ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ശങ്കരൻ വിളിച്ചു.

 

അനന്തൻ പെട്ടന്ന് നിന്നു.

എന്താ ശങ്കരാ….

 

എനിക്ക് കാലുകൾ പൊള്ളുന്നു.

ശങ്കരൻ പറഞ്ഞു.

 

“ശങ്കരാ നിന്റെ ശരീരത്തിൽ എന്തെങ്കിലും ഏലസ് ഉണ്ടെങ്കിൽ അത്തഴിച്ചു പടിപ്പുരയ്ക്ക് പുറത്ത് വെച്ചിട്ട് വന്നാൽ മതി,അപ്പോൾ ശെരിയായിക്കോളും”.

 

അത് പറഞ്ഞ് അനന്തൻ അകത്തേക്ക് കയറി പോയി.

 

“ഈ സമയം അനന്തൻ ആഗതനാവുന്നതും നോക്കി അവിടുത്തെ പൂജാ അറയിൽ ഇരിപ്പുണ്ടായിരുന്നു ചൊവൂരില്ലത്തെ വേദവർമ്മൻ.”

 

“ബാല്യകാലം തൊട്ടുള്ള തന്റെ ആത്മമിത്രത്തെ കണ്ട് വേദവർമ്മൻ അനന്തനാരായണനരികിൽ എത്തി അനന്തനെ കെട്ടിപ്പിടിച്ചു.”

 

വേദനെ കണ്ടപ്പോൾ അനന്തന്റെ മിഴികൾ നിറഞ്ഞു.

 

വേദവർമ്മൻ അനന്തനെ നോക്കി,എന്നിട്ട് പറഞ്ഞു.

 

“കാരിരുമ്പിന്റെ മനസ്സുള്ള ന്റെ അനന്തനാണോ ഈ കരയുന്നത്.

ഇതെല്ലാം അനുഭവിക്കണം എന്ന് തന്റെ വിധിയാടോ.

ഈശ്വരൻ എന്താണോ കല്പിച്ചത് അത് നമ്മൾ അനുഭവിച്ചേ തീരൂ.

താൻ വരൂ….”

 

അദ്ദേഹം അനന്തനെ പൂജാ അറയിലേക്ക് ക്ഷണിച്ചു,അവിടെ പീഠത്തിലിരുത്തി.

 

ഇനി പറയൂ….തനിക്ക് എന്റെ എന്ത് സഹായമാണ് വേണ്ടത്.

 

“വേദാ എല്ലാം നീ അറിഞ്ഞിട്ടുണ്ടാവുമല്ലോ.”

 

“ന്റെ കുട്ടിയ്ക്ക് ഈ അവസ്ഥയിൽ നിന്ന് മാറണം.

 

അതിന് എനിക്ക് ഒറ്റയ്ക്ക് കഴിയില്ല,നിന്റെ സഹായം കൂടി എനിക്ക് വേണം.”

 

“ഈ വരുന്ന ഏഴ് ദിവസം കഴിഞ്ഞാൽ പിന്നെ അവൾ സ്വന്തബന്ധങ്ങൾ ഒന്നും തന്നെ ഓർമ്മയുണ്ടാവില്ല.

ഞാൻ അവളുടെ മുത്തശ്ശനാണെന്നുപോലും അവൾ മറന്നു പോകും.”

 

അനന്തൻ വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞു.

 

“അനന്താ  നീ ഇങ്ങനെ വിഷമിക്കല്ലേ.

2 Comments

  1. Nannayittund

    1. Thanks

Comments are closed.