ദക്ഷാർജ്ജുനം 8 [Smera lakshmi] 226

 

???????????????

 

ഈ സമയം വസുന്ധര കാർത്തികയുടെ വീട്ടിൽ

 

ഇനിയെന്തു ചെയ്യും അർജ്ജുനേട്ടനെ എങ്ങനെ കാണാൻ കഴിയും?

 

ഈ രഘുവേട്ടൻ എങ്ങോട്ടാണ് പോയത്?

 

അർജ്ജുനേട്ടനെ കാണാതെ തിരിച്ചു വീട്ടിൽ പോയാൽ ദക്ഷയോട് ഞാൻ എന്തു പറയും?

 

ഓരോന്നാലോചിച്ചു അവൾക്ക് ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നി.

 

രണ്ടും കല്പിച്ചു നാഗമഠത്തേക്ക് പോയാലോ?

 

പുറത്തു നിന്നെങ്ങാനും അർജ്ജുനേട്ടനേയോ ദേവിയേട്ടത്തിയേയോ കാണാൻ പറ്റിയാലോ?

 

വസുന്ധര വേഗം ഉമ്മറത്തിണ്ണയിൽ നിന്നെഴുന്നേറ്റ് രഘു വരുന്നതും നോക്കി നിൽക്കുന്ന കാർത്തികയുടെ അടുത്തേക്ക് ചെന്നു.

 

എടി….ഞാൻ അർജ്ജുനേട്ടന്റെ വീട്ടിലേക്ക് പോയാലോ?

 

ചിലപ്പോൾ ദേവിയേട്ടത്തിയെ കാണാൻ പറ്റിയാൽ വിവരങ്ങൾ അറിയാമല്ലോ.

 

ഇത്രയും സമയമായിട്ടും രഘുവേട്ടനെയും കാണുന്നില്ലല്ലോ.

 

കാർത്തിക അവളെയൊന്നു സൂക്ഷിച്ചു നോക്കി.

 

“നീയെന്ത് വിഡ്ഢിത്തമാണീ പറയുന്നത്.

അങ്ങോട്ട് ചെല്ലുന്നതിലും ഭേദം മരണമാണ്”.

 

രഘുവേട്ടൻ വരുന്നത് വരെ നമുക്ക് നോക്കാം,നീ സമാധാനമായിരിക്ക്.

 

അവൾ വസുവിനെ സാന്ത്വനിപ്പിച്ചു.

 

“ഇവിടെ ആരാ മരണത്തെക്കുറിച്ചൊക്കെ സംസാരിക്കുന്നത്”.

2 Comments

  1. Nannayittund

    1. Thanks

Comments are closed.