അർജ്ജുനൻ……
“അപ്പോഴേക്കും തീപ്പെട്ടിയുരച്ചു അവളുടെ ദേഹത്തേക്ക് അയാൾ ഇട്ടു”.
ആ………..
ദക്ഷ അലറി വിളിച്ചു.
എല്ലാവരും അവിടെ നിന്നും പോയി.
“ദക്ഷയുടെ ശബ്ദം കേട്ട് നാഗത്തറയുടെ കീഴിൽ കിടന്നിരുന്ന അർജ്ജുനൻ കണ്ണുകൾ വലിച്ചു തുറന്നു.”
“വീഴ്ച്ചയിൽ കാവിലെ കൂർത്ത കല്ലിൽ തട്ടിയുണ്ടായ നെറ്റിയിലെ ആഴമുള്ള മുറിവിൽ നിന്നൊലിച്ചിറങ്ങിയ രക്തം അവന്റെ കൺപീലികളിൽ കട്ട പിടിച്ചു നിന്നു.
അവന്റെ കണ്ണുകൾ ചുവന്നു.”
“ജീവനോടെ അഗ്നിക്കിരയാവുന്ന ദക്ഷയെ കണ്ട അർജ്ജുനൻ പലതവണ എഴുന്നേൽക്കാൻ ശ്രമിച്ചു,പക്ഷെ
കഴിഞ്ഞില്ല.”
ലക്ഷ്മീ….
“അർജ്ജുനൻ അലറി വിളിച്ചു….
പക്ഷെ…..
“അത് അയാളുടെ തൊണ്ടയിൽ നിന്നും ശബ്ദമായി രൂപപ്പെട്ടില്ല.
അവന്റെ കണ്ണുകളിൽ നിന്നുള്ള നീർത്തുള്ളികൾ കാവിലെ മണ്ണിനെ നിരന്തരം ചുംബിച്ചു കൊണ്ടിരുന്നു.
അവന്റെ പാതിയടഞ്ഞു തുടങ്ങിയ കണ്ണുകളിൽ അപ്പോഴും കത്തിയെരിയുന്ന ദക്ഷയായിരുന്നു.”
“അധികം വൈകാതെ അർജ്ജുനൻ അവന്റെ കണ്ണുകൾ അടച്ചു.
എന്നന്നേക്കുമായി ഒരിക്കലും തുറക്കാനാവാത്ത വിധം.”
“കൂടെ ദക്ഷയും എരിഞ്ഞടങ്ങി.”
Nannayittund
Thanks