ഈ സമയം കാവിലേക്ക് പോകുന്ന വഴിയിലേക്ക് നടന്നടുക്കുകയായിരുന്നു വസു.
കാവിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അവൾ ഭയന്നു പോയി.
അവൾ മുത്തശ്ശിയുടെ അടുത്തേക്ക് ഓടി.
മുത്തശ്ശി….വേഗം എഴുന്നേൽക്കു.
കാവിൽ നിന്ന് തീ ഉയരുന്നു.
ഉറങ്ങി കിടക്കുന്ന മുത്തശ്ശി ഒരാന്തലോടെ വേഗം എഴുന്നേറ്റു.
എന്തുപറ്റി കുട്ട്യേ….നീ എന്തിനാ ബഹളം വയ്ക്കുന്നെ.
അവർ ചോദിച്ചു.
കാവിൽ നിന്നും തീ ഉയരുന്നു….ദക്ഷ കാവിലുണ്ട് മുത്തശ്ശി….
അവൾ വീണ്ടും പറഞ്ഞു.
മോളെ നീ എന്താ പറയുന്നെ?
ദക്ഷ മോള് കാവിലോ ഈ നേരത്തോ?
അവളിപ്പോൾ എന്തിനാ അങ്ങോട്ട് പോയേ?
പെട്ടെന്ന് വസു പൊട്ടിക്കരഞ്ഞു. എല്ലാം മുത്തശ്ശിയോടു തുറന്നു പറഞ്ഞു.
അവർ തളർന്നു കിടക്കയിലേക്ക് വീണു.
“ന്റെ ദേവി….ന്റെ കുട്ടിയ്ക്ക് ആപത്തൊന്നും വരുത്തരുതെ.”
അവർ തേങ്ങികൊണ്ട് പറഞ്ഞു.
വരൂ….മുത്തശ്ശി നമുക്ക് പോയി നോക്കാം.
വസു അവരുടെ കൈപിടിച്ച് മെല്ലെ എഴുന്നേൽപ്പിച്ചു നടത്തി.
അവൾ മുത്തശ്ശിയെയും കൂട്ടി
പൂമുഖത്തേക്ക് വന്നതും
അനന്തനാരായണൻ കാറിൽ നിന്നിറങ്ങി.
പെട്ടന്ന് മുത്തശ്ശനെ കണ്ട വസു തേങ്ങി കരഞ്ഞു.
Nannayittund
Thanks