അവിടേക്കെത്തിയ രാമൻ ഇതെല്ലാം കണ്ട് ഞെട്ടിപ്പോയി.
“രാമാ….എത്രയും വേഗം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു വേണ്ട കാര്യങ്ങൾ ചെയ്യണം.”
അനന്തൻ പറഞ്ഞു.
അപ്പോഴേക്കും മാധവനും വീട്ടുകാരും വിവരമറിഞ്ഞു അങ്ങോട്ട് എത്തി.
എല്ലാവരെയും ഒന്ന് നോക്കി അനന്തൻ ഇല്ലത്തേക്ക് നടന്ന് ചാരു കസേരയിൽ തളർന്നു വീണു.
“മറ്റാരൊക്കെയോ ചേർന്ന് ആദിയെയും, രേവതിയെയും, വസുവിനെയും താങ്ങി പിടിച്ചു കൊണ്ടുവന്നു കിടത്തി.”
അപ്പോഴേക്കും പൊലീസ് വന്നു ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കൊണ്ടുപോയി.
അപ്പോഴാണ് രാമൻ അങ്ങോട്ടോടി വരുന്നത്.
“അങ്ങുന്നേ….മൂന്ന് പേരല്ല മരണപ്പെട്ടത്,രണ്ട് പേർകൂടിയുണ്ട്.”
“അവിടെ കാവിനതിർത്തിയിലേക്ക് ചൂണ്ടി രാമൻ അതും പറഞ്ഞു നിലവിളിച്ചു.”
അനന്തനും കൂട്ടരും ഞെട്ടിപ്പോയി.
“ആരാത് രാമാ….”
അനന്തൻ ചാടിയെണീറ്റ് കൊണ്ട് ചോദിച്ചു.
“അത് അങ്ങുന്നേ….അർജ്ജുനൻ കുഞ്ഞിന്റെ കൂട്ടുകാരില്ലേ രഘുവും കാർത്തികയും അവരാ….”
ഇനി ഒന്നും കേൾക്കാൻ ശേഷിയില്ലാതെ അനന്തൻ അവിടെ ഇരുന്നു.
അപ്പോൾ മാധവൻ അനന്തന്റെ അടുത്ത് വന്നു.
അങ്ങ് ഇപ്പോൾ വിശ്രമിച്ചോളൂ…വേണ്ടതെല്ലാം ഞാൻ ചെയ്തോളാം.
അതും പറഞ്ഞ് മഹാദേവനെയും കൂടി മാധവൻ കാവിനതിർത്തിയിലേക്ക് നടന്നു.
Nannayittund
Thanks