ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 198

കാ ,,കാ ,,,കാളിപൂരം സദാശിവം

അയാൾ മുന്നോട്ട് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു , എല്ലാവരും മുന്നോട്ട് നോക്കിയതും കണ്ടു മുന്നിൽനിരന്നുനിൽക്കുന്ന സദാശിവവും രണ്ട് ഒടിഞ്ഞ കൈകൾ പ്ലാസ്റ്ററിട്ട് വണ്ടിയിൽ ചാരി നിൽക്കുന്ന മകൻപരമശിവവും 80ൽകൂടുതൽ വരുന്ന ആയുധ ധാരികൾ ആയ അവരുടെ ഗുണ്ടാ പടകളും ,,ദേവമടത്തുകാർ ഒഴികെബാക്കി ഉള്ളമുഴുവൻ പേരും പേടിച്ചു വിറച്ചുകൊണ്ട് കരയാൻ തുടങ്ങി , കൂട്ടിനൊരു ആൺ തുണ പോലുമില്ലാതെഅവരെല്ലാംകിടുകിടാ വിറച്ചു , കയ്യിൽ ഉള്ള ഫോണുകളിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരേ വിവരം അറിയിക്കാൻകോളുകൾപോയി .

വൈദ്യമടത്തു ആൺ പ്രജകൾ എല്ലാം പൂജ മണ്ഡപത്തിൽ അണി നിരന്നിരിക്കുക ആണ് , എല്ലാവരുംഭയഭക്തിയോടെ പൂജയിൽ പങ്ക് കൊണ്ടു , ഒരേ നിമിഷം അതിൽ പലരുടെയും ഫോണുകൾ ശബ്ദിച്ചു , നമ്പർകണ്ടഎല്ലാവരും ഒന്ന് പകച്ചുകൊണ്ട് ഫോൺ എടുത്തു , മറുപുറത്തു നിന്നും കരച്ചിലോടെ അവർക്ക് കിട്ടിയവാർത്തഅവരെയെല്ലാം നടുക്കി , സേതുപതിയും പാണ്ഡ്യാനും തങ്ങളുടെ ആളുകളെ വിളിച്ചെങ്കിലും ഒരുറെസ്പോൺസ്ഇല്ലെന്ന് കണ്ടതും അവരെല്ലാം നടുങ്ങി പോയി , പൂജ മണ്ഡപത്തിൽ നിന്നും ഇറങ്ങാൻ നിന്നവരെപൂജാരിതടഞ്ഞു

പൂജാരി : അരുത് ഇറങ്ങരുത് , പൂജ മുടങ്ങിക്കൂടാ , എല്ലാവരും ശാന്തരവു ,

എന്നാൽ അയാളുടെ വാക്കുകൾ കുടുംബക്കാർ പോലും കേട്ടില്ല , അവരെല്ലാം ഇറങ്ങാൻ നിന്നതും   അവർക്ക്മുന്നിലേക്ക് ശക്തമായി ഒരു ചെയർ വന്ന് വീണു , തൊട്ട് പിന്നാലെ ചന്ദ്ര ചൂഡും ആവർക്ക് മുന്നിലേക്ക്വന്ന്നിന്നു ,അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു , കണ്ണുകളിലേക്ക് നോക്കാൻ പോലും അവരെല്ലാംഭയപ്പെട്ടു,അവർ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് തന്നെ വെച്ചു , ചന്ദ്ര അവരെ ഒന്ന് നോക്കി

ചന്ദ്ര : അവരുടെ ഫോൺ കണക്ട് ചെയ് ,,, അവൻ അവരോട് ഉച്ചത്തിൽ പറഞ്ഞു , അവർ അത് കേട്ടപോലെഅവർക്ക് തിരിച്ചു വിളിച്ചു കാൾ കണക്ട് ചെയ്തു , അവൻ മുന്നിലുള്ളവരുടെ ഫോണിലേക്ക് അടുത്ത്നിന്നു

ചന്ദ്ര : നിങ്ങൾക്ക് മുന്നിലുള്ള ശത്രു എത്ര വലിയവൻ ആയിക്കോട്ടെ ,അവർ എത്ര എണ്ണം ആയിക്കോട്ടെ , നിങ്ങൾക് ഒരു പോറൽ പോലും ഏൽക്കാതെ നിങ്ങളെ അവരിൽ നിന്നും കാക്കാൻ കെൽപ്പുള്ളവർനിങ്ങളുടെകൂടെ ഉണ്ട് , സൊ ഭയം വേണ്ട , ജസ്റ്റ് ഓബേ ദി ഓർഡർ ,, അത്രമാത്രം , അവരുടെ വാക്കുകൾകേൾക്കുക മാത്രംചെയ്ത മതി , അല്ലാതെ ഇവിടുന്ന് ആരേലും വന്ന് രെക്ഷിക്കുമെന്ന ഒരു മോഹവും വേണ്ട , പൂജ കഴിയാതെഒരാളും ഇവിടുന്ന് ഇറങ്ങില്ല ,അതിന് ആരേലും ശ്രേമിച്ചാൽ അവരുടെ തല ആദ്യം ഇവിടെ ഉരുളും,,,,,അവൻമുന്നിൽ നോക്കി നിൽക്കുന്നവരെ നോക്കി കത്തുന്ന കണ്ണുകളോടെ പറഞ്ഞു .

