ദക്ഷാർജ്ജുനം 8 [Smera lakshmi] 226

പിറ്റേന്ന് മഹാദേവനും വസുന്ധരയും ഈശ്വരമംഗലത്തെത്തി.

 

അവരെ കണ്ട രാമൻ ഓടിയെത്തി.

 

മുത്തശ്ശൻ എവിടെ രാമാ?

 

വസു ചോദിച്ചു.

 

അങ്ങുന്ന് പൂജാ അറയിൽ വൃതത്തിലാണ് കൂടെ സുഹൃത്തായ ചൊവൂരില്ലത്തെ വേദവർമ്മൻ അങ്ങുന്നും ഉണ്ട്.

കുഞ്ഞിപ്പോൾ അങ്ങോട്ട് പോവേണ്ട.

ദക്ഷ കുഞ്ഞിനെ തളക്കാനാണ് അവരീ വൃതം എടുക്കുന്നത്.

 

ഇതും പറഞ്ഞ് രാമൻ ഒരു പൊതി എടുത്ത് വസുവിന്റെ കൈയിൽ കൊടുത്തു.

 

പിന്നെ കുഞ്ഞേ നിങ്ങൾക്ക് തരാൻ വേണ്ടി അങ്ങുന്നു തന്നേല്പിച്ചതാ ഇത്.

ഞാൻ ഇന്ന് അങ്ങോട്ട് വന്ന് തരണം എന്ന്‌ വിചാരിച്ചതാ.

അപ്പോഴാ കുഞ്ഞു ഇങ്ങോട്ട് വന്നത്.

 

രാമൻ പറഞ്ഞു.

 

വസു ആ പൊതി അഴിച്ചു നോക്കി.

 

“അതിൽ നാല്‌ ഏലസ്സുകളായിരുന്നു.”

 

“ഇത് നിങ്ങളോട് ശരീരത്തിൽ ധരിക്കാൻ പറഞ്ഞേൽപ്പിച്ചിരുന്നു.

രണ്ട് എണ്ണം മഹികുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കൊടുത്തോള്ളൂ.”

 

ശരി രാമാ എന്നാൽ ഞങ്ങളിറങ്ങട്ടെ.

 

മഹാദേവൻ പറഞ്ഞു.

 

ശരി കുഞ്ഞേ….ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്.

 

ഉം ശരി.

 

അവർ അവിടെ നിന്നും ഇറങ്ങി.

2 Comments

  1. Nannayittund

    1. Thanks

Comments are closed.