മാധവൻ ഈശ്വരമംഗലത്തു നിന്ന് മടങ്ങിപ്പോയി.
“പത്ത് ദിവസങ്ങൾക്ക് ശേഷം വസുവിന്റെയും മഹാദേവന്റെയും വിവാഹം ആർഭാടമൊട്ടുമില്ലാതെ ക്ഷേത്രത്തിൽ വെച്ച് നടന്നു.”
“ഇത്രയും ദിവസം ഇടയ്ക്കിടെ ആയില്യംക്കാവിൽ നിന്നു അലറി കരച്ചിലും തേങ്ങലുകളും ഉയർന്നതല്ലാതെ എന്തോ ദക്ഷ നിശബ്ദയായിരുന്നു….”
“ആ നിശബ്ദത അനന്തനാരായണനെ കൂടുതൽ ഭയപ്പെടുത്തി കൊണ്ടിരുന്നു.
വസു കൂടി പോയതോടെ ഈശ്വരമംഗലത്ത് അനന്തൻ തനിച്ചായി.
ഒരു നിഴലായി രാമനും ശങ്കരനും കൂടെയുണ്ടായിരുന്നു.
ശങ്കരാ….കാറിറക്കൂ നമുക്കൊരിടം പോകണം.
ശരി അങ്ങുന്നേ.
ശങ്കരൻ കാറെടുത്ത് തിരിച്ചു നിർത്തി.
“രാമാ ഞാൻ മടങ്ങി വരും വരെ ഇല്ലത്തിനു വെളിയിൽ മുറ്റത്തേക്ക് പോലും താൻ ഇറങ്ങരുത്.
അത് എന്ത് കണ്ടാലും കേട്ടാലും മനസ്സിലായോ.”
അദ്ദേഹം രാമനോട് അത്രയും പറഞ്ഞ് കാറിൽ കയറി.
???????????????
വലിയൊരു പടിപ്പുരയ്ക്ക് മുൻപിലായി ശങ്കരൻ കാർ നിർത്തി.
അനന്തൻ കാറിൽ നിന്നും പുറത്തിറങ്ങി പടിപ്പുരയിലേക്ക് നോക്കി.
“ശങ്കരാ നീയും കൂടെ വന്നോളൂ….ഈ പടിപ്പുര കയറിയാൽ പിന്നെ മുൻപിൽ കാണുന്ന ഒരു വസ്തുവിലും കൈ കൊണ്ട് സ്പർശിക്കരുത്.”
അദ്ദേഹം ശങ്കരനോട് പറഞ്ഞു.
അദ്ദേഹം ശങ്കരനെയും കൂടി പടിപ്പുര കടന്നു.
“അകത്തേക്ക് കയറിയ ശങ്കരന് തന്റെ കാൽ പൊള്ളിപ്പിടയുന്ന പോലെ തോന്നി.”
അങ്ങുന്നേ….
Nannayittund
Thanks