ദക്ഷാർജ്ജുനം 8 [Smera lakshmi] 226

Views : 45373

അവരെ ഒന്നു നോക്കി അർജ്ജുനൻ അനന്തനു നേരെ നടന്നടുത്തു.

എന്നിട്ടാ കാൽക്കലേക്ക് വീണു പറഞ്ഞു.

 

മുത്തശ്ശ ഞാൻ അറിഞ്ഞു കൊണ്ട് ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല.

എന്നെ അവിശ്വസിക്കരുത്.

 

എന്തായിത് അർജ്ജുനാ എഴുന്നേൽക്കു.

 

അനന്തൻ അർജ്ജുനനെ പിടിച്ചുയർത്തി.

 

എഴുന്നേറ്റു നിന്ന അർജ്ജുനൻ ദക്ഷയെ ഒന്നു നോക്കി എന്നിട്ട് അനന്തനോട് പറഞ്ഞു.

 

മഹാദേവന്റെ അച്ഛൻ ഇവിടെ വന്നു പറഞ്ഞതിൽ എന്നെ ഒരു പെണ്കുട്ടിയുടെ കൂടെ കണ്ടു എന്നത് സത്യമാണ്.

 

പിന്നെ,എന്റെ ഏട്ടൻ പറഞ്ഞു എന്ന് പറയുന്ന കാര്യങ്ങളൊന്നും എനിക്കറിവുള്ളതല്ല.

 

അപ്പോൾ നിന്നെ ഒരു പെണ്കുട്ടിയുടെ കൂടെ കണ്ടു എന്നുള്ളത് സത്യമാണല്ലേ.

 

അനന്തൻ ചോദിച്ചു.

 

അതു സത്യമാണ്.

പക്ഷെ,അതു നിങ്ങളേവരും കരുതുന്ന പോലെ തെറ്റായ രീതിയിലല്ലെന്നു മാത്രം.

 

മഹാദേവന്റെ അച്ഛൻ പലപ്പോഴായി എന്റെ കൂടെ കണ്ടു എന്നു പറയുന്ന പെണ്കുട്ടി എന്റെ ദേവിയേട്ടത്തിയുടെ അനുജത്തിയായ വിദ്യയാണ്.

 

വളരെ പാവപ്പെട്ട ഒരില്ലതു ജനിച്ച എന്റെ ദേവിയേട്ടത്തിയ്ക്ക് സ്വന്തമെന്നു പറയാൻ അച്ഛനും ഒരനുജത്തിയും മാത്രമേ ഉള്ളൂ.

 

രണ്ടു വർഷം മുൻപ് അവരുടെ അച്ഛൻ മരിച്ചു.

 

ആരുമില്ലാതെ തനിച്ചായിപ്പോയ വിദ്യയെ നാഗമഠത്തേക്ക് കൊണ്ടു വരാൻ പറ്റില്ലല്ലോ.

അതുകൊണ്ട് ഏട്ടത്തിയുടെ നാട്ടിൽ നിന്ന് പഠിച്ചിരുന്ന അവളെ ഞാൻ ഇവിടുത്തെ കോളജിലേക്ക് മാറ്റി.

Recent Stories

The Author

Smera lakshmi

2 Comments

  1. Nannayittund

    1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com