ദക്ഷാർജ്ജുനം 8 [Smera lakshmi] 226

അന്ന് രാത്രി.

 

ഓരോന്നാലോചിച്ചു മുറ്റത്തു ഉലാത്തികൊണ്ട് നടക്കുന്ന അനന്തനാരായണന്റെ അടുത്തേക്ക് ആദി ചെന്നു.

 

അച്ഛാ….സമയം ഒരുപാടായി അച്ഛൻ കിടക്കുന്നില്ലേ?

 

അവൻ ചോദിച്ചു.

 

ഉറക്കം വരുന്നില്ല ആദി….കുറച്ചുസമയം ഇവിടെ നിൽക്കാമെന്നു കരുതി.

 

അതും പറഞ്ഞ് അനന്തൻ വീണ്ടും നടക്കാനൊരുങ്ങി.

 

അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്.

 

അനന്തൻ ആദിയെ ഒന്നു നോക്കി.

 

ആദി തുടർന്നു.

 

ദക്ഷയുടെ ദോഷം അതല്ലേ നമ്മളെ അലട്ടുന്ന പ്രശ്നം.

 

അതിനൊരു പരിഹാരം തേടിയാണ് ഞാൻ ഇന്ന് രാവിലെ ഇവിടെ നിന്ന് പോയത്.

 

എല്ലാമറിയുന്ന അച്ഛന് ഞാൻ ഒന്നും പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം.

എങ്കിലും ഞാൻ മാധവനോട് ഈ കാര്യം സൂചിപ്പിച്ചപ്പോൾ അവനാണ് പറഞ്ഞത് അവന്റെ ബന്ധത്തിൽ ദക്ഷ മോൾക്ക് ചേരുന്ന ഒരു പയ്യനുണ്ടെന്നും അവൻ ആയില്യം നക്ഷത്രക്കാരനാണെന്നും.

 

എങ്കിൽ അതറിഞ്ഞു വരാം എന്ന് കരുതി 

അതാ ഞാൻ അച്ഛനോട് രാവിലെ ഒന്നും തെളിച്ചു പറയാതെ പോയത്.

 

ആദി അദ്ദേഹത്തെ ഒന്നു നോക്കി.

 

ഹ്മ്മ്…

2 Comments

  1. Nannayittund

    1. Thanks

Comments are closed.