ദക്ഷാർജ്ജുനം 8 [Smera lakshmi] 226

കുറിച്ച് കഴിഞ്ഞപ്പോൾ അവർ തിരിച്ചു വന്നു എല്ലാവരോടുമായി പറഞ്ഞു.

 

നമുക്കേവർക്കും ഒരുപാട് സങ്കടങ്ങൾ ഉണ്ടായ കാര്യങ്ങളാണ് കുറച്ചു ദിവസങ്ങളായി ഇവിടെ നടന്നത്.

എല്ലാവരും എല്ലാം മറക്കുക.

 

അപ്പോഴേക്കും നേരം പുലരാൻ തുടങ്ങി.

 

അനന്തൻ വസുവിനെയും മഹാദേവനെയും വിളിച്ചു.

കുറച്ചു കഴിഞ്ഞു പോകാം.

 

മറ്റുള്ളവരെല്ലാം പൊയ്ക്കൊള്ളു….

 

“പിന്നെ ഒരു കാര്യം,ഇവിടെ നിന്നിറങ്ങുമ്പോൾ ആരും പിൻതിരിഞ്ഞു നോക്കരുത്.”

 

എല്ലാവരും അദ്ദേഹത്തെ നോക്കി തലയാട്ടി.

എന്നിട്ട് തിരിഞ്ഞു നോക്കാതെ പടിപ്പുര ഇറങ്ങി കടന്നു പോയി.

 

അനന്തനും വേദവർമ്മനും മഹാദേവനെയും വസുവിനെയും അടുത്ത് വിളിച്ചു.

 

“ഈശ്വരമംഗലത്തെ ഇനിയുള്ള എല്ലാ കർമങ്ങളും നടപ്പിലാകേണ്ടത് നിന്നിലൂടെയാണ് വസൂ….”

 

അനന്തൻ വസുവിനോടായി പറഞ്ഞു.

 

വസു മുത്തശ്ശൻ പറഞ്ഞത് മനസ്സിലാകാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

 

“നിന്നിലൂടെ വേണം ഈശ്വരമംഗലത്തിന്റെ പാരമ്പര്യം നിലനിർത്താൻ.

 

“ഇന്നുമുതൽ ഈ ഇല്ലത്തും ആയില്യംക്കാവിലും ആരും കയറരുത്.

മൂന്ന് ബന്ധനത്തിലാക്കി ദക്ഷയെ ബന്ധിച്ചു വെച്ചിരിക്കുന്നത് ഈ ഇല്ലത്തിനകത്താണ് ഇപ്പോൾ നിങ്ങൾ ഇവിടെ നിന്നിറങ്ങിയാൽ പിന്നെ ഈശ്വരമംഗലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ആ പറമ്പിൽ പുതുതായി ഒരു ഇല്ലം പണി കഴിപ്പിച്ച് നിങ്ങൾ രണ്ടുപേരും അവിടെ ജീവിക്കണം.

ഇത് മുത്തശ്ശന്റെ ഒരു ആഗ്രഹമാണ്.

നിങ്ങൾ അത് നടത്തി തരില്ലേ….”

 

മഹാദേവന്റെ കൈപിടിച്ചു കൊണ്ട് അനന്തൻ ചോദിച്ചു.

 

ശരി….അങ്ങനെ ചെയ്യാം മുത്തശ്ശ….

 

മഹാദേവൻ പറഞ്ഞു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.