതി ആണോ കൂടെ ,,,

കയൽ : അതെ , അവൾ എംഡി യുടെ പിഎ ആണ് , ഞാൻ സിഇഒ യുടെ പിഎ യും ,,

വന്ദന : രണ്ടും കൊള്ളാം , താടകയുടെ പിയ കുട്ടിച്ചാത്തനും , കാലമാടന്റെ പിഎ രാക്ഷസിയും ഹഹഹ ,,,

അതുകേട്ടതും കയൽ അവളുടെ മുതുക്കിനിട്ട് ഒന്ന് കൊടുത്തു , പിന്നെ അതൊരു അടിയിൽ കലാശിച്ചു ,,, ഇതൊക്കെ കണ്ട എല്ലാവരും ചിരിയോടെ ഇരുന്നു ,

സന്ധ്യ ആയതും എല്ലാവരും അകത്തു കയറി , രാത്രിയോടെ എല്ലാവരും എത്തി പിന്നെ പരസ്പരംപരിചയപ്പെടലുംസംസാരവും കളിയും ചിരിയുമായി അത്തായ ശേഷം നാളത്തെ പരിപാടികൾ ഒന്നുകൂടിതീരുമാനിക്കാൻ റൂമിൽഒത്തുകൂടി , പ്രവീണ അവിടെയുള്ള ടീമിനെയും നാളത്തെ പരിപാടിയിലേക്ക്ഉൾപ്പെടുത്തിയിരുന്നു , അവരുടെസെയിം എയിജിൽ ഉള്ളവർ എല്ലാം

കൂടെ ഉണ്ടെന്ന് ഉറപ്പ് കൊടുത്ത ശേഷം അവരെല്ലാം കിടന്നു .

പിറ്റേന്ന് പുലർച്ചെ തന്നെ എല്ലാവരും റെഡി ആയി വന്നു,അവർ വന്ന ഒരു ബസ്സിൽ ആണ് എല്ലാവരുംആകുന്നിന്റെ താഴ്‌വാരത് എത്തിയത് ,ഏറ്റവും മുന്നിൽ ആയി ദ്രുവും നടുവിൽ ആയി ദേവിയും ദേവുട്ടിയുംഏറ്റവുംപുറകിൽ ആയി ദിവിയും എല്ലാവരെയും കൂട്ടി കുന്ന് കയറി , പാറക്കൂട്ടങ്ങളും പുൽ തകിടികളുംകയറിമനോഹരമായ പരന്നു കിടക്കുന്ന മൊട്ടക്കുന്നിന്റെ ഏറ്റവും മുകളിൽ എത്തിയതും എല്ലാവരുടെയുംമുഖംഅത്ഭുതത്താൽ നിറഞ്ഞു , പുൽ തകിടിയിൽ മേഞ്ഞു നടക്കുന്ന മാനുകളെ കണ്ടതും എല്ലാവരുംകാമെറയിൽചിത്രങ്ങൾ പകർത്തി , ആൾ അനക്കം കണ്ടതും സൈഡിലേക്ക് ഓടിമറഞ്ഞു മാൻ കൂട്ടം , അവർഅവിടെ എല്ലാംചുറ്റി കണ്ടു , അല്പം കഴിഞ്ഞതും ഒരു വലിയ മര തണലിൽ അവരെല്ലാം റൗണ്ടിൽ ഇരുന്നു ,അവർകയ്യിൽകരുതിയ സ്‌നാക്‌സും മറ്റും അവരെല്ലാം ഷെയർ ചെയ്ത് കഴിച്ചു , മിഴി ദിവിക്കും ദേവുട്ടിക്കും ഇടയിൽആണ്ഇരുന്നത് അവരുടെ കെയറിങ് അവളിൽ വല്ലാതെ സന്തോഷവും സുരക്ഷയും ഉയർത്തി ,

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️?

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി ??

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️?

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute?

    Characters kooduthal aayond ichiri confusion und?

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤

Comments are closed.