മുത്തശ്ശ….ദക്ഷയായിരിക്കും അത്.
“നീ കരുതുന്നത് ശരിയാ….”
പക്ഷേ അവളിപ്പോൾ നമ്മുടെ പഴയ ദക്ഷയല്ല.
“പകയോടെ നടക്കുന്ന ഒരു ദുരാത്മാവാ…. ഈ സമയത്ത് അവൾക്ക് എപ്പോൾ മാറ്റം വരും എന്ന് പറയാൻ കഴിയില്ല.”
“പരദേവത കുടിയിരിക്കുന്നത് കൊണ്ട് ഈ ഇല്ലത്തിനകത്തു കയറാൻ അവൾക്ക് കഴിയില്ല.”
എന്തായാലും ഇപ്പോൾ മോള് കിടന്നോളൂ.
ബാക്കിയെല്ലാം നാളെ നോക്കാം.
അദ്ദേഹം വസുവിനെ ആശ്വസിപ്പിച്ചുകൊണ്ട് കിടത്തി.
പിറ്റേ ദിവസം അതിരാവിലെ തന്നെ രാമനോട് പറഞ്ഞ് മാധവനെ വിളിച്ചു വരുത്തി.
ഉടൻ തന്നെ മാധവൻ ഈശ്വരമംഗലത്തെത്തി.
അനന്തൻ മാധവനോട് കയറി ഇരിക്കാൻ പറഞ്ഞു എന്നിട്ട് പറഞ്ഞു.
മാധവാ ചില കാര്യങ്ങൾ പറയാൻ വേണ്ടിയാ ഞാൻ തന്നെ വിളിച്ചു വരുത്തിയത്.
എന്ത് തന്നെയായാലും അങ്ങു പറഞ്ഞോളൂ.
“മാധവാ ഈ ഇല്ലത്തു നാലു നടന്നിട്ടിപ്പോൾ നാലു ദിവസമേ ആയിട്ടുള്ളൂ….പുല ആചാരം കഴിഞ്ഞ് അടുത്ത ദിവസം തന്നെ മഹാദേവൻ വസുവിനെ വിവാഹം കഴിക്കുന്നതിൽ തനിക്ക് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ?”
അനന്തൻ മുഖവുര കൂടാതെ തുറന്ന് ചോദിച്ചു.
അങ്ങെന്താണീ പറയുന്നത്.
എനിക്കെന്തു എതിരഭിപ്രായം ആണുള്ളത്.
എല്ലാം നമ്മൾ പറഞ്ഞു തീരുമാനിച്ചതല്ലേ?
മാധവൻ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ ഇന്നേക്ക് പതിനൊന്നാം നാൾ മഹാദേവനും വസുവും തമ്മിലുള്ള വിവാഹം നടത്താം അല്ലെ.”
Nannayittund
Thanks