.
അദ്ദേഹം ദക്ഷയെ നോക്കി ആജ്ഞാപിച്ചു.
അവൾ ഒന്നു പുച്ഛിച്ചു ചിരിച്ചു.
“ഉടൻ വേദവർമ്മൻ അവിടെ ഉണ്ടായിരുന്ന ഒരു പുരുഷന്റെ ആൾ രൂപത്തിലേക്ക് അർജ്ജുനനെ മനസ്സിൽ സങ്കല്പിച്ച് ആണിയടിക്കാനൊരുങ്ങി.”
ഇതു കണ്ട് ദക്ഷ അലറി കരഞ്ഞു.
“വേണ്ട….വേദനിപ്പിക്കരുതേ….ഞാൻ എന്തു വേണമെങ്കിലും ചെയ്യാം.”
അവൾ കണ്ണീരോടെ പറഞ്ഞു.
അതു കണ്ട് വസുവിനും സങ്കടം വന്നു.
ഉടൻ തന്നെ ദക്ഷ പന്തലിനകത്തേക്ക് കയറി.
“വേദവർമ്മൻ തന്റെ അടുത്തുണ്ടായിരുന്ന സിന്ദൂരചെപ്പെടുത്ത് അവൾക്ക് നേരെ നീട്ടി പിടിച്ചു.”
കണ്ണീരോടെ ദക്ഷ അനന്തനെ നോക്കി.
മുത്തശ്ശ….
“സ്നേഹിച്ചു മതിയായിട്ടില്ല എനിക്ക് ന്റെ അർജ്ജുനേട്ടനെ….ഒരു ജന്മം ഇനിയുണ്ടെങ്കിൽ ന്റെ അർജ്ജുനേട്ടനെ എനിക്ക് തിരികെ തരാൻ ദൈവങ്ങളോട് പ്രാർത്ഥിക്കണേ മുത്തശ്ശ….”
അതു പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു.
“പെട്ടെന്ന് ചുവന്ന പാട്ടുസാരിയണിഞ്ഞു കഴുത്തിൽ മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലിയും സീമന്ത രേഖയിൽ സിന്ദൂരവും പടർത്തി അതിസുന്ദരിയായി നിന്നു ദക്ഷ.”
“എന്നിട്ട് മുത്തശ്ശനെയും വസുവിനെയും ഒന്നു നോക്കി നിന്നു.
പിന്നെ വേദവർമ്മൻ നീട്ടിയ സിന്ദൂരച്ചെപ്പിലേക്ക് ഒരു ഇലഞ്ഞിപ്പൂവായി ചെന്നു വീണു.”
“വേദവർമ്മൻ ചെപ്പടച്ചു.
എന്നിട്ട് ഹോമകുണ്ഠത്തിനരികെ വിരിച്ചിട്ട പട്ടിൽ പൊതിഞ്ഞു.”
“പിന്നെ അവർ രണ്ടുപേരും അതെടുത്തു മനയ്ക്കകത്തേക്ക് കയറി”
.
Nannayittund
Thanks