ദക്ഷാർജ്ജുനം 8 [Smera lakshmi] 226

പെട്ടന്ന് പുറകിൽ നിന്നും അർജ്ജുനന്റെ സ്വരം കേട്ട് അവർ ഞെട്ടി തിരിഞ്ഞു നോക്കി.

 

പുഞ്ചിരിയോടെ അവരെയും നോക്കി നിൽക്കുന്ന അർജ്ജുനനേയും രഘുവിനെയും കണ്ട വസു പെട്ടെന്ന് വിതുമ്പിപ്പോയി.

 

അതുകണ്ട് അർജ്ജുനനും രഘുവും അന്ധാളിച്ചു നിന്നു.

 

“എന്തുപറ്റി വസൂ….നീയെന്തിനാ കരയുന്നത്????

 

അർജ്ജുനൻ ചോദിച്ചു.

 

അത്….ദക്ഷ….

 

വസു വിങ്ങിപ്പൊട്ടികൊണ്ട് പറഞ്ഞു.

 

“ലക്ഷ്മിയ്ക്ക്….

 

എന്റെ ലക്ഷ്മിയ്ക്കെന്താ പറ്റിയത്”.

 

ആവലാതിയോടെ അർജ്ജുനൻ വസുന്ധരയോട് ചോദിച്ചു.

 

നിറഞ്ഞു തൂവിയ മിഴിനീർ തുടച്ചുകൊണ്ട് വസു ഇന്നലെ മാധവൻ വീട്ടിൽ വന്നു പറഞ്ഞതും,പിന്നീടുള്ള ദക്ഷയുടെ അവസ്ഥയും,ആദിനാരായണൻ അവളോട് ബഹളം വെച്ചതും എല്ലാം അർജ്ജുനനോട് പറഞ്ഞു.

 

അർജ്ജുനൻ ഞെട്ടിപ്പോയി.

 

അവന്റെ കണ്ണുകളിൽ ഇരുട്ടു കയറി.

 

അവൻ തറയിലേക്ക് ഊർന്നിരുന്നു.

 

രഘു വേഗം അർജ്ജുനനെ പിടിച്ചു.

എന്നിട്ട് പറഞ്ഞു.

 

അർജ്ജുനാ….നീയങ്ങനെ തളരല്ലേ….സമാധാനമായിരിക്ക്.

നമുക്ക് എത്രയും വേഗം ഈശ്വരമംഗലത്തേക്ക് പോകാം.എഴുന്നേൽക്കു.

 

രഘു….ന്റെ ലക്ഷ്മി….

 

അർജ്ജുനൻ അവനെ നോക്കി ഒരു വിതുമ്പലോടെ പറഞ്ഞു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.