അനന്തൻ വസുവിനെ നോക്കിക്കൊണ്ട് ചോദിച്ചു.
“വസൂ….ദക്ഷ മോളെവിടെ.”
വസു ഒന്നും പറയാതെ കാവിലേക്ക് നോക്കി.
“അപ്പോഴണ് കാവിൽ പുക ഉയരുന്നത് അവർ കണ്ടത്.
എല്ലാവർക്കും അങ്ങോട്ട് ഓടിയടുത്തു.
അവിടേയ്ക്ക് പാഞ്ഞടുത്ത അവർ കണ്ടത്.”
“ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന അർജ്ജുനനെയാണ്.
അടുത്ത് തന്നെ നീല വർണ്ണമായ കാർത്തികേയനേയും.”
“അപ്പോൾ കുറച്ചപ്പുറത്തു ഇളഞ്ഞിമരച്ചുവട്ടിൽ പാതിയിലേറെയും തീപിടിച്ചു പുകഞ്ഞ് കിടക്കുന്ന തങ്ങളുടെ പൊന്നോമനയേ കണ്ട രേവതിയും ആദിയും അത് വിശ്വസിക്കാനാവാതെ അവിടെ തറഞ്ഞു നിന്നു.
പിന്നെ അവർ തളർന്നു വീണു”
.
ന്റെ മോളെ….
എന്നും പറഞ്ഞ് അവർ തളർന്നു വീണു.
“ഇതെല്ലാം കണ്ടു നിന്ന അനന്തന്റെ കണ്ണുകളിൽ ഇരുട്ട് കയറി.
പിന്നെ ആ കണ്ണിൽ കോപാഗ്നി പടർന്നു”.
“ദക്ഷയുടെ അടുത്തു ചെന്ന ഗൗരി അവിടെ കുഴഞ്ഞു വീണു.”
“കണ്ണുകൾ പുറത്തേക്കുന്തി ഒരു ദീർഘശ്വാസം എടുത്തു ആ പാവം സ്ത്രീ ഈ ഭൂമിയിൽ നിന്നും വിടവാങ്ങി.”
“അഗ്നിയിൽ നാമവശേഷമായ തങ്ങളുടെ മകളെയും നോക്കി വിലപിച്ചു കൊണ്ടിരുന്ന ആദിയും രേവതിയും അമ്മയുടെ അടുത്തേക്ക് ഓടി വന്നു,അവരെ വാരിയെടുത്തു.”
“നിസ്സംഗനായി അനന്തൻ ഇതെല്ലാം നോക്കിനിന്നു.”
“ഒരു രാത്രി കൊണ്ട് തങ്ങൾക്കുണ്ടായ ദുരന്തങ്ങൾ ഓർത്ത് അന്നാദ്യമായി കരഞ്ഞുപോയി.”
വസു മുത്തശ്ശിയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ടിരുന്നു.
ഈ സമയത്താണ് രാമൻ അവിടേക്ക് പാഞ്ഞെത്തിയത്.
Nannayittund
Thanks