“ഇതെല്ലാം കേട്ട് കൊണ്ട് കിടന്ന ആദിയും രേവതിയും പരസ്പരം ഒന്നു നോക്കി.
എന്നിട്ട് എഴുന്നേറ്റു അവരുടെ മുറിയിലേക്ക് പോയി.
തന്റെ മകളുടെ വിയോഗത്തിൽ മനംനൊന്ത് അവരുടെ ജീവനും അവസാനിപ്പിച്ചു.”
“എല്ലാം സഹിക്കാനായി മാത്രം അനന്തനും വസുന്ധരയും ബാക്കിയായി.”
???????????????
ഈ സമയം
“ക്ഷേത്രത്തിലേക്ക് വരുന്ന ആളുകളിൽ നിന്നും വിവരം അറിഞ്ഞു അർജ്ജുനനേയും ദക്ഷയെയും കാത്തു നിന്നിരുന്ന ദേവി പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങി ചെന്നു.”
???????????????
“എല്ലാം കഴിഞ്ഞ് ഇന്നേക്ക് മൂന്നാം നാൾ.”
“കണ്ണുകളടച്ചു ചാരു കസേരയിൽ മലർന്നു കിടക്കുകയാണ് അനന്തനാരായണൻ.
അദ്ദേഹത്തിന്റെ മടിയിൽ തല വെച്ച് വസുവും തൊട്ടടുത്തായി രാമനും ശങ്കരനും ഇരിപ്പുണ്ടായിരുന്നു.”
“പെട്ടെന്ന് ഇലഞ്ഞി പൂമണം ഉള്ള ഒരു ചെറുകാറ്റ് അവരെ തഴുകി കടന്നുപോയി.
പതിയെ ആ കാറ്റിന്റെ ശക്തികൂടി നോക്കിനിൽക്കെ അതൊരു കൊടുങ്കാറ്റായി രൂപം കൊണ്ടു.
ആഞ്ഞു വീശിയ കാറ്റിൽ മരങ്ങൾ നിലംപൊത്തി.
ദൂരെയുള്ള കുന്നിൻ മുകളിൽ നിന്ന് ചെന്നായ്ക്കൾ കൂട്ടത്തോടെ ഓരിയിട്ടു”
.
“പ്രകൃതിയിൽ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങൾ കണ്ട അനന്തൻ ഒന്നു ഞെട്ടി.
എന്നിട്ട് എല്ലാവരെയും വിളിച്ച് അകത്തളത്തിലേക്കു കയറി.
അവിടെ തന്നെ ഇരുന്ന് അദ്ദേഹം മന്ത്രം ജപിച്ചുകൊണ്ടിരുന്നു.”
“പേടിച്ചുവിറച്ചു വസുന്ധര മുത്തശ്ശനെ നോക്കി കൊണ്ടിരുന്നു.
തന്റെ മുത്തശ്ശന്റെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് കണ്ട വസുന്ധര മുത്തശ്ശനെ തൊട്ടു.”
മുത്തശ്ശ….
Nannayittund
Thanks