ദക്ഷാർജ്ജുനം 8 [Smera lakshmi] 226

തന്റെ പേരകുട്ടിയുടെ ഈ ദുർവിധി തനിക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലല്ലോ.”

 

“അതുപോലെ തന്നെ ഞാനും ഒന്നു ശ്രമിച്ചു നോക്കിയതാ.

പക്ഷേ ഇരുട്ട് മാത്രമേ ഞാൻ നോക്കിയപ്പോൾ കണ്ടത്.

തനിക്കും അങ്ങനെ തന്നെ ആയിരിക്കും ല്ലേ.”

 

വേദവർമ്മൻ അനന്തനെ നോക്കി ചോദിച്ചു.

 

“ശരിയാണ് വേദാ….

നമ്മളറിയാതെ എന്തോ ഒന്ന്‌ നടന്നിട്ടുണ്ട് അതുറപ്പാ….എന്തായാലും നമുക്ക് അത് കണ്ടുപിടിക്കണം.”

 

അനന്താ….എന്തായാലും നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം.

 

വേദവർമ്മൻ എഴുന്നേറ്റു പൂജാ അറയ്ക്ക് വെളിയിൽ ഇറങ്ങി.

 

ഉണ്ണീ….

 

അദ്ദേഹം ഉറക്കെ വിളിച്ചു.

 

ഉടനെ അദ്ദേഹത്തിന്റെ അനന്തിരവനായ ഒരു ചെറുപ്പക്കാരൻ അങ്ങോട്ടെത്തി.

 

ഉണ്ണീ ഞാൻ ഇനി ഏഴ് ദിവസം കഴിഞ്ഞേ തിരിച്ചു വരൂ….അതുവരെ പൂജാകർമങ്ങൾ എല്ലാം ചെയ്യണം.

ഒന്നിനും ഒരു മുടക്കം വരുത്തരുത് കേട്ടോ.

 

ശരി അമ്മാവാ.

 

വേദവർമ്മനും അനന്തനാരായണനും തിരിച്ച് ഈശ്വരമംഗലത്തെത്തി.

 

“ശുദ്ധികലശം നടത്തിയ പൂജാമുറിയിൽ കയറി

ഒരുപാട് ചുമതലകൾ രാമനെ പറഞ്ഞേൽപ്പിച്ചു.

കുളിച്ചു ശുദ്ധിയായി അവർ രണ്ടുപേരും ഏഴ് ദിവസത്തെ കഠിനവൃതം തുടങ്ങി.”

 

“പക്ഷെ അന്നുരാത്രി കാവിന്റെ മണ്ണിൽ നിന്നും അലറിക്കരഞ്ഞു കൊണ്ട് ദക്ഷ എഴുന്നേറ്റു.

രക്തത്തിൽ കുളിച്ച അവളുടെ വായിൽ നിന്നും ദംഷ്ട്രകൾ വളർന്നു, വികൃതമായ ശരീരത്തിൽ നിന്നും മാംസങ്ങൾ അടർന്നു തൂങ്ങി,ജടപിടിച്ച തലമുടികൾ പിടിച്ചുവലിച്ചു അവൾ അലറിവിളിച്ചു.”

 

ഇതെല്ലാം അറിഞ്ഞു കൊണ്ട് വേദവർമ്മനും അനന്തനാരായണനും തങ്ങളുടെ വൃതത്തിൽ തന്നെ തുടർന്നു.

 

ഭയചകിതനായി ആ പൂജാമുറിയുടെ പുറംവാതിലിനടുത്തായി രാമനും ശങ്കരനും.

2 Comments

  1. Nannayittund

    1. Thanks

Comments are closed.