“പെട്ടന്ന് കാവിലുള്ള മരങ്ങൾ ആടിയുലഞ്ഞു,പൊടിപടലങ്ങൾ പടർന്നു.
നാഗത്തറയിലിരുന്ന മഞ്ഞൾ പ്രസാദം ആ കാറ്റിൽ പാറിപ്പറന്നു.
നിമിഷങ്ങൾക്കകം കാർത്തികേയന്റെ നേരെ കുഞ്ഞൻ നാഗം പത്തി വിടർത്തി നിന്നു.”
തനിക്ക് നേരെ നിൽക്കുന്ന ആ ചെറിയ നാഗത്തെ കണ്ട കാർത്തികേയന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിടർന്നു.
“പെട്ടന്ന് അവർ നോക്കി നിൽക്കെ ദക്ഷയെപ്പോലും അമ്പരപ്പിച്ചു കുഞ്ഞൻ വലുതായി ഒരു കൂറ്റൻ വെള്ളിനാഗമായി മാറി.”
കാർത്തികേയന്റെ മനസ്സിൽ ആദ്യമായി മരണഭയം രൂപാന്തരപ്പെട്ടു.
ഒന്നു പ്രതികരിക്കാൻ പോലും സമയം കൊടുക്കാതെ അവന്റെ തിരുനെറ്റിയ്ക്ക് അത് ആഞ്ഞു കൊത്തി.
“തന്റെ മകനെ രക്ഷിക്കാൻ ഓടിയണഞ്ഞ ത്രിവിക്രമന്റെ നേരെ വെള്ളിനാഗം തിരിഞ്ഞതും ത്രിവിക്രമൻ തന്റെ കയ്യിലെ മന്ത്രം ജപിച്ച ഏലസ് ഉയർത്തിക്കാട്ടി.”
“അതിൽ നിന്നും വന്ന രശ്മി ആ നാഗത്തിന് നേരെ ഉയർന്നു.
പെട്ടെന്ന് നാഗം അവിടെ നിന്നും അപ്രത്യക്ഷമായി.”
ആ സമയം കൊണ്ട് തന്റെ പുരുഷന്റെ അടുത്തിരുന്ന ദക്ഷ അവനെ കുലുക്കി വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ആകെ നീലനിറമായി കിടക്കുന്ന കാർത്തികേയന്റെ ശരീരത്തിനരികിൽ ത്രിവിക്രമൻ ഇരുന്നു.
അപ്പോഴാണ് അർജ്ജുനന്റെ അടുത്തിരിക്കുന്ന ദക്ഷയെ കണ്ടത്.
ത്രിവിക്രമൻ പാഞ്ഞു ചെന്ന് നിലത്തു കിടക്കുന്ന കഠാര അയാളുടെ കൈയിലെടുത്തു.
“എന്നിട്ട് അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് എഴുന്നേല്പിച്ചു അവളുടെ നെഞ്ചിൽ കത്തിയിറക്കി കോപം അടക്കാനാകാതെ അയാൾ വീണ്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ പിന്നെയും കത്തി കുത്തിയിറക്കി.”
അയാളുടെ കയ്യിലും മുഖത്തുമെല്ലാം അവളുടെ ശരീരത്തിൽ നിന്നും രക്തത്തുള്ളികൾ തെറിച്ചു വീണു.
ദക്ഷ അയാളുടെ കയ്യിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി.
എന്നിരുന്നാലും നേർത്ത ശബ്ദമായി ആരുടെയൊക്കെയോ ശബ്ദം അവളുടെ കാതുകളിൽ പതിച്ചു കൊണ്ടിരുന്നു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം അവളൊന്നു ചുമച്ചു.
Nannayittund
Thanks