ദക്ഷാർജ്ജുനം 8 [Smera lakshmi] 226

“ദക്ഷാ….”

 

പെട്ടെന്ന് വസു ദക്ഷയെ വിളിച്ചു.

 

“വസുവിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് ദക്ഷ തിരിഞ്ഞു എന്നിട്ട് ദയനീയമായി അവളെ ഒന്നു നോക്കി.”

 

മറ്റു മുഖങ്ങളിലേക്കും നോക്കി

 

പെട്ടെന്ന് തന്നെ നിസ്സഹായയായി ദക്ഷ മുത്തശ്ശനെ നോക്കി.

 

മുത്തശ്ശ….

 

അവൾ വിളിച്ചു.

 

അനന്തൻ അവളെ നോക്കി.

 

“എന്തിനാ ന്റെ കുട്ടി ഈ സാഹസത്തിനു മുതിർന്നത്.

എല്ലാം മുത്തശ്ശനോട് പറയാമായിരുന്നില്ലേ ന്റെ കുട്ടിയ്ക്ക്.”

 

അതുകേട്ട് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

 

ക്ഷമിക്കണേ മുത്തശ്ശ….

 

“പെട്ടന്ന് രക്തഗന്ധം പരന്നു.

മാംസങ്ങൾ അടർന്നു തൂങ്ങി വികൃതമായി നെഞ്ചിൽ നിന്നും രക്തമൊലിപ്പിച്ചു അവൾ അട്ടഹചിച്ചുകൊണ്ട് പറഞ്ഞു.”

 

“ചതിയാ….കൊടുംചതി….വെറുതെ വിടില്ല ഒന്നിനേയും.”

 

അവളുടെ രൂപം കണ്ട് എല്ലാവരും ഭയന്നു വിറച്ചു.

 

“പെട്ടെന്ന് അവൾക്ക് സാധാരണ രൂപം കൈവന്നു.”

 

“ഈ സമയം വേദവർമ്മൻ നിറയെ സിന്ദൂരമുള്ള ഒരു ചെപ്പെടുത്തു.

എന്നിട്ട് ദക്ഷയെ നോക്കി പറഞ്ഞു.”

 

“മതി നിന്റെ അട്ടഹാസം.

നിന്നെ ചതിച്ചവർക്കുള്ള ശിക്ഷ ദൈവം കൊടുക്കും.

നീ ഇപ്പോൾ ഒരാത്മാവ് മാത്രമാ….ജീവനുള്ളവർക്ക് മാത്രമേ ഈ ഭൂമിയിൽ സ്ഥാനമുള്ളൂ….മരിച്ചവർക്ക് സ്ഥാനമില്ല.

അതുകൊണ്ട് ഈ ചെപ്പിലേക്ക് കയറൂ”

2 Comments

  1. Nannayittund

    1. Thanks

Comments are closed.