ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ദക്ഷ വസുവിനോട് പറഞ്ഞു.

 

ശരി ദക്ഷാ.

 

വൈകീട്ട് പടിപ്പുരയിലേക്ക് നോക്കിക്കൊണ്ട് ദക്ഷ പൂമുഖത്ത് തന്നെ ഇരുന്നു.

 

വസു വരുമ്പോൾ കൈയിലുള്ള സാധനങ്ങൾ പിടിക്കപ്പെടുമോ എന്ന ഭയം അവളെ അലട്ടുണ്ടായിരുന്നു.

ദക്ഷ ഇടയ്ക്കിടെ അകത്തളത്തിലേക്കു നോക്കി.

 

അച്ഛൻ പുറത്തേക്ക് പോയതാണ് അവൾക്കുണ്ടായ ഏകആശ്വാസം.

 

അച്ഛൻ തിരിച്ചു വരുന്നതിനു മുൻപ് വസു വന്നാൽ മതിയായിരുന്നു.

 

അവൾ മനസ്സിൽ പറഞ്ഞു.

 

അപ്പോഴേക്കും വസു പടിപ്പുര കടന്നു വരുന്നത് ദക്ഷ കണ്ടു.

അവൾ ഓടി വസുവിനരികിൽ എത്തി.

 

വസൂ….ആരും കാണാതെ വേഗം കൈയിലുള്ളത് നമ്മുടെ മുറിയിൽ കൊണ്ടുപോയി വെച്ചോളൂട്ടോ.

 

അവൾ നാലുപാടും നോക്കിക്കൊണ്ട് പറഞ്ഞു.

 

ശരി ദക്ഷാ….ഞാൻ ശ്രദ്ധിച്ചോള്ളാം.

നീ വല്യമ്മയുടെ അടുത്തേക്ക് പൊയ്ക്കൊള്ളു.

 

അതും പറഞ്ഞു വസു മുറിയിലേക്ക് നടന്നു.

ദക്ഷ രേവതിയുടെ അടുത്തേക്കും.

 

രേവതി അപ്പോൾ മഹാദേവന്റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

 

നിങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കി പോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.

പിന്നെ നാളെ അവർ നമ്മുടെ ബന്ധുക്കൾ ആവേണ്ടവരല്ലേ.

പോയില്ലെങ്കിൽ പിന്നെ വസുവിനത് ദോഷം ചെയ്യും.

അതുകൊണ്ടാ അമ്മ പോകാം എന്ന് വിചാരിച്ചത്.

 

രേവതി സങ്കടത്തോടെ പറഞ്ഞു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.