“അങ്ങനെയാവട്ടെ.
എല്ലാം അങ്ങു തീരുമാനിച്ചാൽ മതി.
എന്റെ ആദി കൂടെയില്ലല്ലോ എന്ന ഒരു വിഷമം മാത്രമേ എനിക്കുള്ളു”
.
മാധവൻ കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു.
മാധവാ….മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.
മാധവൻ ചോദ്യഭാവത്തിൽ അനന്തനെ നോക്കി.
“ന്റെ ദക്ഷ മോൾ ഒരു ദുരാത്മാവായി മാറിയിരിക്കുന്നു.
ഈ വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തെ കഠിനമായ വ്രതം എടുത്തിട്ട് വേണം ന്റെ കുട്ടിയുടെ ആത്മാവിന് മോക്ഷം നൽകാൻ.”
ഒരു തേങ്ങലോടെ അനന്തൻ പറഞ്ഞു.
ഇതു കേട്ട മാധവൻ ഞെട്ടിപ്പോയി.
എന്താ….അങ്ങു പറയുന്നത് സത്യമാണോ.
“അതേ മാധവാ….ഇന്നലെ രാത്രിയിൽ അവളുടെ സാന്നിദ്ധ്യം ഞാനറിഞ്ഞതാ.
ഇന്നേക്ക് പത്തൊൻപത് ദിവസം എന്തൊക്കെ അനർത്ഥങ്ങളാണ് ഉണ്ടാവുക എന്ന് എനിക്ക് പറയാൻ കഴിയില്ല.”
പിന്നെ ത്രിവിക്രമൻ എവിടെയാണുള്ളത് എന്ന് വല്ല വിവരവും കിട്ടിയോ?
എനിക്കിപ്പോൾ പൂജാമുറിയിലും കയറാൻ കഴിയില്ലല്ലോ.
“ത്രിവിക്രമന്റെ അനുജൻ കൊണ്ടുപോയ അർജ്ജുനന്റെയും കാർത്തികേയന്റെയും മൃതദേഹങ്ങൾ യഥാവിധി കർമങ്ങൾ എല്ലാം ചെയ്തിട്ടാണോ ദഹിപ്പിച്ചത് എന്ന് താൻ ഒന്നറിയണം.”
“അല്ലെങ്കിൽ അർജ്ജുനനും ന്റെ ദക്ഷ മോളുടെ അവസ്ഥയാകും.”
പിന്നെ രഘുവിടെയും കാർത്തികയുടെയും വീട്ടിൽ പോയി ഒന്നാന്യോഷിക്കുക കൂടി വേണം.
അപ്പോൾ ഇനി എല്ലാ കാര്യങ്ങളും മഹാദേവന്റെയും വസുവിന്റെയും വിവാഹത്തിന് ശേഷം ആലോചിക്കാം.
ശരി അങ്ങനെയാകട്ടെ.
Nannayittund
Thanks