രുദ്രനും കൂട്ടരും ഇതെല്ലം ഒരു ചിരിയോടെ കണ്ട് നിൽക്കുക ആണ് ,

രുദ്രൻ : അതെ , അവർക്ക് ഒന്നും സംഭവിക്കില്ല , നിങ്ങൾ ധൈര്യമായി ഇരുന്നോളു ,,,

രുദ്രനും കൂടി പറഞ്ഞതും അവരെല്ലാം ഒന്നടങ്ങി ,വൈദ്യമഠത്തുള്ളവർ എല്ലാം എങ്ങനെഎന്നറിയാതെവിഷമത്തോടെ നിന്നു , രുദ്രൻ ചന്ദ്രനെ ഒന്ന് നോക്കി അതെ സമയം അവനും ,എന്തൊക്കെയോമനസ്സിലായപോലെ രുദ്രനിൽ ഒരു ചിരി വിരിഞ്ഞു .

സദാശിവവും പരമശിവവും തന്റെ കൂട്ടാളികളുമായി മുന്നോട്ട് വന്നു ,അവരുടെ മുഖത്തു ലക്ഷ്യം നേടിയ ഒരുചിരിഉണ്ടായിരുന്നു , സ്ത്രീകൾ എല്ലാം കിടുകിടാ വിറച്ചു നിൽക്കുക ആണ് , അവർ മുന്നോട്ട്വരുന്നതനുസരിച്ചുഇവർ പിന്നോട്ട് അടിവച്ചു എന്നാൽ അഞ്ചുപേർ അവരുടെ കൂട്ടത്തിൽ നിന്നും മുന്നോട്ട് കയറിനിന്നു , അതുകണ്ടകാളിപ്പുറത്തുകാരുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു , അതെ ചിരി അഞ്ചുപേരുടെചുണ്ടിലുംഉണ്ടായിരുന്നു .

ഹഹഹ ആരാ ഇത് പണ്ട് നാട് വിട്ട് ഒളിച്ചോടിയ വൈദ്യമഠത്തെ തമ്പുതട്ടിയോ , എന്റെ പെരുമാളേ നീഎന്റെആഗ്രഹങ്ങൾ എല്ലാം ഒന്നിച്ചു തീർത്തു തരാൻ വേണ്ടി ആണോ ഇന്നത്തെ ദിവസം എന്നെ ഇവിടെഎത്തിച്ചത് , നിന്നെ ഞാൻ ഒരുപാട് മോഹിച്ചത പണ്ട് , പക്ഷേ ഇപ്പോഴും നീ മോശമൊന്നും അല്ല , നിന്നെ ഞാൻകാണേണ്ടപോലെ തന്നെ കണ്ടിട്ടേ വിടു ഹഹഹ 

സദാശിവം അഹങ്കാരത്തോടെ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു , അതുകേട്ട വൈജയന്തിക്ക് സ്വയം അറപ്പ് തോന്നി , അവർ അയാളുടെ നോട്ടം എത്താത്തവിധം മാറി നിന്നു

പരമശിവം : ഡീ , ഇന്നലെ നീ ഞാൻ ചത്തെന്ന് കരുതി അല്ലെ എന്നെ അവിടെ ഇട്ടിട്ട് പോയത് , അങ്ങനെഅങ്ചാവുന്നവനല്ലടി പരമശിവം , ഇന്ന് നിന്നെയൊക്കെ എന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ ഒരുത്തനുംവരത്തില്ല , നിന്നെയൊക്കെ ഞങ്ങൾ അങ് കൊണ്ടുപോകാൻ പോവുവാ , പിന്നെ നിന്റെയൊന്നും പൊടിപോലുംകിട്ടില്ല നിന്റെമറ്റവന്മാർക്ക് ഹഹഹ ,,, അയാൾ ദേവിയെ നോക്കി അലറിക്കൊണ്ട് പറഞ്ഞു

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️?

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി ??

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️?

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute?

    Characters kooduthal aayond ichiri confusion und?

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤

Comments are closed.