ദക്ഷാർജ്ജുനം 8 [Smera lakshmi] 226

“ആയില്യംക്കാവിലെ നാഗത്തറയിൽ അവർ ഒന്നിച്ചു വിളക്കു വെച്ചു.

അപ്പോഴേക്കും കുഞ്ഞൻ നാഗം അവരുടെ അടുത്തെത്തി.

 

“നിത്യവുമുള്ള തങ്ങളുടെ പ്രാർത്ഥന നാഗദൈവങ്ങൾ നടത്തി തരുന്നതിലുള്ള സന്തോഷത്തോടെ നാഗദൈവങ്ങളെയും പ്രകൃതിയേയും സാക്ഷിയാക്കി നാഗത്തറയിൽ വെച്ചിരുന്ന ആലിലത്താലി അര്ജ്ജുനൻ അവളുടെ കഴുത്തിൽ ചാർത്തി.”

 

“അപ്പോൾ അവരെ കടന്നു പോയ ഒരിളം തെന്നലിൽ ഇലഞ്ഞിപ്പൂക്കൾ പൊഴിച്ചു വീഴ്ത്തി അവരെ അനുഗ്രഹിച്ചു.

തങ്ങളുടെ പ്രണയം സഫലമായതുകണ്ട് അവർ ആത്മനിർവൃതിയോടെ പുഞ്ചിരി തൂകി.”

 

നാഗത്തറയിൽ വെച്ചിരുന്ന കുങ്കുമച്ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ സീമന്തരേഖയിൽ പടർത്തി.”

 

പ്രണയസാഫല്യത്തോടെ അവർ നാഗദൈവങ്ങളെ നോക്കി മനസ്സ് നിറഞ്ഞു തൊഴുതു നിന്നു.

 

“ഒരു ദുഃസൂചന പോലെ നാഗത്തറയിൽ തെളിയിച്ചു വെച്ച തിരിനാളം ഒന്നാടി ഉലഞ്ഞു അണഞ്ഞുപോയി.”

 

“പെട്ടന്ന് എന്തോ ശബ്ദം കേട്ട് തൊഴുതു നിന്ന ദക്ഷ തന്റെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് തന്റെ പ്രാണന്റെ മിഴിനീർ ഒഴുകി ഇറങ്ങുന്ന ചുവന്ന കണ്ണുകളാണ്.”

 

ഒരാർത്താനാദം അവളുടെ തൊണ്ടയിൽ കുരുങ്ങി നിന്നു.

 

“അർജ്ജുനന്റെ പുറകിലുള്ള ആളെ കണ്ട അവൾ വിശ്വാസിക്കാനാവാതെ ചലനമറ്റുനിന്നു.”

 

പിന്നിൽ നിന്നും കുത്തേറ്റ അർജ്ജുനൻ ദക്ഷയുടെ ദേഹത്തേക്ക് വീണു.

 

അവൻ വീഴ്ത്തിരിക്കാൻ താങ്ങി നിർത്തി ദക്ഷ.

 

കാർത്തികേയൻ അർജ്ജുനനെ അവളിൽ നിന്നും അടർത്തി മാറ്റി കാവിന്റെ നിലത്തേക്കിട്ടു.

 

കാർത്തികേയന്റെ കയ്യിലുള്ള കൂർത്ത കഠാരയിലേക്ക് അവളുടെ നോട്ടം പതിഞ്ഞു.

 

“അതിൽ നിന്നും അപ്പോഴും അവളുടെ പ്രിയപ്പെട്ടവന്റെ രക്തം ഇറ്റു വീഴുന്നുണ്ടായിരുന്നു.”

 

കാർത്തികേയൻ മൂർച്ചയേറിയ കഠാരയുമായി അവളുടെ അടുക്കലേക്ക് നീങ്ങി.

 

അയാൾ അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളുടെ നേരെ കത്തി ആഞ്ഞു വീശി.

2 Comments

  1. Nannayittund

    1. Thanks

Comments are closed.