ദക്ഷാർജ്ജുനം 8 [Smera lakshmi] 226

 

ഉം….ശരി.

 

അനന്തൻ അകത്തേക്ക് നടന്നു നീങ്ങി.

 

ഇതെല്ലാം കേട്ടു നിന്ന ദക്ഷയുടെ മനസ്സിൽ ഒരു വെള്ളിവെളിച്ചം മിന്നി.

ദക്ഷ വസുവിനെ ഒന്നു നോക്കി.

വസു ദക്ഷയെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു.

 

അന്ന് കാവിലേക്ക് വിളക്ക് വയ്ക്കാൻ പോയ ദക്ഷ അർജ്ജുനനെ നോക്കി നിന്നു.  അധികം വൈകാതെ അവൻ കാവിലേക്ക് എത്തിച്ചേർന്നു.

 

അവനെ കണ്ട ദക്ഷ വേഗം അർജ്ജുനന്റെ അടുത്തേക്ക് ഓടിയടുത്തു.

 

നിറപുഞ്ചിരിയോടെ തനിക്കരികിൽ നിൽക്കുന്ന ദക്ഷയോട് അർജ്ജുനൻ ചോദിച്ചു.

 

എന്തുപറ്റി ലക്ഷ്മി….ഭയങ്കര സന്തോഷത്തിലാണല്ലോ.

 

“ഇന്ന് രാവിലെ മഹിയേട്ടന്റെ അച്ഛൻ വന്ന് കുടുംബഹക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയിലേക്ക് ക്ഷണിക്കാൻ വന്നിരുന്നു.

മുത്തശ്ശനും അച്ഛനും അമ്മയും പോവുന്നുണ്ട്.

മുത്തശ്ശിയും ഞാനും വസുവും മാത്രമേ ഇല്ലത്തുണ്ടാവുകയുള്ളു.മറ്റന്നാൾ ആണ് പൂജ നാളെ വൈകീട്ടോടെ അവർ പോകും.

മറ്റന്നാൾ ഈ കാവിൽ വെച്ചു നമുക്ക് വിവാഹം നടത്താം.

അർജ്ജുനേട്ടൻ എന്തു പറയുന്നു.”

 

എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞ് ദക്ഷ അവന്റെ മറുപടിയ്ക്കായി കാതോർത്തു.

 

ദക്ഷ പറയുന്നതും കേട്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്ന അർജ്ജുനന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി.

അവൻ അവളോട് കുസൃതിയോടെ ചോദിച്ചു.

 

എന്റെ ലക്ഷ്മി തന്നെയാണോ ഈ പറയുന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനവുന്നില്ല.

 

“അപ്പോൾ നാളെ ഒരു ദിവസം കഴിഞ്ഞാൽ ഈശ്വരമംഗലത്തെ ദക്ഷാ ലക്ഷ്മി ഈ അർജ്ജുനന്റെ സ്വന്തം അല്ലെ?”

 

അവൻ ആഹ്ലാദത്തോടെ പറഞ്ഞു.

 

“ലക്ഷ്മി…. നിന്നിൽ കവിഞ്ഞൊന്നും ഈ അർജ്ജുനന് എന്റെ അവസാനശ്വാസം വരെ നീ മാത്രം മതി എന്റെ വാമഭാഗമായി.

ഒരിക്കലും നിന്നെ ഞാൻ കൈ വിടില്ല”

2 Comments

  1. Nannayittund

    1. Thanks

Comments are closed.