ദക്ഷാർജ്ജുനം 8 [Smera lakshmi] 226

“പിന്നെ മറ്റൊരു കാര്യം ഇരുപത്തിയൊന്നു വയസ്സ് തികയുന്നതിനു മുൻപ് അവൾ ഒരിക്കലും വിവാഹിത ആവാൻ പാടില്ലായിരുന്നു.

അങ്ങനെ ഉണ്ടായാൽ അവൾക്ക് അപമൃതു തീർച്ചയാണ്.”

 

“പിന്നെ ന്റെ കുട്ടി രക്തരക്ഷസായി മാറും.

ഇതെല്ലാം അറിഞ്ഞിരുന്നത് കൊണ്ടാണ് അവൾക്ക് ഏറ്റവും അനുയോജ്യനായ ജാതകക്കാരനായ അർജ്ജുനനെ കൊണ്ട് തന്നെ അവളുടെ വിവാഹം നടത്തണം എന്ന് ഞാൻ തീരുമാനിച്ചതും ആദിയെ നിർബന്ധിച്ചതും.”

 

“ന്റെ മോൻ സമ്മതിച്ചതുമായിരുന്നു എന്നിട്ടും എവിടെയാ എന്റെ കണക്കുകൂട്ടലുകൾ പിഴച്ചു പോയതെന്ന് മാത്രം എനിക്ക് മനസ്സിലാവുന്നില്ല.”

 

ഇതും പറഞ്ഞു അദ്ദേഹം വിങ്ങിപ്പൊട്ടി.

 

“ഇതെല്ലാം കേട്ട് സ്തബ്ധയായിരുന്നു വസുന്ധര.”

 

ഞാൻ എന്തൊക്കെയാണീ കേൾക്കുന്നത്.

 

അവളുടെ ചെവി അടഞ്ഞ പോലെ തോന്നി.

 

അവൾ മുത്തശ്ശനെ കെട്ടിപ്പിടിച്ചു.

 

“ഞങ്ങൾക്ക് ഇതൊന്നും അറിഞ്ഞൂടായിരുന്നല്ലോ മുത്തശ്ശ….അവളുടെ ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ മനസ്സിലും.

അവളുടെ കണ്ണുനീർ കണ്ടു നിൽക്കാൻ വയ്യാത്തത് കൊണ്ടാ ഇങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ ഒന്നും മുത്തശ്ശനോട് പറയാതിരുന്നത്.”

 

പിന്നെ അവരുടെ വിവാഹം കഴിഞ്ഞാലും മുത്തശ്ശൻ വല്യച്ഛനെ പറഞ്ഞു മനസിലാക്കും എന്ന്‌ ഞാൻ വിശ്വസിച്ചു.

 

പക്ഷെ അതിനിടയ്ക്ക് അർജ്ജുനേട്ടന്റെ വീട്ടുകാർ ഇങ്ങനെയൊക്കെ ചെയ്യും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

 

അവൾ തേങ്ങികൊണ്ടു പറഞ്ഞു.

 

“പെട്ടെന്ന് അവരുടെ മുറിയുടെ ജനാലയ്ക്കടുത്തായി ഒരു തേങ്ങി കരച്ചിൽ കേട്ടു പിന്നീടത് പതിയെ പതിയെ നിലച്ചു.”

 

“ദക്ഷാ….”

 

എന്നു വിളിച്ചു വസു ജനലയ്ക്കരികിലേക്ക് ഓടി ചെന്ന് ജനലിന്റെ കൊളുത്ത് എടുക്കാൻ നോക്കി,അപ്പോഴേക്കും അനന്തൻ അവളെ തടഞ്ഞു.

 

“പാടില്ല മോളെ….ജനാല തുറക്കരുത്”

.

2 Comments

  1. Nannayittund

    1. Thanks

Comments are closed.