ദക്ഷാർജ്ജുനം 8 [Smera lakshmi] 226

Views : 45373

അപ്പോൾ മുത്തശ്ശനോ????

 

വസു ചോദിച്ചു.

 

“ഞാൻ ഒരു തീർത്ഥയാത്രയ്ക്കിറങ്ങുകയാണ്.

 

വേണ്ട മുത്തശ്ശ….മുത്തശ്ശൻ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവണം.”

 

വസു കരഞ്ഞു പറഞ്ഞു.

 

“കരയരുത്…. പിൻവിളിക്കരുത് എന്നെ….സമയമാകുമ്പോൾ ദക്ഷ മടങ്ങിവരും ദൈവം എനിക്ക് ആയുസ്സ് നീട്ടിതന്നാൽ ഞാനും.”

 

“ഇതും പറഞ്ഞ് അനന്തൻ ആയില്യംക്കാവിലേക്കും ഈശ്വരമംഗലം തറവാട്ടിലേക്കും മിഴികൾ പായിച്ചു.

എന്നിട്ട് നിറകണ്ണുകൾ തുടച്ച് ഈശ്വരമംഗലത്തെ അനന്തനാരായണൻ തിരുമേനി ഉറച്ച കാൽ വയ്പ്പുകളോടെ പടിപ്പുര കടന്ന് പുറത്തേക്കിറങ്ങി.”

 

“ഒന്നു തിരിഞ്ഞു പോലും നോക്കാതെ, കൂടെ വേദവർമ്മനും.”

 

📌📌📌📌📌📌📌📌📌📌📌📌📌📌

 

ഇത്രയും പറഞ്ഞ് കൊണ്ട് വസുന്ധര പൊട്ടിക്കരഞ്ഞു.

 

ഈ സമയമത്രയും  ഇത് കേട്ടിരുന്ന മഹാലക്ഷ്മിയും ഏട്ടന്മാരും തങ്ങളുടെ നിറഞ്ഞ കണ്ണുകളൊപ്പി.

അവർ അമ്മയെ ആശ്വസിപ്പിച്ചു.

 

“അപ്പോൾ ഇതെല്ലാം മറ്റൊരാൾ കൂടി കേൾക്കുണ്ടായിരുന്നു.”

 

തുടരും…

സ്മേര ലക്ഷ്‌മി

 

Recent Stories

The Author

Smera lakshmi

2 Comments

  1. Nannayittund

    1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com