ദക്ഷാർജ്ജുനം 8 [Smera lakshmi] 226

“പതിയെ കണ്ണുകൾ വലിച്ചു തുറന്നവൾ നോക്കിയപ്പോൾ കണ്ടത്

രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരിക്കലും തന്നെ വിട്ട് പോകില്ലെന്ന് പറഞ്ഞ തന്റെ പ്രാണനെയാണ്.”

 

ദക്ഷ നിറഞ്ഞ കണ്ണുകളോടെ അവനെ കുലുക്കി വിളിച്ചു.

 

ആ….അർജ്ജുനേട്ടാ….

 

അവളുടെ വിളി അവൻ ഒന്ന് ഞരങ്ങി.

അവൾ തന്റെ കഴുത്തിലെ താലി മുറുക്കെ പിടിച്ചു കൊണ്ട് നാഗദൈവങ്ങളെ നോക്കി.

 

അവളുടെ സുന്ദരമായ മുഖത്ത് രക്തത്താൽ ചുവപ്പ് നിറം പടർന്നു.

അവൻ തൊട്ടു കൊടുത്ത സിന്ദൂരം അതിൽ പടർന്നൊഴുകി.

 

?????????????

 

ഈ സമയം 

 

“പ്രതിഷ്ഠ കർമങ്ങൾ പൂർത്തിയാകാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അനന്തനാരായണൻ ആവണി പലകയിൽ നിന്നും ചാടിയെണീറ്റു.”

 

“ആദി….എത്രയും പെട്ടെന്ന് ഈശ്വരമംഗലത്തെത്തണം വേഗം കാറെടുക്കു.”

 

അദ്ദേഹം ആദിയെയും വിളിച്ച് ചുറ്റും ഒന്നു നോക്കുകപോലും ചെയ്യാതെ കാറിൽ കയറി.

കൂടെ രേവതിയും ഓടി വന്നു.

ആദി….വേഗം ഓടിയ്ക്ക്.

 

“അദ്ദേഹത്തിന്റെ നെറ്റിയിലൂടെ വിയർപ്പു തുള്ളികൾ ചാലിട്ടൊഴുകി.

അച്ഛന്റെ പരിഭ്രമം കണ്ട് ആദിയും ഭയചകിതനായി.

അയാൾ വേഗത്തിൽ കാറോടിച്ചു.”

 

??????????????

 

 “അവൾക്ക് ഇപ്പോഴും ജീവനുണ്ടെന്നു കണ്ട ത്രിവിക്രമൻ വീണ്ടും അവളെ ആഞ്ഞു കുത്താൻ ശ്രമിച്ചപ്പോഴേക്കും ആ കത്തി തട്ടിമാറ്റി അവൾ എങ്ങനെയോ എഴുന്നേറ്റു നിന്നു.”

 

“കൂട്ടത്തിലുള്ള ഒരാളുടെ അടിയുടെ ആഘാതത്തിൽ നിലത്തേക്ക് വീണ ദക്ഷ അപ്പോഴും അവളുടെ കഴുത്തിലെ താലി മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു.

അതുകണ്ട് അയാൾ ആ താലി പൊട്ടിച്ചെറിഞ്ഞു.”

 

കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ അവളുടെ ദേഹത്തേക്ക് ഒഴിക്കുമ്പോഴും അവളുടെ ചുണ്ടിൽ ഒരേയൊരു നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

2 Comments

  1. Nannayittund

    1. Thanks

Comments are closed.