ദക്ഷാർജ്ജുനം 8 [Smera lakshmi] 226

വസു പൊട്ടിക്കരഞ്ഞു കൊണ്ട് ദക്ഷയെ വിളിച്ചു.

 

ദക്ഷ അവളുടെ അടുത്തേക്കെത്തി.

 

എന്തു പറ്റി വസൂ….നീ എന്തിനാ കരയുന്നത്.

 

തന്റെ അരികിലെത്തിയ ദക്ഷയെ തൊടാതെ വസു മാറി നിന്നു.

 

എന്നിട്ട് പറഞ്ഞു.

 

“ദക്ഷാ….എനിക്ക് അർജ്ജുനേട്ടൻ നിന്നെ താലി കെട്ടുന്നത് കാണാനുള്ള ഭാഗ്യമില്ലാതായിപ്പോയെടി.”

 

അതെന്താ നിനക്ക് പറ്റിയെ.

 

ദക്ഷ അന്തം വിട്ടു.

 

അത്….എനിക്ക് കാവിലേക്ക് വരാൻ കഴിയില്ല.എനിക്ക് ചാവടിയിലേക്ക് മാറണം.

 

വസു പറഞ്ഞു.

 

വസു തീണ്ടലായി പോയി എന്ന് കേട്ടപ്പോൾ ദക്ഷയ്ക്ക് സങ്കടം അടക്കാനായില്ല,എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു.

 

വസുവിനെ ആശ്വസിപ്പിച്ചു.

 

സാരമില്ല വസൂ….താലി കെട്ടി കഴിഞ്ഞ് ഞാനും അർജ്ജുനേട്ടനും കൂടി കാവിനു പുറത്തേക്ക് വരാം.

നീ അങ്ങോട്ട് വന്നാൽ മതിട്ടോ.

 

വസു സങ്കടത്തോടെ തലയാട്ടി.

 

ദക്ഷ വേഗം ഒരുങ്ങി.

വസുവിനോട് യാത്ര പറഞ്ഞ് വിളക്ക് എടുത്തു കാവിലേക്ക് നടന്നു.

 

?️?️?️?️?️?️?️?️?️?️?️?️?️?️?️

2 Comments

  1. Nannayittund

    1. Thanks

Comments are closed.