ദക്ഷാർജ്ജുനം 8 [Smera lakshmi] 226

“വേദവർമ്മനും അനന്തനും കഠിനമായ വൃതം തുടങ്ങിയിട്ട് ഇന്നേക്ക് നാലു നാൾ.”

 

“അന്ന് വൈകീട്ട് നാഗമഠത്തില്ലത്ത് പാത്തും പതുങ്ങിയും ത്രിവിക്രമനെത്തി”.

 

“ദുർമന്ത്രവാദിയായ തന്റെ അനുജന്റെ കൂടെ താമസമാക്കിയ ത്രിവിക്രമൻ ആയില്യംക്കാവിലെത്തി ആ ദുഷ്കർമം ചെയ്തു പോയതിനു ശേഷം ഇന്നാണ് ശങ്കരനാരായണപുരത്ത് തിരിച്ചെത്തുന്നത്.”

 

“ഇല്ലത്തു കയറിയ അയാൾ ആദ്യം കുളിച്ചു ശുദ്ധിയായി തന്റെ കൈയിൽ ധരിച്ചിരുന്ന ഏലസ് മാറ്റി അവിടെ പൂജാമുറിയിലിരുന്ന ഏലസ് എടുത്ത് കൈയിൽ കെട്ടി.

എന്നിട്ട് മരയലമാര തുറന്നു എന്തൊക്കെയോ കടലാസുകെട്ടുകളും എടുത്ത് പുറത്തിറങ്ങി.”

 

“ഇല്ലത്തിന്റെ പുറത്തെത്തിയപ്പോഴാണ് പുറത്ത് ഇത്രയും ഇരുട്ടിലാണ്ടത് അയാൾ കണ്ടത്.

എങ്കിലും അത് കാര്യമാക്കാതെ കടലാസ് കെട്ടുകളും നെഞ്ചിലൊതുക്കി പിടിച്ച് വേഗം പടിപ്പുര കടന്നു.”

 

കുറച്ച് മുൻപോട്ടു പോയപ്പോഴാണ് ഒരുപാട് മോഹിപ്പിച്ചു തന്റെ കൈയിൽ നിന്നും വഴുതിപ്പോയ തന്റെ പഴയ കാര്യസ്ഥന്റെ മകളെ കണ്ടത്.

 

ഇവളെങ്ങോട്ടാ ഈ രാത്രിയിൽ പോകുന്നത് എന്ന് നോക്കാം.

 

ത്രിവിക്രമൻ അവളറിയാതെ അവളെ പിൻതുടർന്നു.

 

അവൾ കുറച്ചു ദൂരം പിന്നിട്ട് ആൾതാമസമില്ലത്ത ഒരു വീടിന്റെ മുൻപിൽ ചെന്നു നിന്നു എന്നിട്ട് ചുറ്റും നോക്കി.

 

ത്രിവിക്രമൻ പെട്ടെന്ന് മറഞ്ഞു നിന്നു.

 

“അവൾ മെല്ലെ ആ വീടിന്റെ മുൻപിൽ ചാരിവെച്ചിരുന്ന മുള വേലി എടുത്ത് മാറ്റിവെച്ചു അകത്തേക്ക് കയറി.

അപ്പോഴാണ് അവളുടെ നീളമുള്ള മുടിയിഴകൾ ആ വേലിയിൽ കുരുങ്ങിയത്.

പിൻതിരിഞ്ഞ് അവളത് എടുക്കാൻ ശ്രമിച്ചു,എങ്കിലും കഴിഞ്ഞില്ല.

അപ്പോഴേക്കും ത്രിവിക്രമൻ അവളുടെ മുൻപിൽ എത്തി.”

 

എന്ത് പറ്റി സുമതി,നീ എന്താ ഈ നേരത്ത്‌ ഇവിടെ.

 

അയാൾ വല്ലാത്ത ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു.

 

“എന്റെ മുടി ഇതിൽ കുരുങ്ങി തമ്പ്ര…എനിക്ക് എടുക്കാൻ കഴിയുന്നില്ല.

 

അവൾ പറഞ്ഞു.

 

ഞാൻ എടുത്ത് തരാം കുട്ടി….

2 Comments

  1. Nannayittund

    1. Thanks

Comments are closed.