ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ത്രിവിക്രമനെ തന്റെ വാലിൽ ചുറ്റി അയാളെ ദക്ഷയ്ക്ക് മുൻപിലേക്ക് ഇട്ടുകൊടുത്തു.

 

അട്ടഹസിച്ചുകൊണ്ട് ദക്ഷ ത്രിവിക്രമന്റെ നേരെ ഇതിരിഞ്ഞു.

 

“രക്തത്തിൽ കുളിച്ച മുഖം,വായിൽ നിന്നും കൂർത്ത ദംഷ്ട്രകൾ പുറത്തെക്കുന്തി,മാംസങ്ങൾ അടർന്നു തൂങ്ങി,നെഞ്ചിലെ കത്തി കുത്തിയിറക്കിയ മുറിവിലൂടെ കറുത്ത നിറത്തിലുള്ള കൊഴുത്ത രക്തം ഒഴുകി ഇറങ്ങി,തന്റെ നേരെ നടന്നടുക്കുന്ന ദക്ഷയെ കണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.”

 

ദക്ഷ തന്റെ ഇടം കൈയാൽ അയാളെ വലിച്ചു പൊക്കി.

എന്നിട്ട് മുൾവേലികൂട്ടത്തിലേക്ക് വീണ്ടും വലിച്ചെറിഞ്ഞു.

അവിടെ കിടന്ന് ഞെരങ്ങുന്ന അയാളുടെ അടുത്തേക്ക് ദക്ഷ പാഞ്ഞടുത്തു.

 

എന്നിട്ട് പറഞ്ഞു.

 

“എന്തു തെറ്റാടാ എന്റെ അർജ്ജുനേട്ടനും,ഞാനും നിന്നോട് ചെയ്തത്.

നിന്റെ സ്വന്തം രക്തം തന്നെയായിരുന്നില്ലേ ന്റെ അർജ്ജുനേട്ടൻ എന്നിട്ടും നീ പാവത്തിനെ കൊന്നില്ലേ.

വെറുതെ വിടില്ല ഞാൻ.

നിനക്ക് കൂട്ടു നിന്ന ഒരുത്തനെയും.”

 

അലറിക്കൊണ്ടു അതു പറഞ്ഞു ത്രിവിക്രമനെ മുൾകൂട്ടത്തിൽ നിന്നും വലിച്ചെടുത്തപ്പോൾ അയാൾ വേദനയോടെ അലറിക്കരഞ്ഞു.

 

ക്ഷമിക്കണേ….ഒന്നും ചെയ്യല്ലേ മോളെ….

 

മോളോ????

 

ആരാടാ തന്റെ മോൾ.

 

അവൾ അലറി.

 

അയാൾ പേടിച്ചു വിറച്ച് ചുറ്റും നോക്കി.

 

“അപ്പോഴാണ് അയാൾക്ക് മനസ്സിലായത്.

അയാൾക്ക് മുൻപിൽ ആ വീട് ഉണ്ടായിരുന്നില്ല.

പകരം ആയില്യംക്കാവാണെന്നു.”

 

പൊടുന്നനെ അയാൾ വിറച്ചു പോയി.

 

കുഞ്ഞാ….

 

ദക്ഷ വിളിച്ചു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.