ദക്ഷാർജ്ജുനം 8 [Smera lakshmi] 226

തുടർന്ന് അവർ മന്ത്രങ്ങൾ ഉരുവിട്ട് ഹോമാകുണ്ഠത്തിലേക്ക് ദ്രവ്യങ്ങൾ അർപ്പിച്ചു തുടങ്ങി.

 

“പെട്ടന്ന് ആയില്യംക്കാവിൽ നിന്നും ഒരു കാറ്റ് ഒഴുകി വന്ന്‌ കൊടുംകാറ്റായി മാറി.

ഈശ്വരമംഗലത്തെ മരങ്ങൾ കൊടുംകാറ്റിൽ ആടിയുലഞ്ഞു.

മരങ്ങൾ പന്തലിലേക്ക് വീഴും എന്ന് തോന്നുന്ന അവസ്ഥ വരെയായി.

എങ്കിലും എല്ലാവരും നാമം ജപിച്ച് കൈകൂപ്പി ഇരുന്നു.”

 

മന്ത്രജപം നിർത്തി.

 

അപ്പോൾ അനന്തൻ കണ്ണുകൾ തുറന്നു.

 

“മോളെ….ദക്ഷ മോളെ….മുത്തശ്ശന്റെ അടുത്തേക്ക് വരൂ….”

 

നിറമിഴികളോടെ അദ്ദേഹം പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

 

“പെട്ടന്ന് അവിടെ ആകെ ഇലഞ്ഞി പൂമണം പരന്നു.”

 

“മുത്തശ്ശ….”

 

ഒരു വിളി കേട്ട അനന്തൻ പന്തലിന്റെ പുറത്തേക്ക് നോക്കി.

 

പന്തലിന്റെ പുറത്ത് തന്റെ ദക്ഷ മോളെ കണ്ട് അനന്തൻ വിങ്ങിപ്പൊട്ടി.

 

മന്ത്രജപം തുടർന്ന് കൊണ്ട് വേദവർമ്മൻ അനന്തന് നേരെ നോക്കി അരുതെന്ന് പറഞ്ഞു.

 

“മോളെ….ന്റെ കുട്ടി ഇങ്ങനെ അലഞ്ഞു തിരിയരുത് അതിനു വേണ്ടിയാണ് ഈ കർമ്മങ്ങൾ ചെയ്യുന്നത്.

ന്റെ കുട്ടി മുത്തശ്ശനെ അനുസരിക്കണം”.

 

“ഇല്ല മുത്തശ്ശ….പരസ്പരം സ്നേഹിച്ചു പോയി എന്നല്ലാതെ ഞാനും എന്റെ അർജ്ജുനേട്ടനും എന്തു തെറ്റാണ് ചെയ്തത്.

എല്ലാവരെയും തീർത്തിട്ടെ ഈ ദക്ഷയ്ക്ക് മടക്കമുള്ളൂ.”

 

അവൾ പറഞ്ഞു.

 

അപ്പോൾ അവളുടെ കണ്ണിൽ നിന്നും തീപാറി.

 

മോളെ….മുത്തശ്ശൻ പറയുന്നത് കേൾക്കൂ….

2 Comments

  1. Nannayittund

    1. Thanks

Comments are closed.