ദക്ഷാർജ്ജുനം 8 [Smera lakshmi] 226

അർജ്ജുനേട്ടാ….ഇങ്ങനെ സങ്കടപ്പെടല്ലേ.

നമുക്ക് വേഗം ഈശ്വരമംഗലത്തേക്ക് പോകാം.

 

വല്യച്ഛൻ ഇന്ന് എന്തോ ആവശ്യത്തിനു വേണ്ടി പുറത്തു പോയിരിക്കുകയാ.

വല്യച്ഛൻ തിരിച്ചെത്തുന്നതിനു മുൻപു നമുക്ക് ദക്ഷയുടെ അടുത്തെത്തണം.

 

വസു ധൃതിക്കൂട്ടി.

 

അവർ വേഗം ഈശ്വരമംഗലത്തേക്ക് നടന്നു.

 

???????????????

 

ഈശ്വരമംഗലത്തെ പടിപ്പുര കയറി മുറ്റത്തേക്ക് കടന്ന അർജ്ജുനൻ കണ്ടു.

 

പൂമുഖപ്പടിയിൽ ദൂരേക്ക് നോക്കി കണ്ണും നട്ടിരിക്കുന്ന തന്റെ ലക്ഷ്മിയെ.

 

“തന്റെ പ്രാണന്റെ പകുതിയിലേറെയും കൊണ്ടുപ്പോയ അർജ്ജുനനെ ഓർത്തപ്പോൾ കരഞ്ഞു കലങ്ങിയ ആ നേത്രങ്ങളിൽ നിന്നും മിഴിനീർ ഒഴുകിഇറങ്ങി”.

 

ഈശ്വരമംഗലത്തെ പടിപ്പുര കയറി മുറ്റത്തേക്ക് കയറിയ അർജ്ജുനൻ കണ്ടത് ദൂരേക്ക് നോക്കി കണ്ണും നട്ടിരിക്കുന്ന തന്റെ ലക്ഷ്മിയെയാണ്.

 

അവളുടെ അടുക്കലേക്ക് ഓടിയടുത്ത അവൻ അവളെ കണ്ട്  അവിടെ തന്നെ നിന്നു പോയി.

 

കവിളിൽ മിഴിനീർ ഉണങ്ങിപ്പിടിച്ച പാടുകൾ,അഴിഞ്ഞുലഞ്ഞ മുടിയിഴകളും കരഞ്ഞു വീങ്ങിയ കണ്ണുകളും.

കണ്ണിനു താഴെ നേർത്ത കറുപ്പു നിറം പടർന്നിരിക്കുന്ന തന്റെ ലക്ഷ്മിയെ കണ്ട് അവന്റെ ചങ്കു പൊട്ടിപ്പോയി.

 

ലക്ഷ്മീ….

 

ഇടറിയ ശബ്ദത്തോടെ അവൻ അവളെ വിളിച്ചു.

 

അവന്റെ സ്വരം കേട്ട് തിരിഞ്ഞു നോക്കിയ ദക്ഷ ഒരു നിമിഷം അങ്ങനെതന്നെ ഇരുന്നു പോയി.

 

പിന്നെ അവന്റെ മാറിലേക്കു വീണ് പൊട്ടിക്കരഞ്ഞു.

 

എന്താ ലക്ഷ്മീ ഇത്….ഇങ്ങനെ കരയല്ലേ….ഞാൻ വന്നില്ലേ….പിന്നെന്താ….

2 Comments

  1. Nannayittund

    1. Thanks

Comments are closed.