ദക്ഷാർജ്ജുനം 8 [Smera lakshmi] 226

അപ്പോൾ ആ വലിയ നാഗം അവളുടെ അടുത്തെത്തി.

 

“ദക്ഷ നാഗത്തെ ഒന്നു നോക്കിയതും തന്റെ വാലിൽ കുത്തിനിന്നു കൊണ്ട് പകയോടെ ത്രിവിക്രമനെ നോക്കി.

പേടിച്ചു വിറച്ചു നിൽക്കുന്ന ത്രിവിക്രമന്റെ കണ്ണിലേക്ക് ആഞ്ഞു കൊത്തി.”

 

തന്റെ കണ്ണിൽ പൊത്തിപ്പിടിച്ചു ത്രിവിക്രമൻ അലറി കരഞ്ഞു.

 

അതുകണ്ടു അതിനേക്കാൾ ഉച്ചത്തിൽ ദക്ഷ അട്ടഹസിച്ചു.

എന്നിട്ട് അയാളെ എടുത്ത് അടുത്തുള്ള മുളംകുറ്റിയിലേക്ക് തറച്ചു കയറ്റി.

 

മുളംകുറ്റിയിലൂടെ രക്തം ഒഴുകി ഇറങ്ങി.

രക്തത്തിൽ കുളിച്ച് കണ്ണുകൾ തുറിച്ചുന്തി ത്രിവിക്രമൻ ഒടുങ്ങി.

 

പകയോടെ അയാളെ ഒന്നു കൂടെ നോക്കി ദക്ഷയും നാഗവും അപ്രത്യക്ഷമായി.

 

???????????????

 

ഇതെല്ലാം അറിഞ്ഞിട്ടും വേദവർമ്മനും അനന്തനാരായണനും കണ്ണുകൾ തുറക്കാതെ വൃതത്തിൽ മുഴുകി.

 

“അങ്ങനെ വൃതം തുടങ്ങിയിട്ട് ഏഴാം നാൾ.”

 

അപ്പോഴേക്കും ഈശ്വരമംഗലത്തിന്റെ മുറ്റത്ത് ഒരു ചെറിയ പന്തലുയർന്നു.

 

അവിടേയ്ക്ക് വേണ്ട എല്ലാ സാധനസാമഗ്രികളും ഒരുക്കി വെച്ചു മഹാദേവനും,മാധവനും കൂടെ ശങ്കരനും രാമനും.

 

“അന്ന് രാത്രി വേദവർമ്മനും അനന്തനും പൂജാ മുറിയിൽ നിന്നും എണീറ്റ് കുളിച്ചു ഈറനോടെ പന്തലിലെത്തി.

എന്നിട്ട് ചുറ്റും കണ്ണോടിച്ചു.

അവർക്ക് തൃപ്തിയായി.”

 

“പിന്നെ വസുവിനെ ഒന്നു നോക്കി.

എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.”

 

“ഇവിടെ എന്തു തന്നെ സംഭവിച്ചാലും ഈ പന്തൽ വിട്ട് പുറത്തിറങ്ങരുത്.”

 

അതും പറഞ്ഞ് അവർ പന്തലിലേക്ക് ഹോമകുണ്ഠത്തിന്റെ ഇരുവശത്തായി ഇരുന്നു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.