അർജ്ജുനൻ അവളുടെ മിഴികൾ തുടച്ചു കൊണ്ട് അവളെ ആശ്വസിപ്പിച്ചു.
പുറകിൽ ഇതെല്ലാം കണ്ടു നിന്ന മൂവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.
“അർജ്ജുനാ”….
ഗാംഭീര്യം നിറഞ്ഞ ആ വിളിയൊച്ച കേട്ട് പൂമുഖപ്പടിയിൽ ദക്ഷയെ
സാന്ത്വനിപ്പിച്ചുകൊണ്ട് അവളുടെ അടുത്തിരിക്കുകയായിരുന്ന അർജ്ജുനൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
തന്റെ മാറിൽ നിന്നും ലക്ഷ്മിയെ അടർത്തിമാറ്റിക്കൊണ്ട് അവൻ എന്നീറ്റു നിന്നു.
തങ്ങൾക്കു നേരെ നടന്നടുക്കുന്ന അനന്തനാരായണനെ കണ്ടപ്പോൾ അവന് ഭയം തോന്നി.
അർജ്ജുനന്റെ അടുത്തെത്തിയ അനന്തൻ അവരെ രണ്ടുപേരെയും ഒന്നു നോക്കി.
അർജ്ജുനാ….നിന്നെപ്പറ്റി ഒരുപാട് കഥകൾ കേട്ടു.
നാഗമഠത്തെ സന്തതിയാണെങ്കിലും നീ നല്ലവനാണെന്നു എനിക്കറിയാം.
കാരണം നിനക്ക് നിന്റെ അച്ഛന്റെ ദുർഗുണമല്ല, നിന്റെ അമ്മയുടെ സത്ഗുണമാണ് കിട്ടിയിട്ടുള്ളത്.
പിന്നെ അമ്മ മരിച്ചുപ്പോയ നിന്നെ വളർത്തിയതും നല്ലൊരു സ്ത്രീയാണ്.
എന്നിട്ടും നിനക്ക് ചീത്തപ്പേരാണ് ഉണ്ടാകുന്നത്.
ഇവിടെ ഉണ്ടായ കാര്യങ്ങളെല്ലാം നീ അറിഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കറിയാം.
ഇനി അതിന്റെ സത്യാവസ്ഥ എന്താണെന്ന് എനിക്കറിയണം.
അതിനു ശേഷം നമുക്കലോചിക്കാം ഇനിയെന്തു വേണമെന്ന്.
വലിഞ്ഞുമുറുകിയ മുഖഭാവത്തോടെ അദ്ദേഹം പറഞ്ഞു നിർത്തി.
അപ്പോഴേക്കും രേവതിയും ഗൗരി തമ്പുരാട്ടിയും പൂമുഖത്തേക്കെത്തി.
Nannayittund
Thanks