ദക്ഷാർജ്ജുനം 8 [Smera lakshmi] 226

Views : 45374

അദ്ദേഹം മുറിയിലേക്ക് നടന്നു.

 

“അപ്പോഴും നടക്കാൻ പാടില്ലാത്തത് എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ ആ വൃദ്ധമനസ്സിനെ അലട്ടുണ്ടായിരുന്നു.”

 

അന്ന് രാത്രി അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല.

 

തന്നോട് ആരോ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ..

 

അതിരാവിലെ തന്നെ അദ്ദേഹം സ്‌നാനാദികർമ്മങ്ങൾ കഴിഞ്ഞു പൂജാമുറിയിലെത്തി.

 

“ദേവിയെ തൊഴുത് ആവണപ്പലകയിൽ ഇരുന്ന് പൂജാ കർമ്മങ്ങളിൽ ഏർപ്പെട്ടു.

പിന്നീട് ദക്ഷയുടെ ജാതകം എടുത്ത് ഒന്നുകൂടി ഗണിച്ചു നോക്കി.

പക്ഷേ അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല.

ഇരുൾ മൂടി കിടക്കുന്നത് പോലെആരൂഢം മറഞ്ഞിരിക്കുന്നു.

അതിരാവിലെയുള്ള ആ തണുപ്പിലും അനന്തനാരായണൻ വിയർപ്പിൽ കുളിച്ചു.”

 

പുരികങ്ങൾ വില്ലുപോലെ വളഞ്ഞു.

അദ്ദേഹത്തിന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ മാത്രം ബാക്കിയായി.

 

എങ്കിലും ആദിയെ പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചതിൽ അദ്ദേഹം ഒന്നാശ്വസിച്ചു.

 

അർജ്ജുനനെ കണ്ട് വിവാഹനിശ്ചയത്തിന്റെ തീയതി ഉറപ്പിക്കണം.

 

അനന്തൻ നിശ്ചയിച്ചു.

 

അന്ന് രാവിലെ തന്നെ മാധവൻ പുനഃപ്രതിഷ്ഠക്ക് ക്ഷണിക്കാനായി ഈശ്വരമംഗലത്ത് എത്തി .എല്ലാവരെയും ക്ഷണിച്ചതിന് ശേഷം വേഗം തിരികെ പോകുകയും ചെയ്തു.

 

മാധവൻ പോയി കഴിഞ്ഞപ്പോൾ ആദി അനന്തനോട് ചോദിച്ചു.

 

നമ്മൾ ആരൊക്കെയാ അങ്ങോട്ട് പോവേണ്ടത് അച്ഛാ….

മറ്റന്നാൾ പുലർച്ചെ നാല് മുപ്പതിനാണെന്നല്ലെ പറഞ്ഞത്.

അപ്പോൾ നാളെ രാത്രി തന്നെ പോകണം.

പിന്നെ,വസുവിന് എന്തായാലും പോകാൻ പറ്റില്ല.

അതുകൊണ്ട് വസുവും ദക്ഷയും ഗൗരിയും ഇവിടെ നിൽക്കട്ടെ.

രേവതിയും നമ്മുടെ കൂടെ പോരട്ടെ.

എന്താ ആദി….അങ്ങനെ മതി അല്ലെ?

 

അതുമതിയച്ഛാ.

Recent Stories

The Author

Smera lakshmi

2 Comments

  1. Nannayittund

    1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com