ദക്ഷാർജ്ജുനം 8 [Smera lakshmi] 226

Views : 45373

ഇപ്പോൾ നീ മോളെ കണ്ടു വരൂ….

 

അതും പറഞ്ഞു അവർ കിടക്കയിലേക്ക് പതിയെ കിടന്നു.

 

ദേവിയെ ഒന്നു നോക്കി മനസ്സില്ലാ  മനസോടെ അർജ്ജുനൻ മുറി വിട്ട് രഘുവിന്റെ അടുത്തെത്തി.

 

രഘു വരൂ നമുക്കിപ്പോൾ ലക്ഷ്മിയുടെ അടുത്തേക്ക് പോകാം.

അവളിപ്പോൾ സങ്കടപ്പെട്ടിരിക്കുകയായിരിക്കും.

 

രഘുവിനെ നോക്കി അർജ്ജുനൻ പറഞ്ഞു.

 

അപ്പോൾ ഏട്ടത്തി എവിടെ?

ആശുപത്രിയിലേക്ക് പോകേണ്ട?

 

അർജ്ജുനന്റെ പുറകിലേക്ക് നോക്കി രഘു ചോദിച്ചു.

 

ഞാൻ ഒരുപാട് നിർബന്ധിച്ചു.

ആശുപത്രിയിലേക്ക് പോകേണ്ടെന്നാണ് ഏട്ടത്തി പറഞ്ഞത്.

 

എന്നോട് ലക്ഷ്മിയെ കണ്ടു വരാനാണ് പറയുന്നത്.

അതുകൊണ്ട് നമുക്ക് ഈശ്വരമംഗലത്തേക്ക് പോകാം.

 

അർജ്ജുനൻ ധൃതിയിൽ പറഞ്ഞു.

 

ശരി.

എങ്കിൽ നമുക്ക് ആദ്യം എന്റെ വീട്ടിലേക്കു പോകാം.

ഞാൻ വീട്ടിലൊന്നും പറയാതെയാണ് ഇങ്ങോട്ടു വന്നത്.

 

എങ്കിലും നീ ഇതുവരെ എങ്ങോട്ടാണ് പോയതെന്ന് പറഞ്ഞില്ലല്ലോ അർജ്ജുനാ???

 

പറയാം രഘൂ….

 

ഞാൻ ഒരു അത്യാവശ്യ കാര്യത്തിനായി പട്ടണത്തിൽ പോയതാ.

വിചാരിച്ചപ്പോലെ ഇന്നലെയെനിക്ക് വരാനായില്ല.

ബാക്കിയെല്ലാം പിന്നെ പറയാം.

 

ഇപ്പോൾ നമുക്ക് ഈശ്വരമംഗലത്തേക്ക് പോകാം.

 

അതും പറഞ്ഞ് അവൻ മുൻപോട്ടു നടന്നു.

കൂടെ രഘുവും.

Recent Stories

The Author

Smera lakshmi

2 Comments

  1. Nannayittund

    1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com