“ഈ സമയം അനന്തനാരായണന്റെ കൈകാലുകൾ വിറ കൊള്ളാൻ തുടങ്ങി.
അസ്വാഭാവികമായി എന്തോ ഒന്ന് തനിക്ക് സംഭവിക്കാൻ പോകുന്നതായി തോന്നി.
മിടിക്കുന്ന ഹൃദയവുമായി അദ്ദേഹം പ്രാർത്ഥനയോടെ പുനഃപ്രതീഷ്ഠയുടെ പൂജാദികർമ്മങ്ങളിൽ ഏർപ്പെട്ടു.
ഈ സമയം കാവിലേക്ക് നടന്നടുക്കുന്ന ദക്ഷയെ അർജ്ജുനൻ കണ്ടു.”
“ചുവന്ന പട്ടുസാരിയണിഞ്ഞു,കഴുത്തിൽ ലക്ഷ്മീമാലയും,കൈകളിൽ ലക്ഷ്മീ വളകളുടെ ഇടയിലായി ചുവന്ന കുപ്പിവളകൾ,കാതിൽ വലിയ ജിമിക്കി കമ്മലുകളും, ചുവന്ന മൂക്കുത്തി യണിഞ്ഞു വിടർന്ന കണ്ണുകൾ വാലിട്ടു എഴുതിയിരിക്കുന്നു,നെറ്റിയിൽ ചുവപ്പ് വട്ടപ്പൊട്ടണിഞ്ഞു വിടർത്തിയിട്ട കാർകൂന്തലിൽ മുല്ലപ്പൂ ചൂടി അതിൽ നിന്നും അൽപ്പം പൂ മുൻപോട്ടു ഇറക്കിയിട്ട് കൈയിലെ ദീപനാളത്തിന്റെ സ്വർണ്ണ ശോഭയേറ്റ് ജ്വലിക്കുന്ന സൗന്ദര്യവുമായി തന്റെ നേരെ നടന്നടുക്കുന്ന ദക്ഷയെ കണ്ട് അർജ്ജുനൻ സ്വയം മറന്ന് നിന്നുപോയി.”
ദക്ഷ അർജ്ജുനനരികിൽ എത്തിയിട്ടും അവൻ തന്റെ കണ്ണുകൾ പിൻവലിച്ചില്ല.
അർജ്ജുനേട്ടാ….
ദക്ഷ അർജ്ജുനനെ തട്ടിവിളിച്ചു.
എന്നിട്ട് അവനെ ഒന്നു നോക്കി.
“കസവുകര മുണ്ടുടുത്ത്, സ്വർണ്ണകര മേൽമുണ്ട് ചുറ്റി വിരിഞ്ഞ മാറിലെ പൂണുലിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാലയുമണിഞ്ഞു വിടർന്ന കണ്ണുകളാൽ തന്നെ തന്നെ നോക്കി നിൽക്കുന്ന അർജ്ജുനന്റെ മുഖത്തേക്ക് ദക്ഷ നാണത്തോടെ ഒന്നു നോക്കി.”
ലക്ഷ്മീ….
അർജ്ജുനൻ ദക്ഷയെ വിളിച്ചു.
അവൾ തലതാഴ്ത്തിക്കൊണ്ട് ഒന്നു മൂളി.
അർജ്ജുനൻ അവളുടെ താടി പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കി.
ആ കണ്ണുകളുടെ തിളക്കം കണ്ടപ്പോൾ അർജ്ജുനൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
ലക്ഷ്മി…. നമുക്ക് വിളക്കു വയ്ക്കാം.
സമയം കളയേണ്ട.
രഘുവും കാർത്തികയും കാവിനു പുറത്ത് നിൽപൂണ്ട് അവരെ മുഷിപ്പിക്കേണ്ട.
ഉം….ദക്ഷ വീണ്ടും ഒന്നു മൂളി.
അർജ്ജുനൻ അവളുടെ കയ്യിൽ പിടിച്ചു.
Nannayittund
Thanks