“ത്രിവിക്രമൻ നെഞ്ചോടടുക്കിപ്പിടിച്ച കടലാസ് കെട്ട് അടുത്തുള്ള ഒരു പാറയിൽ വെച്ചു.
എന്നിട്ട് വേലിക്കിടയിലൂടെ കൈയിട്ടു.
അപ്പോഴേക്കും സുമതി എങ്ങനെയൊക്കെയോ കുരുങ്ങി കിടന്ന മുടിയിഴകൾ വലിച്ചെടുത്തു.”
“അല്ലാ നീ തന്നെ എടുത്തു അല്ലെ മിടുക്കി….നീ എന്താ ഇവിടെ ഒറ്റയ്ക്ക്”
.
അയാൾ ചോദിച്ചു.
ഇത് അച്ഛമ്മയുടെ വീടാ അച്ഛമ്മ തളർവാതം പിടിച്ചു കിടക്കാ.
ഇന്നൊരു രാത്രി എന്നോട് അച്ഛമ്മയ്ക്ക് കൂട്ട് കിടക്കാൻ വേണ്ടി അമ്മ എന്നെ പറഞ്ഞു വിട്ടതാ തമ്പ്ര…
ഇതുകേട്ടതും ത്രിവിക്രമന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.
“അയാൾ പുറം തിരിഞ്ഞു നിൽക്കുന്ന സുമതിയുടെ അടുത്തേക്ക് നീങ്ങി.
അവളുടെ ചുമലിൽ കൈവെച്ചു തനിക്കഭിമുഖമായി നിർത്തി.
എന്നിട്ടവളുടെ താടി പതുക്കെ പിടിച്ചുയർത്തിയതും സുമതിയുടെ കണ്ണിൽ തീജ്വാലകൾ പാറിയത് കണ്ട് ത്രിവിക്രമൻ ഞെട്ടി പിറകിലേക്ക് മറിഞ്ഞു വീണു.”
“അവിടെയാകെ ചുടുരക്തത്തിന്റെ രൂക്ഷ ഗന്ധം ഉയർന്നു.”
“
ത്രിവിക്രമൻ തന്റെ കൈയിൽ തൊട്ടു നോക്കി,അയാൾ സ്വന്തം കൈത്തണ്ടയിൽ പരതി നോക്കുന്നത് കണ്ട് സുമതി ഒന്നുറക്കെ പൊട്ടിച്ചിരിച്ചു എന്നിട്ട് പറഞ്ഞു.”
“നീ എന്താ നോക്കുന്നത് നിന്റെ ഏലസ്സാണോ.
എന്റെ സൗന്ദര്യത്തിൽ മതിമറന്നു നിന്ന നീ മുള്ളു വേലിക്കിടയിൽ നിന്നും കൈ വലിച്ചപ്പോൾ നിന്റെ ഏലസ് അഴിഞ്ഞു പോയത് അറിഞ്ഞില്ലല്ലോ.”
ത്രിവിക്രമൻ ചാടിയെണീറ്റ് മുള്ളു വേലിക്കരികിൽ എത്തി ഏലസ് എടുക്കാനാഞ്ഞു.
സുമതി അട്ടഹചിച്ചുകൊണ്ട് ദക്ഷയായ് മാറി.
“ഏലസ് എടുക്കാനാഞ്ഞതും ആയില്യംക്കാവിലെ കൂറ്റൻ വെള്ളിനാഗം പ്രത്യക്ഷപ്പെട്ടു.”
Nannayittund
Thanks