ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ദക്ഷാ നീ ഉറങ്ങിയോ?

 

വസു ദക്ഷയെ വിളിച്ചു.

 

ദക്ഷ ഒന്നും മിണ്ടാതെ കരച്ചിലടക്കി പിടിച്ചു കണ്ണടച്ചു കിടന്നു.

 

നീ ഉറങ്ങിക്കോ മോളെ,ഇന്നലെയും നീ ഒട്ടും ഉറങ്ങിയില്ലല്ലോ.

 

ഉറങ്ങുകയാണെന്നു തെറ്റിദ്ധരിച്ചു വസു ദക്ഷയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

എന്നിട്ട് ദക്ഷയോട് ചേർന്ന് കിടന്ന് അവൾ ഉറങ്ങി.

 

അവൾ ഉറങ്ങിയപ്പോൾ ദക്ഷ പതിയെ എഴുന്നേറ്റ് ജനലിനടുത്തേക്ക് ചെന്നു.

 

ദൂരെ ആകാശത്ത് പാതിയിലേറെയും ക്ഷയിച്ചു പോയ ചന്ദ്രനെയും നോക്കി അവളിരുന്നു.

 

അപ്പോൾ അവളെ സമാധാനിപ്പിക്കാനെന്നോണം ഇലഞ്ഞി പൂമണമുള്ള ഒരു തണുത്ത അവളെയും തലോടി കടന്നു പോയി.

 

അടുത്ത ദിവസം രാവിലെ കാർത്തിക ദക്ഷയെ കാണാൻ വന്നു.

 

അർജ്ജുനേട്ടൻ ഇന്ന് വൈകീട്ട് എന്തായാലും കാവിലേക്ക് വരും എന്ന് ദക്ഷയോട് പറഞ്ഞു.

 

കാർത്തിക ഇതു പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നതും കണ്ട് കാർത്തിക അമ്പരന്നു വസുവിനെ ഒന്നു നോക്കി.

 

അവൾ ദക്ഷയുടെ തോളിൽ കൈ വെച്ചു,

അവളെ കുലുക്കി വിളിച്ചു.

 

ദക്ഷാ….നീ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ?

 

എന്താ….എന്താ നീ പറഞ്ഞത്.

 

അർജ്ജുനേട്ടൻ ഇന്ന് വൈകീട്ട് കാവിൽ വരുമെന്ന് നിന്നെ പറഞ്ഞേൽപ്പിക്കാൻ എന്നോട് പറഞ്ഞു.

 

ഇതുകേട്ട ദക്ഷ കാർത്തികയെ നോക്കി പൊട്ടിക്കരഞ്ഞു.

 

എന്നിട്ട് ആദി അനന്തനോട് അവൾക്ക് വേറെ വിവാഹം ആലോചിക്കുന്നത് താൻ ഇന്നലെ കേട്ട കാര്യം അവരോട് പറഞ്ഞു.

 

ഇതുകേട്ട് കാർത്തികയും വസുവും അമ്പരന്നു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.