ദക്ഷാർജ്ജുനം 8 [Smera lakshmi] 226

അനന്തൻ കണ്ണുകൾ തുറന്ന് വസുവിനെ നോക്കി.

 

“വസൂ….മോളെ….മുത്തശ്ശൻ ഭയന്നിരുന്നതുപോലെ സംഭവിച്ചിരിക്കുന്നു.”

 

എന്താ മുത്തശ്ശ….എന്തിനാ മുത്തശ്ശൻ ഭയക്കുന്നത്.

 

നമ്മുടെ ദക്ഷ മോൾ ഒരു….ആ….

 

“അനന്തൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപായി കാവിൽ നിന്നും ഒരു അലറി കരച്ചിൽ കേട്ടു.

പിന്നീടത് ഒരു തേങ്ങലായി മാറി നിലച്ചു.”

 

മുത്തശ്ശ….

 

“വസു അനന്തനാരായണനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട ഇപ്പോഴും മനസ്സിന്റെ അൽപ്പം ബലം കൊണ്ട് പിടിച്ചു നിൽക്കുന്ന അദ്ദേഹം വസുവിനെ ചേർത്ത് പിടിച്ചു കൊണ്ട് മുറിയിലേക്ക് കയറി കിടക്കയിലേക്ക് കിടത്തി.അവളുടെ തലയിൽ തലോടി കൊണ്ട് അടുത്തിരുന്നു എന്നിട്ട് പറഞ്ഞു.”

 

വസൂ….എല്ലാമറിയമായിരുന്ന നിനക്ക് ഈ മുത്തശ്ശനോടെങ്കിലും ഒരു വാക്ക് പറയമായിരുന്നില്ലേ?

എങ്കിൽ നമ്മൾ ഇപ്പോൾ തനിച്ചാകില്ലയിരുന്നു.

 

“നമ്മുടെ ദക്ഷ മോൾ ഒരു രക്തരക്ഷസ് ആയി മാറില്ലയിരുന്നു.”

 

കണ്ണീരോടെ അദ്ദേഹം പറഞ്ഞു.

 

“രക്തരക്ഷസോ ആര് നമ്മുടെ ദക്ഷയോ….”

 

“അവൾ കിടക്കയിൽ നിന്നു ചാടി എണീറ്റു.”

 

മുത്തശ്ശ….മുത്തശ്ശനെന്തൊക്കെയാ പറയുന്നത് നമ്മുടെ ദക്ഷ….

 

അതും പറഞ്ഞ് അവൾ പൊട്ടി പൊട്ടി കരഞ്ഞു.

 

“മോളെ….ദക്ഷ മോളെ കുറിച്ച് ഞാൻ നിങ്ങളോട് ആരോടും പറയാതിരുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.

അതിലൊന്ന് ഇരുപത്തിയൊന്നാം വയസ്സ് തികഞ്ഞതിനു ശേഷം മാത്രമേ ഒരു വിവാഹം കഴിക്കാൻ പാടുള്ളൂ അതും പിറന്നാൾ കഴിഞ്ഞതിനു ശേഷമുള്ള നാല്പത്തിയൊന്നു ദിവസത്തിനുള്ളിൽ നടക്കുകയും വേണം.”

 

“നാഗദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് ഉണ്ടായതാണ് അവൾ ആയില്യം നക്ഷത്രക്കാരിയായ

 ന്റെ കുട്ടിയുടെ ജനനസമയത്തിന്റെ ഒരു ദോഷം ആയിരുന്നു അത്.”

2 Comments

  1. Nannayittund

    1. Thanks

Comments are closed.